പാങ്ങോട് പഞ്ചായത്ത് കുളം മലിനം; ശുചീകരണം വേണമെന്ന് നാട്ടുകാർ

പാങ്ങോട് പഞ്ചായത്തിൽപ്പെട്ട കൊച്ചാലുമ്മൂട് വാർഡിലെ കന്യാർ കുഴി ചെങ്ങഴശേരിയിലെ പഞ്ചായത്തുകുളം കാട് കയറി നശിച്ചു കൊണ്ട് ഇരിക്കുകയാണ് എന്ന് ആരോപണം. ഈ പഞ്ചായത്ത് കുളത്തിലെ വെള്ളം വേനൽ കനത്ത സാഹചര്യത്തിൽ പ്രദേശവാസികൾ കുടിക്കാനും കുളിക്കാനും അലക്കാനും എടുക്കുന്നതാണ്. വെള്ളം മലിനമായത് കൊണ്ട്  കുളത്തിലേവെള്ളം ദുർഗന്തഅവസ്ഥയിലാണ്. കുളം നവീകരിച്ച് ജനങ്ങൾക്ക്‌ തുറന്നു കൊടുക്കണമെന്നും ഇതിന് ഒരു പരിഹാരം കാണണം എന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.

Read More