കടയ്ക്കലിൽ ബൈക്ക് ബസ്സിലിടിച്ച് ബൈക്ക് യാത്രകാരന്  ഗുരുതര പരിക്ക്.

കടയ്ക്കലിൽ ബൈക്ക് ബസ്സിലിടിച്ച് ബൈക്ക് യാത്രകാരന്  ഗുരുതര പരിക്ക്. ഇന്ന് രാവിലെ 11 മണിയോടുകൂടി കടയ്ക്കൽ ഗ്രാമപഞ്ചായത്ത് ഓഫീസിന് തൊട്ടുമുന്നിലാണ് അപകടം നടന്നത്. അഞ്ചൽ നിന്നും വന്ന സ്വകാര്യ ബസ്, ബസ്റ്റാൻഡിലേക്ക് പോകുന്നതിനുവേണ്ടി റോഡ് മുറിച്ച് കടക്കവെ കടയ്ക്കൽ നിന്നും കല്ലറയിലേക്ക് പോകുകയായിരുന്ന ബൈക്ക് ബസിലിടിക്കുകയായിരുന്നു. റോഡിൽ തെറിച്ചുവീണ ബൈക്ക് യാത്രികന്,മുഖത്തും കണ്ണിനും ഗുരുതരമായി പരിക്കേറ്റു. കല്ലറ സ്വദേശി അഭിജിത്തിനാണ് പരിക്കേറ്റതു.ബൈക്ക് ബസ്സിന്റെ മദ്യഭാഗത്ത് ഇടിക്കുകയായിരുന്നു. ബൈക്ക് ബസ്സിന്റെ പിൻചക്രത്തിന്റെ അടിയിൽ പെട്ടു. എന്നാൽ അഭിജിത്തു റോഡിൽ…

Read More

തെന്മലയിൽ ലോറികൾ കൂട്ടിയിടിച്ച് ഡ്രൈവർ മരണപ്പെട്ടു.

തെന്മലയിൽ ടോറസും മിനി ലോറിയും കൂട്ടിയിടിച്ച് മിനി ലോറി ഡ്രൈവർ മരിച്ചു. വ്യാഴാഴ്ച രാത്രി 11:30 ഓടെ തിരുവനന്തപുരം- ചെങ്കോട്ട റോഡിൽ തെന്മല കെ.ഐ.പി ജങ്ഷനിലെ പാലത്തിലായിരുന്നു അപകടം. തമിഴ്നാട് വെല്ലൂർ സ്വദേശിയും മിനി ലോറി ഉടമയും ഡ്രൈവറുമായ ശിവശങ്കരൻ (57) ആണ് മരിച്ചത്. തിരുവനന്തപുരം ഭാഗത്തുനിന്നും തെങ്കാശിയിലേക്ക് പോയ ടോറസുമായാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ മിനി ലോറിയുടെ മുൻവശം പൂർണമായി തകർന്നു. ഉള്ളിൽ കുടുങ്ങി കിടക്കുകയായിരുന്ന ഡ്രൈവറെ നാട്ടുകാർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പുനലൂർ നിന്നും…

Read More

ബൈക്കും ലോറിയും കൂട്ടിയിടിച്ച് കുളത്തുപ്പുഴ സ്വദേശികളായ രണ്ട് പേർക്ക് പരിക്ക്;ഒരാൾ മരണപ്പെട്ടു.

പുനലൂർ കരവാളൂർ പിറയ്ക്കൽ പാലത്തിന് സമീപം വാഹനാപകടം.ബൈക്കും ലോറിയും കൂട്ടിയിടിച്ച് കുളത്തുപ്പുഴ സ്വദേശികളായ മനോജ്, സുധീഷ് എന്നീ രണ്ട് പേർക്ക്  പരിക്ക്.ഈ അപകടത്തിൽ  41 വയസുള്ള  അമ്പലം വാർഡിൽ ആശാ വിലാസം മുരളീധരൻ പിള്ളയുടെ മകൻ മനോജ്‌ മരണപ്പെട്ടു. മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോകും വഴി മരണപ്പെടുകയായിരുന്നു. മൃതദേഹം  കടക്കൽ ആശുപത്രിയിൽ

Read More

കെ. എസ്.ആർ. ടി.സി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരണപ്പെട്ടു.

ചങ്ങനാശേരിയിൽ കെ. എസ്.ആർ. ടി.സി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രക്കാരനായ ഗൃഹനാഥൻ മരണപ്പെട്ടു. വടക്കേക്കര ഓവേലിൽ 60 വയസുള്ള ലാലിച്ചൻ ഫിലിപ്പ്  ആണ് മരിച്ചത്. ഇന്നലെ രാവിലെ 9.30ന് എംസി റോഡിൽ മതുമൂല വേഴയ്ക്കാട്ട്ചിറയ്ക്ക് സമീപമായിരുന്നു അപകടം.ഗുരുതര പരുക്കുകളോടെ സ്വകാര്യ ആശുപ ത്രിയിൽ പ്രവേശിപ്പിച്ച ലാലിച്ചൻ വൈകുന്നേരത്തോടെ മരണപ്പെടുകയായിരുന്നു.

Read More

കടയ്ക്കൽ കോട്ടുക്കൽ സ്വദേശിയും മഞ്ഞപ്പാറ സ്വദേശിയും വാഹനാപകടത്തിൽ മരണപ്പെട്ടു ; മടത്തറ കൊല്ലായിൽ സ്വദേശി സ്വകാര്യ ആശുപത്രിയിൽ

കടയ്ക്കൽ കോട്ടുക്കൽ സ്വദേശി അൽത്താഫ്  ചടയമംഗലം മഞ്ഞപ്പാറ സ്വദേശി മുഹമ്മദ് യാസീൻ എന്നിവരാണ് മരണപ്പെട്ടത്. ബെംഗളൂരുവിൽ വാഹനാപകടത്തിൽ നഴ്സിങ്ങ് വിദ്യാർഥികളായ രണ്ടു മലയാളി വിദ്യാർത്ഥികൾ മരിച്ചു. കർണാടകയിലെ ചിത്രദുർഗ്ഗ എസ്ജെഎം നഴ്‌സിങ് കോളേജിലെ ഒന്നാം വർഷ വിദ്യാർഥികളായ യാസീൻ, അൽത്താഫ് എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന നബീലിനെ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ സഞ്ചരിച്ചിരുന്ന ബൈക്കും ബസും കൂട്ടിയിടിച്ചാണ് അപകടം. രാത്രി ഭക്ഷണം കഴിച്ചു മടങ്ങുന്നതിനിടെ ചിത്രഗുർഗ ജെസിആർ ജംഗ്ഷന് സമീപത്തുവച്ചാണ് അപകടം ഉണ്ടായത്. കടയ്ക്കൽ കോട്ടുക്കൽ…

Read More

പന്തളം എംസി റോഡിൽ കെഎസ്ആർടിസി സൂപ്പർ ഫാസ്‌റ്റ്  ബസിടിച്ചു  യുവതി മരണപ്പെട്ടു.

എറണാകുളം മൂവാറ്റുപുഴ ഊരമന വള്ളുക്കാട്ടിൽ എൽദോസ് ബി.വർഗീസിന്റെ ഭാര്യ ലീനു എൽദോസാണ്(35) മരിച്ചത്. ഇന്ന് രാവിലെ പത്തോടെ  പന്തളം തോന്നല്ലൂർ,കാണിക്കവഞ്ചി ജംക്ഷന് സമീപമായിരുന്നു അപകടം. തൊടുപുഴയിൽ നിന്നു തിരുവനന്തപുരത്തേക്ക് വന്ന ബസാണ് അപകടത്തിനിടയാക്കിയത്. അടുത്ത ദിവസം യുകെയിലേക്ക് മടങ്ങുന്ന ലീനുവിൻ്റെ സഹാദരി ലീജയെ കാണാൻ പട്ടാഴിയിലെ വീട്ടിലേക്ക് വരികയായിരുന്നു ഇരുവരും. സ്‌കൂട്ടറിനെ മറികടന്നു വന്ന ബസിൻ്റെ പിൻഭാഗം തട്ടി ലീനു ബസിനടിയിലേക്ക് വീഴുകയായിരുന്നു. ഗുരുതരമായ പരുക്കുകളോടെ പന്തളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭർത്താവ് എൽദോസിനു നിസ്സാര…

Read More

കുളത്തൂപ്പുഴ മടത്തറ പാതയിൽ ബൈക്ക്  താഴ്ചയിലേക്ക് മറിഞ്ഞ് യുവാവിന് ഗുരുതര പരിക്ക്

കുളത്തൂപ്പുഴ മടത്തറ പാതയിൽ വളവ് തിരിയവെ നിയന്ത്രണം വിട്ട് ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് യുവാവിനെ ഗുരുതരമായി പരിക്കേറ്റു. മടത്തറ കൊച്ചരിപ്പാ വിനിതവിലാസം വീട്ടിൽ മനുവിനാണ് പരിക്കേറ്റത്. രാവിലെ 11 മണിയോടെ ആയിരുന്നു സംഭവം നടന്നത്. വേഗതയിൽ എത്തിയ ബൈക്ക് വളവ് തിരിക്കാൻ ശ്രമിക്കുന്നതിനിടയ്ക്ക് എതിർവശത്തെ കലിങ്കിൽ ഇടിച്ച് വനത്തിലേക്ക് വീഴുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് 108 ആംബുലൻസ് വന്ന് ചിതറ പോലീസിന്റെ സഹായത്തോടെ യുവാവിനെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Read More

കാഞ്ഞിരത്തുംമൂട് കാറും  സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം

ചിതറ കാഞ്ഞിരത്തുംമൂട് കാറും  സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം. നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. ഡ്രൈവറിനെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.കൂടുതൽ വിവരങ്ങൾ ഒന്നും ലഭിച്ചിട്ടില്ല.

Read More

ചിതറ വിശ്വാസ് നഗറിന് സമീപം കാർ പോസ്റ്റിൽ ഇടിച്ച് അപകടം

ചിതറ വിശ്വാസ് നഗറിന് സമീപമാണ് കാർ പോസ്റ്റിലേക്ക് ഇടിച്ചു കയറി അപകടം ഉണ്ടായത്. അപകടത്തിൽ കാറിന് മുൻഭാഗം തകർന്ന അവസ്ഥയാണ് . യാത്രക്കാർക്ക് പരിക്കില്ല . വാഹനത്തിൽ ഡ്രൈവ് ചെയ്തുകൊണ്ടിരിക്കെ മൊബൈൽ ഫോൺ നോക്കുമ്പോൾ  നിയന്ത്രണം വിട്ട് വാഹനം പോസ്റ്റിലേക്ക് ഇടിച്ചു കയറുകയായിരുന്നു എന്നാണ് അറിയാൻ കഴിയുന്നത് . കൂടുതൽ വിവരങ്ങൾ ലഭ്യമല്ല

Read More

ടോറസ് ലോറി ശരീരത്തിൽ കയറിയിറങ്ങി;യുവാവിന് ദാരുണാന്ത്യം

ടോറസ് ലോറി ശരീരത്തിൽ കയറിയിറങ്ങി;യുവാവിന് ദാരുണാന്ത്യം എറണാകുളം ആലുവയിൽ ദേശീയ പാതയിൽ വാഹനാപകടം. സ്കൂട്ടറിൽ ടോറസ് ലോറിയിടിച്ച് ഒരാൾ മരിച്ചു. ആലങ്ങാട് സ്വദേശി റാഷിദ് (40) ആണ് മരിച്ചത്. റാഷിദ്‌ സഞ്ചരിച്ച സ്കൂട്ടറിൽ ടോറസ് ഇടിച്ചായിരുന്നു അപകടം. തെറിച്ചു വീണ റാഷിദിന്റെ ശരീരത്തിലൂടെ ടോറസ് കയറി ഇറങ്ങുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.

Read More
error: Content is protected !!