fbpx

മണിക്കൂറുകൾ കടന്നിട്ടും കൊട്ടാരക്കര കടന്നില്ല വിലാപയാത്ര

വിടവാങ്ങിയ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മൃതദേഹവുമായുള്ള വിലാപയാത്രതിരുവനന്തപുരം കടന്നത് 7 മണിക്കൂറെടുത്ത്. നിലവിൽ കൊല്ലം ആയൂരിനും വാളകത്തിനുമിടയിലാണ് വിലാപയാത്ര എത്തിയിരിക്കുന്നത്. പ്രിയ നേതാവിനെ അവസാനമായി ഒരു നോക്ക് കാണാൻ റോഡിന് ഇരുവശവും ജനം തടിച്ചുകൂടി. തിരക്ക് നിയന്ത്രിക്കാൻ ആകാതെ പലയിടത്തും പോലീസ് വശംകെട്ടു. മണിക്കൂറുകൾ വൈകിയാണ് വിലാപയാത്ര ഓരോ പോയിന്റിലുമെത്തിയത്. അതുകൊണ്ട് തന്നെ കോട്ടയം പുതുപ്പള്ളിയിലെ കുടുംബവീട്ടിലെത്തുമ്പോൾ ഏറെ വൈകും. കോട്ടയത്ത് ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ 2000 പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്. കേശവദാസപുരം, വെഞ്ഞാറമൂട്, കിളിമാനൂർ, കൊട്ടാരക്കര, അടൂർ, പന്തളം,…

Read More

ഉമ്മൻചാണ്ടി സാറിന്റെ ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ആരംഭിച്ചു.

ഉമ്മൻചാണ്ടിയുടെ ചേതനയറ്റ ശരീരം വിലാപയാത്രയായി പുതുപ്പള്ളിയിലേക്ക് പുറപ്പെടുമ്പോൾ തലസ്ഥാന നഗരി അദ്ദേഹത്തിന് യാത്രയയപ്പ് നൽകി. എഴുമണിയോടെയാണ്  തലസ്ഥാനം നഗരിയോട് വിട പറഞ്ഞു കൊണ്ട് ഉമ്മൻചാണ്ടിയുടെ ചേതനയറ്റ ശരീരവുമായി യാത്ര തിരിച്ചത്. വാഹനം എംസി റോഡ് വഴിയാണ് കടന്നുപോവുന്നത്. ഈ റോഡിൽ ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തും. കേശവദാസപുരം, വെഞ്ഞാറമൂട്, കിളിമാനൂര്‍, കൊട്ടാരക്കര, അടൂര്‍, പന്തളം, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശ്ശേരി വഴി വിലാപയാത്ര കോട്ടയത്തെത്തുമെന്ന് കെ പി സി സി അറിയിച്ചു. വൈകുന്നേരത്തോടെ ഭൗതികദേഹം തിരുനക്കര മൈതാനത്ത് പൊതുദര്‍ശനത്തിന് വയ്ക്കും….

Read More