കുമ്മിൾ ഗവർമെന്റ് ITI യിലെ ടോയ്‌ലറ്റ് സൗകര്യം ഉറപ്പാക്കണം ; ITI ഉപരോധിച്ച് വിദ്യാർത്ഥികൾ

കുമ്മിൾ ITI യിൽ സെപ്റ്റിക് ടാങ്ക് പൊട്ടി കിടക്കാൻ തുടങ്ങിയിട്ട് ഒരു മാസത്തോളമായിട്ടും നടപടി സ്വീകരിക്കാതെ അധികൃതർ , തുടർന്ന് ITI ഉപരോധിച്ചു കൊണ്ട് വിദ്യാർത്ഥികൾ മുന്നിട്ടിറങ്ങി. സ്‌പെറ്റിക് ടാങ്ക് പൊട്ടി ദുർഗന്ധം വമിക്കുന്ന ക്ലാസ് റൂമുകളിൽ വിദ്യാർത്ഥികൾ ദുരിത പഠനം നയിക്കാൻ തുടങ്ങിയിട്ട് കാലം ഏറെ ആയി എന്ന് വിദ്യാർത്ഥികൾ പറയുന്നു. പെൺകുട്ടികൾ ഉൾപ്പെടെ പഠിക്കുന്ന ITI യിൽ പബ്ലിക് മാർക്കറ്റിലെ ടോയ്‌ലറ്റ് ആണ് താൽകാലികമായി ഉപയോഗിച്ച് വരുന്നത്. മാർക്കറ്റിലെ ടോയ്‌ലറ്റ് പൊതു ജനങ്ങളും ഉപയോഗിച്ച്…

Read More

തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ എന്‍.ഡി.എ സ്ഥാനാര്‍ഥിയും നടനുമായ കൃഷ്ണകുമാറിനെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തടഞ്ഞതിനെ തുടര്‍ന്ന് കൊല്ലം ചന്ദനത്തോപ്പ് ഐ.ടി.ഐയില്‍ സംഘര്‍ഷം

തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ എന്‍.ഡി.എ സ്ഥാനാര്‍ഥിയും നടനുമായ കൃഷ്ണകുമാറിനെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തടഞ്ഞതിനെ തുടര്‍ന്ന് കൊല്ലം ചന്ദനത്തോപ്പ് ഐ.ടി.ഐയില്‍ സംഘര്‍ഷം. സ്ഥാനാര്‍ഥിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് സ്‌പോര്‍ട്‌സ് ഡേയുടെ സമ്മാനദാനം നടത്താന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിനിടയാക്കിയത്.പ്രചാരണത്തിന്റെ ഭാഗമായി എത്തിയ സ്ഥാനാര്‍ഥിയെ കൊണ്ട് സമ്മാനദാനം നടത്താന്‍ കഴിയില്ലെന്ന് എസ്.എഫ്.ഐ യൂനിയന്‍ അംഗങ്ങള്‍ അറിയിച്ചു. തുടര്‍ന്ന് എ.ബി.വി.പി–എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടാവുകയായിരുന്നു. മുതിര്‍ന്ന നേതാക്കളും അധ്യാപകരും ചേര്‍ന്നാണ് രംഗം ശാന്തമാക്കിയത്. നേരത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം. മുകേഷ് കോളജിലെത്തി ആര്‍ട്‌സ് മത്സര വിജയികള്‍ക്ക് സമ്മാനദാനം…

Read More