ബിജെപി മണ്ഡലം വൈസ് പ്രസിഡന്റ്  CPI(M) ൽ ചേർന്നു

ബിജെപിയുടെ സജീവ പ്രവർത്തകൻ അനീഷ് വള്ളംവെന്തകാട് CPI(M) ൽ ചേർന്നു CPI(M) ചിതറ ലോക്കൽ കമ്മിറ്റി ഓഫീസിൽ വെച്ച് രാവിലെ 8 മണിയോടെ CPI(M) കടയ്ക്കൽ ഏരിയ സെക്രട്ടറി സുബ്ബലാൽ, ചിതറ ലോക്കൽ സെക്രട്ടറി ഗിരീഷ്, കരകുളം ബാബു, സുകുമാരപിള്ള മുതലായ നേതാക്കൾ ചേർന്ന് അനീഷിനെ സ്വീകരിച്ചു . ബിജെപി നേതൃത്വത്തിൽ ഉൾപ്പെടെ പ്രവർത്തിച്ചിരുന്ന സജീവ പ്രവർത്തകനായിരുന്നു അനീഷ്

Read More

കേന്ദ്രബജറ്റിനെ എതിർത്തും സംസ്ഥാനബജറ്റിനെ അനുകൂലിച്ചും ചിതറയിൽ സിപിഎം പ്രകടനം

ചിതറ: കേന്ദ്രബജറ്റിനെ എതിർത്തും സംസ്ഥാനബജറ്റിനെ അനുകൂലിച്ചും കിഴക്കുംഭാഗത്ത് സിപിഎം പ്രകടനം നടന്നു. സിപിഎം ചിതറ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രകടനം നടന്നത്. സിപിഎം നേതാക്കളായ വി. സുകു, ജെ. നജീബത്ത്, മുഹമ്മദ്‌ റാഫി, കെ. ഉഷ എന്നിവർ പ്രകടനത്തിനു നേതൃത്വം നൽകി.

Read More

സിപിഎം നേതാവിന്റെ കൊലപാതകം; കൊല നടത്തിയത് തനിച്ച്

കോഴിക്കോട് കൊയിലാണ്ടിയില്‍ സിപിഎം നേതാവിനെ വെട്ടിക്കൊന്നത് വ്യക്തിപരമായ വിരോധം കാരണമെന്ന് പ്രതി അഭിലാഷ് പറഞ്ഞതായി പൊലീസ്. പാർട്ടിക്ക് അകത്തുണ്ടായ തർക്കങ്ങളിൽ തന്നോട് സ്വീകരിച്ച നിലപാടുകളാണ് വ്യക്തി വിരോധത്തിന് കാരണമെന്നും കൊല നടത്തിയത് തനിച്ചെന്നും പൊതി മൊഴി നല്‍കി. പാർട്ടി മുന്‍ ബ്രാഞ്ച് കമ്മിറ്റിയംഗവും സത്യനാഥന്‍റെ അയല്‍വാസിയുമായ അഭിലാഷിനെ ഇന്ന് കൂടുതൽ ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ ക്ഷേത്രോത്സവത്തിനിടെയാണ് കൊയിലാണ്ടി ലോക്കൽ സെക്രട്ടറി പി വി സത്യനാഥ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. കൊയിലാണ്ടി…

Read More

സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഡൽഹിയിലെ വസതിയിൽ റെയ്ഡ്

സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഡൽഹിയിലെ വസതിയിൽ റെയ്ഡ്. വാർത്താപോർട്ടലായ ന്യൂസ്‌ക്ലിക്കിനെതിരെ യു.എ.പി.എ നിയമപ്രകാരം കേസെടുത്തതിന് പിന്നാലെയാണ് ഡൽഹി പൊലീസ് സീതാറാം യെച്ചൂരിയുടെ വസതിയിൽ പരിശോധന നടത്തുന്നത്. ന്യൂസ്‌ക്ലിക്കിലെ ജീവനക്കാരൻ യെച്ചൂരിയുടെ വസതിയിൽ താമസിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് പരിശോധന. ന്യൂസ്‌ക്ലിക്കിലെ ജീവനക്കാരുടെ വീടുകളിൽ വ്യാപകമായ റെയ്ഡ് നടക്കുന്നു എന്നാണ് റിപ്പോർട്ട്. ഡൽഹി പോലീസിന്റെ സ്‌പെഷ്യൽ സെല്ലിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. നിലവിൽ അറസ്റ്റുകളൊന്നും രേഖപ്പെടുത്തിയിട്ടില്ല. എന്നാൽ, ചോദ്യംചെയ്യലിനായി ഏതാനും മാധ്യമപ്രവർത്തകരെ പോലീസ് സ്‌റ്റേഷനിലേക്കുകൊണ്ടുപോയിട്ടുണ്ടെന്നാണ് വിവരം. നേരത്തെ എൻഫോഴ്‌സ്‌മെന്റ്…

Read More

കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിൽ കോൺഗ്രസ് സിപിഎം മെമ്പർമാർ തമ്മിൽ കയ്യാങ്കളി

കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിൽ സിപിഐഎം കോൺഗ്രസ് മെമ്പർമാർ തമ്മിൽ കയ്യാങ്കളി ഇരുകൂട്ടരും കിളിമാനൂർ പോലീസിൽ പരാതി നൽകുകയും ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ ശ്രീജ ഉണ്ണികൃഷ്ണനും കോൺഗ്രസ് മെമ്പർ ജിഹാദും ആണ് പരാതിക്കാർ. ജിഹാദ് പോലീസിന് നൽകിയ പരാതി ഇങ്ങനെയാണ് – കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിൽ കേന്ദ്ര സംഘം സന്ദർശനത്തിനു എത്തിയതിന്റെ അടിസ്ഥാനത്തിൽ ജനറൽ കമ്മിറ്റി കൂടുകയും എല്ലാവരും ഇരുന്നപ്പോൾ ശ്രീജ ഉണ്ണികൃഷ്ണൻ പറഞ്ഞ എന്തോ കാര്യത്തിന് എല്ലാവരെയും പോലെ താനും ചിരിച്ചുവെന്നും എന്നാൽ…

Read More

ഇടത് പക്ഷത്തിന്റെ പുത്തൻ മാതൃക.
സിപിഐ പുതുശ്ശേരി ബ്രാഞ്ച്

ചിതറ: ചിതറ പഞ്ചായത്ത് പുതുശേരി വാർഡിൽ ഇടതുമുന്നണിയിലെ രണ്ട് പ്രധാന കക്ഷികൾ ചേർന്ന് മാതൃകാപരമായ പ്രവർത്തനത്തിലൂടെ മുന്നോട്ട്‌ വരികയാണ്. വാർഡിനും പഞ്ചായത്തിനും സമൂഹത്തിനും മൊത്തത്തിൽ മാതൃകയാകാനുള്ള ശ്രമത്തിലാണ് സിപിഐ മതിര ലോക്കൽ കമ്മിറ്റി. പൊതുവഴികൾ തെളിച്ചമുള്ളതാക്കാൻ വിവിധ പദ്ധതികൾ മുഖേന വൈദ്യുതി പോസ്റ്റുകളിൽ ബൾബുകൾ സ്ഥാപിക്കുന്നുണ്ടെങ്കിലും നിർഭാഗ്യവശാൽ അവ പെട്ടെന്ന് കേടാകുകയാണ്. സാധാരണ, രാഷ്ട്രീയ സംഘടനകൾ ഇത്തരം സംഭവങ്ങൾക്കെതിരെ പരാതികളും പ്രതിഷേധങ്ങളും രേഖപ്പെടുത്തും. എന്നാൽ, സി.പി.ഐ പുതുശ്ശേരി ബ്രാഞ്ച് മറ്റൊരു സമീപനമാണ് സ്വീകരിച്ചത്. വാർഡിലെ കീഴിലുള്ള വൈദ്യുത…

Read More
error: Content is protected !!