
മടത്തറ കാട്ടുപന്നി ഇടിച്ചതെന്ന് കരുതിയ അപകടം, ചിതറ പോലീസിന്റെ അന്വേഷണ മികവിൽ വാഹനാപകടമെന്ന് കണ്ടെത്തി
മടത്തറ വേങ്കൊല്ലയിൽ കഴിഞ്ഞ ദിവസം രാവിലെ 5 മണിയോടെ കാട്ടുപന്നിയിടിച്ചു യുവാവ് മരണപ്പെട്ട സംഭവം, വാഹനപകടം എന്ന് തെളിഞ്ഞു.മടത്തറയിൽ വേങ്കോല്ല ഫോറെസ്റ്റ് ഓഫീസിനു സമീപമായിരുന്നു അപകടം. തിരുവനന്തപുരം സ്വാദേശി ആദർശിനെയാണ് വാഹനം ഇടിച്ചത് . തിരുവനന്തപുരത്ത് നിന്നു കൊടൈക്കനാൽ ടൂറിനു ബൈക്കുകളിൽ സഞ്ചരിച്ച വരിൽ അംഗം ആയിരുന്നു ആദർശ്. തമിഴ്നാട്ടിൽ നിന്നും തിരുവനന്തപുരം എയർപോർട്ടിലെക്ക് പോയ കാർ കാട്ടുപന്നിയെ ഇടിക്കുകയും തുടർന്ന് ബൈക്കിൽ ഇടിക്കുകയുമായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാട്ട് പന്നി ചത്തിരുന്നു.. രാവിലെ പ്രദേശത്തു കനത്ത മഴയായിരുന്നു…