fbpx

ചിതറ ഗ്രാമപ്പഞ്ചായത്ത് താൽകാലിക ജീവനക്കാരനും സി പി ഐ എം ഇലവുപാലം ബ്രാഞ്ച് സെക്രട്ടറിയുമായ ത്വാഹയെ വെട്ടി പരിക്കേൽപ്പിച്ച കേസിൽ പ്രതി പിടിയിൽ

ചിതറ ഗ്രാമപ്പഞ്ചായത്ത് താൽകാലിക ജീവനകാരനും മടത്തറ ഇലവുപാലം ബ്രാഞ്ച് സെക്രട്ടറിയുമായ ഇലവുപാലം ആർ ടി മൻസിലിൽ ത്വാഹ ( 27 ) യെ വെട്ടി പരിക്കേൽപ്പിച്ച കേസിൽ തിരുവനന്തപുരം മേനം കുളത്ത് നിന്നും മഹാഗണി ബ്ലോക്ക് നമ്പർ പതിനഞ്ചിൽ താമസിക്കുന്ന വിവേക് (പക്രു) ( 25) നെ പാലോട് പോലീസ് അറസ്റ്റ് ചെയ്തു . കഴിഞ്ഞ വ്യാഴാഴ്ച രാത്രി 7 മണിയോടെ ഇലവുപാലം ജംഗ്ഷനിൽ വച്ചാണ് വിവേക് മാരകായുധം ഉപയോഗിച്ച് ത്വാഹയെവെട്ടിയത് . വ്യാഴാഴ്ച ലോഡിങ് തൊഴിലാളി…

Read More

മടത്തറ ഇലവുപാലത്തിൽ ലഹരി മാഫിയയുടെ അക്രമം ; സിപിഎം ബ്രാഞ്ച് സെക്രട്ടറിയും ചിതറ ഗ്രാമപ്പഞ്ചായത്ത് താൽകാലിക ജീവനക്കാരനുമായ താഹയ്ക്ക് വെട്ടേറ്റു

മടത്തറ ഇലവുപാലത്തിലാണ് ഇന്ന് വൈകുന്നേരം 7 മണിയോടെ അക്രമം നടന്നത്.സിപിഎം ഇലവുപാലം ബ്രാഞ്ച് സെക്രട്ടറിയും ചിതറ ഗ്രാമപ്പഞ്ചായത്ത് ജീവനക്കാരനുമായ താഹയ്ക്കാണ് വെട്ടേറ്റത് . തോളിന് വെട്ടേറ്റ താഹയെ പാലോട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഞ്ചോളം സ്റ്റിച് ഉണ്ടെന്നാണ് പ്രാഥമിക വിവരം . ലഹരി മരുന്ന് ഉപയോഗിച്ച് പൊതു സ്ഥലത്ത് വിഷയമുണ്ടാക്കിയ വിവേകിനെ താഹ പറഞ്ഞു വിട്ടിരുന്നു . തുടർന്ന് ഒറ്റയ്ക്ക് വീട്ടിലേക്ക് പോയ വഴിയിൽ വച്ചാണ് വെട്ടിയത്. പാലോട് പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

Read More

പോലീസ് അടുത്ത് നിൽക്കുന്നത് അറിയാതെ നിലമേൽ ജംഗ്ഷനിൽ നിന്നും MDMA ഉപയോഗം പ്രതി പോലീസ് കസ്റ്റഡിയിൽ

നിലമേൽ ജംഗ്ഷനിൽ നിന്നും MDMA ഉപയോഗിച്ചയാളെ ഉടൻ കസ്റ്റഡിയിൽ എടുത്ത് ചടയമംഗലം പൊലീസ്. കുരിയോട് അൽ അമീൻ മൻസിലിൽ , അൽ അമീൻ ആണ് പോലീസ് പിടിയിൽ ആയത്.കൂടുതൽ പരിശോധനയിൽ 5 ഗ്രാം MDMA യും പ്രതിയുടെ പക്കൽ നിന്നും കണ്ടെത്തി. നിലമേലിൽ നിന്നും തന്നെയാണ് MDMA വാങ്ങിയത് എന്നും പ്രതി സമ്മതിച്ചിട്ടുണ്ട്. നിലമേലിലും പരിസരത്തും വൻ തോതിൽ ലഹരി വിൽപ്പന നടക്കുന്നുണ്ട് എന്ന വിവരത്തെ തുടർന്ന് പോലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട് പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞…

Read More

കടയ്ക്കലിൽ പൊലീസിന് നേരെ ലഹരി സംഘങ്ങളുടെ അക്രമം

കൊല്ലം കടയ്ക്കലിൽ ആണ് സംഭവം.എസ് ഐ ജ്യോതിഷിനും സി പി ഒ അഭിലാഷിനും അക്രമത്തിൽ പരിക്കേറ്റു.പ്രതി നിഫിലിനെ കൈ വിലങ്ങ് ധരിപ്പിക്കുമ്പോൾ ആണ് പ്രതിയും പ്രതിയുടെ ഭാര്യയും ചേർന്നാണ് പൊലീസിനെ ആക്രമിച്ചത്. പുലർച്ചെ നാല് മണിക്കാണ് അക്രമം ഉണ്ടായത് . പ്രതിയെ വിലങ്ങ് വയ്ക്കുന്നതിനിടെ സി പി ഒ യുടെ തലയ്ക്ക് വിലങ്ങു കൊണ്ട് ഇടിക്കുകയായിരുന്നു . സി പി ഒ യുടെ തലയ്ക്ക് നാലോളം തുന്നിക്കെട്ട് ഉണ്ട്. പ്രതികളെ കീഴ്‌പ്പെടുത്തി അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇളമ്പഴനൂർ പോലീസ്…

Read More