കേരളം ഇരുട്ടിലേക്ക് ;ലോഡ് ഷെഡിങ്‌ വേണമെന്ന് KSEB

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് വേണമെന്ന് കെഎസ്ഇബി. ഉപഭോഗം നിയന്ത്രിക്കാൻ ലോഡ് ഷെഡ്ഡിങ് ഏർപ്പെടുത്തണമെന്നും മറ്റ് മാർഗങ്ങളില്ലെന്നും കെഎസ്ഇബി അറിയിച്ചു. സർക്കാരിന് ഇത് സംബന്ധിച്ച് വീണ്ടും ശിപാർശ നൽകും. രണ്ടു ദിവസത്തെ ഉപഭോഗം വിലയിരുത്തും. വൈദ്യുതി ഉപഭോഗം കൂടിയ പ്രദേശങ്ങളിൽ കെഎസ്ഇബി മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം ആരംഭിച്ചിരുന്നു. ചീഫ് എഞ്ചിനീയർമാരാണ് നിയന്ത്രണം സംബന്ധിച്ച ചാർട്ട് തയ്യാറാക്കി ഉത്തരവിറക്കുന്നത്. വൈകിട്ട് ഏഴ് മുതൽ പുലർച്ചെ 1 മണി വരെയുള്ള സമയത്താണ് ഇടവിട്ട് നിയന്ത്രണം ഏർപ്പെടുത്തുക. പീക്ക് ആവശ്യകത കൂടിയ…

Read More

വൈദ്യുതി ഉപഭോഗം നിയന്ത്രിക്കാൻ മാർഗ നിർദേശങ്ങളുമായി കെഎസ്ഇബി

സംസ്ഥാനത്ത് കൊടുംചൂടിൽ കൂടിയ വൈദ്യുതി ഉപഭോഗം നിയന്ത്രിക്കാൻ മാർഗ നിർദേശങ്ങളുമായി കെഎസ്ഇബി. രാത്രി 10 മുതൽ പുലർച്ചെ 2 മണി വരെയാണ് വൈദ്യുതി ക്രമീകരണം വരുത്തേണ്ടത്. രണ്ട് ദിവസത്തെ സ്ഥിതി വിലയിരുത്തി വീണ്ടും കെഎസ്ഇബി സർക്കാരിന് റിപ്പോർട്ട് നൽകും. രാത്രി 9 കഴിഞ്ഞാൽ അലങ്കാര ദീപങ്ങളും പരസ്യ ബോർഡുകളും പ്രവർത്തിപ്പിക്കരുത് വീടുകളിൽ എസി 26 ഡിഗ്രിക്ക് മുന്നിൽ ക്രമീകരിക്കണം. ജല വിതരണത്തെ ബാധിക്കാതെ വാട്ടർ അതോറിറ്റി പംബിങ് ക്രമീകരിക്കണം. ലിഫ്റ്റ് ഇറിഗേഷൻ പമ്പുകൾ പീക്ക് സമയത്തു ഉപയോഗിക്കരുത്.തുടങ്ങിയ…

Read More

വൈകിട്ട് 6 മണിമുതൽ 12 മണിവരെ വൈദ്യുതി തടസ്സം ഉണ്ടാകുന്നുണ്ടോ ; KSEB അറിയിപ്പ്

സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിലെങ്കിലും വൈകുന്നേരം 6 മണി മുതല്‍‍‍ 12 മണി വരെ ഇടയ്ക്കിടെ വൈദ്യുതി തടസ്സമുണ്ടാകുന്നു എന്ന പരാതി വ്യാപകമാണ്. ചൂടുകാരണം എസിയുടെ ഉപയോഗം വളരെയധികം കൂടിയതും രാത്രി സമയത്ത് വൈദ്യുതി വാഹനങ്ങള്‍‍‍ കൂടുതലായി ചാര്‍‍‍ജ് ചെയ്യുന്നതും വൈദ്യുതി വിതരണ സംവിധാനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. വൈകീട്ട് ഏഴ് മണിക്കുശേഷം പ്രസരണ വിതരണ ട്രാന്‍‍‍‍സ്ഫോര്‍‍‍മറുകളുടെ ലോഡ് ക്രമാതീതമായി വര്‍‍‍ദ്ധിക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്. വൈദ്യുതിയുടെ ഉപയോഗം വളരെ കൂടുന്നതു കാരണം ലൈനില്‍ ലോഡ് കൂടി ഫ്യൂസ് പോവുന്നതും വോള്‍‍‍ട്ടേജില്‍‍‍…

Read More

ഇന്ന് രാത്രി എട്ടരമുതൽ ഒമ്പതര വരെ ഭൗമ മണിക്കൂര്‍ ആചരിക്കാൻ ആഹ്വാനം ചെയ്ത് കെഎസ്ഇബി

ഇന്ന് രാത്രി എട്ടരമുതൽ ഒമ്പതര വരെ ഭൗമ മണിക്കൂര്‍ ആചരിക്കാൻ ആഹ്വാനം ചെയ്ത് കെഎസ്ഇബി. അത്യാവശ്യമില്ലാത്ത എല്ലാ വൈദ്യുത വിളക്കും ഉപകരണങ്ങളും ഒരു മണിക്കൂര്‍ ഓഫ് ചെയ്യാനാണ് നിര്‍ദ്ദേശം. ഭൂമിയെ സംരക്ഷിക്കുക എന്ന സന്ദേശവുമായി വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ ആരംഭിച്ച ഈ സംരംഭത്തിൽ 190ൽപ്പരം ലോകരാഷ്ട്രങ്ങൾ ,സാധാരണയായി എല്ലാ വർഷവും മാർച്ച് മാസത്തിലെ അവസാനത്തെ ശനിയാഴ്ച ഒരു മണിക്കൂർ പ്രതീകാത്മകമായി വൈദ്യുതി വിളക്കുകൾ അണച്ച് പങ്കുചേരുന്നു. ഈ വര്‍ഷം മാര്‍ച്ച് 23 ന് ഭൗമ…

Read More

കെഎസ്ഇബി ഓഫിസിൽ നിന്നെന്ന വ്യാജേന വീടുകളിൽ വൈദ്യുതി ബിൽ അടയ്ക്കാൻ ഉണ്ടെന്ന് പറഞ്ഞ് പണം തട്ടുന്ന സംഘം സജീവം

ചിതറ :കെഎസ്ഇബി ഓഫിസിൽ നിന്നെന്ന വ്യാജേന വീടുകളിൽ വൈദ്യുതി ബിൽ അടയ്ക്കാൻ ഉണ്ടെന്ന് പറഞ്ഞ് പണം തട്ടുന്ന സംഘം സജീവം. ഫോൺ വിളിച്ചതിനു ശേഷം ഉടൻ തന്നെ പണമടയ്ക്കാനുള്ള ലിങ്ക് അയച്ചു കൊടുക്കുന്നതാണ് രീതി. ലിങ്ക് ഓപ്പൺ ചെയ്യുമ്പോൾ പോകുന്നത് ഗുഗിൾ ഫോമിലേക്ക് ആണ്, അതിൽ എടിഎം കാർഡി ന്റെ വിവരം ആണ് ചോദിക്കുന്നത്. അന്വേഷിച്ചപ്പോഴാണ് വ്യാജ ഫോൺ കോളുകൾ എന്ന് മനസ്സി ലായത്. വിളിച്ച നമ്പർ ഉൾപ്പെടെ പൊലീസിൽ പരാതി നൽകി. സമാനമായ സംഭവം ഇതിന്…

Read More

പുനലൂരിൽ കെ എസ് ഇ ബി ഉദ്യോഗസ്ഥൻ ഷോക്കേറ്റ് മരിച്ചു

പത്തനാപുരത്ത് ഇടത്തറയിൽ വൈദ്യുതി ബന്ധം പുനസ്ഥാപിക്കുന്നതിനിടെ കെ എസ് ഇ ബി ഉദ്യോഗസ്ഥൻ ഷോക്കേറ്റ് മരിച്ചു. പുനലൂർ ഇളമ്പൽ സ്വദേശിയായ കെഎസ്ഇബി ജീവനക്കാരൻ ജോലിക്കിടെ ഷോക്കേറ്റ് മരണപ്പെട്ടു pic.twitter.com/MMEhP5MENM — Chuvadu.in (@Chuvadu) July 24, 2023 പുനലൂർ ഇളമ്പൽ സ്വദേശിയാണ്  വിനോദ് (43) ആണ് മരണപ്പെട്ടത്.പത്തനാപുരത്ത് ഇടത്തറയിൽ വൈദ്യുതി ബന്ധം പുനസ്ഥാപിക്കുന്നതിനിടെആയിരുന്നു ദാരുണ സംഭവം.മൃതദേഹം പത്തനാപുരം ഇഎംഎസ് സ്മാരക സഹകരണ ആശുപത്രിയിൽ. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

എത്ര അപകടം ഉണ്ടായാലും മലയാളി മാറില്ല; മഴയത്ത് റോഡിന് കുറുകെ ഒടിഞ്ഞു വീണ ഇലക്ട്രിക് പോസ്റ്റിന് മുകളിൽ കൂടി വാഹനം കയറ്റാൻ ശ്രമിക്കുന്ന ഇരുചക്ര യത്രക്കാർ

ഒടിഞ്ഞ് കിടക്കുന്ന ഇലക്ട്രിക് പോസ്റ്റിന്റെ മുകളിലൂടെ വണ്ടി ഓടിച്ചു കയറ്റാൻ ശ്രമിക്കുന്നവർ. തിരുവനന്തപുരം കൊല്ലം ജില്ലകളെ ഒന്നിപ്പിക്കുന്ന റോഡ് ആണ് . ഭരതന്നൂരിൽ നിന്നും കിഴക്കുംഭാഗതേക്ക് പോകുന്ന റോഡ്.   അതി രൂക്ഷമായ മഴയിലും കാറ്റിലും ചിതറ പാങ്ങോട് പഞ്ചായത്തിന്റെ അതിർത്തിയിൽ സ്ഥിതി ചെയ്ത ഇലക്ട്രിക്ക് പോസ്റ്റ് റോഡിന് കുറുകെ ഒടിഞ്ഞു വീണ് ഗതാഗതം തടസപ്പെട്ടു. ഈ സാഹചര്യത്തിൽ ഒടിഞ്ഞു കിടക്കുന്ന പോസ്റ്റിന് മുകളിൽ കൂടി വാഹനം ഓടിച്ചു കയറ്റാൻ ശ്രമിക്കുന്ന ഇരുചക്ര യാത്രക്കാർ . 500…

Read More

K S E B അറിയിപ്പ്

സംസ്ഥാനത്തുടനീളം മഴ തീവ്രമായതോടെ ചിലയിടങ്ങളിലെങ്കിലും വൈദ്യുതി വിതരണത്തിൽ തടസ്സം ഉണ്ടാകുന്നുണ്ട്. കാറ്റിലും മഴയിലും വൃക്ഷങ്ങളും വൃക്ഷ ശിഖരങ്ങളും ലൈനിൽ വീഴുന്നതാണ് ഇതിനുള്ള പ്രധാന കാരണം. ഇത്തരം സാഹചര്യത്തിൽ മരക്കൊമ്പ് വീണും മറ്റും വൈദ്യുതിക്കമ്പികൾ പൊട്ടിക്കിടക്കാനോ ചാഞ്ഞുകിടക്കാനോ സാധ്യതയുമുണ്ട്. പുറത്തിറങ്ങുമ്പോൾ വലിയ ജാഗ്രത വേണം. പൊട്ടിവീണ ലൈനിൽ മാത്രമല്ല പരിസര പ്രദേശങ്ങളിലും വൈദ്യുതപ്രവാഹം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ അടുത്തു പോവുകയോ സ്പർശിക്കുകയോ ചെയ്യരുത്. മറ്റാരെയും സമീപത്തേക്ക് പോകാൻ അനുവദിക്കുകയുമരുത്.ഇത്തരം അപകടമോ അപകടസാധ്യതയോ ശ്രദ്ധയിൽപ്പെട്ടാൽ എത്രയും വേഗം തൊട്ടടുത്ത കെഎസ്ഇബി സെക്ഷൻ…

Read More

വൈദ്യുതി ബില്ലിൽ സർച്ചാർജ് വർധിപ്പിച്ചു, പ്രതിമാസം പിരിക്കും; കെഎസ്ഇബിക്ക് റഗുലേറ്ററി കമ്മീഷന്റെ പച്ചക്കൊടി

തിരുവനന്തപുരം: വൈദുതി സർചാർജ്ജ് മാസം തോറും പിരിക്കാൻ വൈദ്യുതി റഗുലേറ്ററി കമ്മീഷൻ അനുമതി നൽകി. വൈദ്യുതി വാങ്ങുന്നതിൽ വന്ന അധിക ബാധ്യത നികത്താനാണിത്. കേന്ദ്ര വൈദ്യുതി റഗുലേറ്ററി നിയമ ഭേദഗതി പ്രകാരമാണ് മാറ്റം. ഇതോടെ വൈദ്യുതിയുടെ ദ്വൈമാസ ബില്ലിൽ ഓരോ മാസത്തെയും സർച്ചാർജും ഇനി മുതൽ ഉപഭോക്താവ് നൽകേണ്ടി വരും. യൂണിറ്റിന് 10 പൈസ വരെയാണ് സർച്ചാർജ് പിടിക്കുകയെന്നാണ് ഔദ്യോഗിക വിവരം. വൈദ്യുതി വാങ്ങുന്നതിനുള്ള അധികച്ചെലവ് സർചാർജായി നിലവിൽ കെഎസ്ഇബി ഈടാക്കുന്നുണ്ട്. ഫെബ്രുവരി ഒന്ന് മുതൽ മെയ്…

Read More

വൈദ്യുതി ബില്ലിൽ സർച്ചാർജ് വർധിപ്പിച്ചു, പ്രതിമാസം പിരിക്കും; കെഎസ്ഇബിക്ക് റഗുലേറ്ററി കമ്മീഷന്റെ പച്ചക്കൊടി

തിരുവനന്തപുരം: വൈദുതി സർചാർജ്ജ് മാസം തോറും പിരിക്കാൻ വൈദ്യുതി റഗുലേറ്ററി കമ്മീഷൻ അനുമതി നൽകി. വൈദ്യുതി വാങ്ങുന്നതിൽ വന്ന അധിക ബാധ്യത നികത്താനാണിത്. കേന്ദ്ര വൈദ്യുതി റഗുലേറ്ററി നിയമ ഭേദഗതി പ്രകാരമാണ് മാറ്റം. ഇതോടെ വൈദ്യുതിയുടെ ദ്വൈമാസ ബില്ലിൽ ഓരോ മാസത്തെയും സർച്ചാർജും ഇനി മുതൽ ഉപഭോക്താവ് നൽകേണ്ടി വരും. യൂണിറ്റിന് 10 പൈസ വരെയാണ് സർച്ചാർജ് പിടിക്കുകയെന്നാണ് ഔദ്യോഗിക വിവരം. വൈദ്യുതി വാങ്ങുന്നതിനുള്ള അധികച്ചെലവ് സർചാർജായി നിലവിൽ കെഎസ്ഇബി ഈടാക്കുന്നുണ്ട്. ഫെബ്രുവരി ഒന്ന് മുതൽ മെയ്…

Read More