ഹെറോയിനും കഞ്ചാവുമായി പ്രതി ചടയമംഗലം എക്‌സൈസ്ന്റെ പിടിയിൽ

ചടയമംഗലം എക്സൈസ് ഇൻസ്പെക്ടർ രാജേഷിന്റെ നേതൃത്വത്തിൽ  നടത്തിയ പരിശോധനയിൽ ചടയമംഗലം  ജംഗ്ഷന് സമീപം വച്ച് കഞ്ചാവും,ഹെറോയിനുമായി  ആസ്സാം സ്വദേശിയായ ഹുസൈൻ അലി മകൻ 37 വയസുള്ള അംജിത്ത് അലി എന്നയാളെ അറസ്റ്റ് ചെയ്തു. ഇയാളുടെ കൈവശം നിന്നും 1.1 ഗ്രാം ഹെറോയിനും കഞ്ചാവും പിടികൂടി. ചടയമംഗലത്തും പരിസരപ്രദേശങ്ങളിലും  ചിലർ  മയക്കുമരുന്നുകളും മറ്റ് ലഹരിവസ്ത്തുക്കളും, അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തിക്കുന്നുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലാകുന്നത് പാർട്ടിയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഷാജി,പ്രിവൻറ്റീവ് ഓഫീസർ…

Read More

വനിതാ ഡോക്ടറെ പീഡിപ്പിച്ച കേസിൽ കിളിമാനൂർ സ്വദേശിയായ പൊലീസുകാരൻ അറസ്റ്റിൽ.

കിളിമാനൂർ വെള്ളല്ലൂർ സ്വദേശി വിജയിനെയാണ് തമ്പാനൂർ പൊലീസ് അറസ്റ്റ്‌ ചെയ്തത്. എറണാകുളം സ്വദേശിനിയായ വനിതാ ഡോക്ടറെ തമ്പാനൂരിലെ ലോഡ്ജിൽ കൊണ്ടു വന്നു പീഡിപ്പിച്ചെന്നാണ് കേസ്. തിരുവനന്തപുരം സ്വദേശിയായ പൊലീസുകാരനും എറണാകുളം സ്വദേശിയായ വനിത ഡോക്ടറും ബംബിൾ എന്നൊരു ഡേറ്റിംഗ് ആപ്പിലൂടെയാണ് പരിചയപ്പെടുന്നത്. തിരുവനന്തപുരം സിറ്റി എആർ ക്യാമ്പിലെ പോലീസുകാരനാണ് വിജയ്. ഡോക്ടറുടെ പരാതിയിൽ തമ്പാനൂർ പൊലീസ് ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. ആപ്പിലൂടെ പരിചയപ്പെട്ടതിന് ശേഷം കാണാനെന്ന് പറഞ്ഞ് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് ഇയാൾക്കെതിരെ വനിത ഡോക്ടർ പരാതി നൽകിയിരിക്കുന്നത്

Read More

കുപ്രസിദ്ധ മോഷ്ടാവ് ചടയമംഗലം പോലീസിന്റെ കസ്റ്റഡിയിൽ.

കേരളത്തിലെ വിവിധ ജില്ലകളിൽ വ്യാപകമായി മോഷണം നടത്തി വരുന്ന ആളാണ് വെള്ളം കുടി ബാബു. ജാമ്യം ലഭിക്കുന്നതോടെ വീണ്ടും പുറത്തിറങ്ങി മോഷണം നടത്തുകയാണ് പതിവ് രീതി. കഴിഞ്ഞ മൂന്ന് മാസങ്ങൾക്കു മുൻപ് ജയിലിലായിരുന്ന ഇയാൾ ഇപ്പോൾ പുറത്തിറങ്ങി. വൈകിട്ടോടെ ആയൂരിൽ കറങ്ങി നടക്കുന്നതിനിടെയാണ് ചടയമംഗലം പോലീസ് കസ്റ്റഡിയിലെടുത്തത്. ഏകദേശം നൂറോളം കേസുകൾ വിവിധ പോലീസ് സ്റ്റേഷനുകളിലായി ഇയാളുടെ പേരിൽ നിലവിലുണ്ട്. എസ് ഐ മോനിഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്

Read More

കരവാളൂരിൽ ഡിവൈഎഫ്ഐ നേതാവ് എംഡിഎംഎയുമായി അറസ്റ്റിൽ

കരവാളൂരിൽ എം.ഡിഎംഎ യുമായി എസ്എഫ്ഐ പുനലൂർ മുൻ ഏരിയ കമ്മിറ്റിയഗംവും ഡിവൈഎഫ്ഐ കരവാളൂർ വെസ്റ്റ് നേതാവുമായ ബി. മുഹ്സീൻ (20) അറസ്റ്റിൽ. മുഹ്സീന്റെ പിതാവ് ബിനു കരവാളൂർ  സി.പി എം. വെസ്റ്റ് മുൻ ലോക്കൽ കമ്മിറ്റി സെക്രറിയായിരുന്നു.തലച്ചിറ അലിയാർ ജംഗ്ഷന് സമീപമുള്ള തടിമില്ലിന്  അടുത്ത് വച്ച് പോലീസിനെ കണ്ട് കാറിൽ രക്ഷപ്പെട്ട മറ്റ് 3 പേർക്കായി തെരച്ചിൽ ആരംഭിച്ചു. പ്രതിയുടെ പക്കൽ നിന്ന് 18. 265ഗ്രാം എം.ഡി.എം.എ. പോലീസ് പിടിച്ചെടുത്തു. ചൊവ്വാഴ്ച രാത്രി 11 മണിയോട് പട്രോളിങ്ങ്…

Read More