
ചിതറ പോലീസ് സ്റ്റേഷൻ കെട്ടിട ഉദ്ഘാടനം ഓൺലൈനായി ബഹു. കേരള മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ നിർവഹിച്ചു.
കൊല്ലം റൂറൽ പോലീസ് ജില്ലയിൽ, ചിതറ പോലീസ് സ്റ്റേഷന് വേണ്ടി നിർമ്മിച്ച പുതിയ കെട്ടിടം ഇന്ന് വൈകിട്ട് 4:00 ന് ബഹു. ചടയമംഗലം MLA യും മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രിയുമായ ശ്രീമതി.ജെ. ചിഞ്ചുറാണിയുടെ അധ്യക്ഷതയിൽ ചേരുന്ന പൊതുയോഗത്തിൽ വെച്ച് ബഹു. കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ അവർകൾ ഓൺലൈനിലൂടെ ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് പുതിയ കെട്ടിടത്തിൽ റിബ്ബൻ മുറിച്ചു കൊണ്ട് മൃഗ സംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി പോലീസ് സ്റ്റേഷൻ…