
ചടയമംഗലത്ത് യുവാവിനെ കെട്ടിയിട്ട് മർദ്ദിക്കുകയും സഹോദരനെ കുത്തി പരിക്കേൽപ്പിക്കുകയും ചെയ്ത രണ്ടുപേർ പിടിയിൽ
ചടയമംഗലം ഇളമാട് സ്വദേശികളാണ് പിടിയിലായത്. ഇളമാട് അമ്പലമുക്ക് സ്വദേശി പട്ടാളം സതീശൻ എന്ന് അറിയപ്പെടുന്ന സതീഷ് ഭവനിൽ സതീശൻ 53 വയസ്സ്, ഇളമാട് സ്വദേശി ആയിട്ടുള്ള സതീശൻ 54 എന്നീ രണ്ട് സതീശൻമാരാണ് ചടയമംഗലം പൊലീസിന്റെ പിടിയിൽ ആയത്. പട്ടാളം സതീശന്റെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷ ഓടിക്കിന്നത് സതീശൻ (54) ആണ് . ഇളമാട് അമ്പലമുക്ക് കുണ്ടൂരിൽ വച്ചു നിർത്തിയിട്ടിരുന്ന സതീശന്റെ ഓട്ടോറിക്ഷയിൽ ശ്രീകുട്ടൻ എന്ന വെക്തിയുടെ വാഹനം തട്ടി. ഇതിനെ തുടർന്ന് ശ്രീകുട്ടനും മറ്റ് രണ്ട് സതീശന്നുമായി…