അഞ്ചലിൽ തർക്കം പരിഹരിക്കാൻ ശ്രമിച്ച വയോധികന്റെ തല ഇടിച്ചു പൊട്ടിച്ച പ്രതി പിടിയിൽ
അഞ്ചലിൽ അയൽവാസികൾ തമ്മിലുള്ള തർക്കത്തിനിടയിൽ പിടിച്ചു മാറ്റാൻ ചെന്ന മധ്യവയസ്കന്റെ തല ഇടിവള കൊണ്ട് ഇടിച്ചു പൊട്ടിച്ചു. അഞ്ചൽ തഴമേൽ ചൂരക്കുളം സ്വദേശി 51 വയസ്സുള്ള ജോസിന്റെ തലക്കാണ് ഇടിവള കൊണ്ടുള്ളമർദ്ദനത്തിൽ മുറിവേറ്റത്. സംഭവത്തിൽ വധശ്രേമ കേസുകളിൽ ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായിട്ടുള്ളചൂരക്കുളം ലക്ഷംവീട് സ്വദേശി 24 വയസ്സുള്ള അജിത്തിനെ അഞ്ചൽ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം രാത്രി എട്ടുമണിയോടുകൂടി ലക്ഷം വീട് സ്വദേശിയായ അശോകന്റെ വീടിന് മുന്നിൽഅജിത്ത് വളർത്തുനായയെ കൊണ്ട് വന്നു ശല്യം ചെയ്യുന്നത് അശോകൻ…


