ലഹരി ഉപയോഗിച്ചെന്ന് സംശയം ; വിദ്യാർത്ഥികളെ വൈദ്യപരിശോധനയ്ക്ക് എത്തിച്ച് ചടയമംഗലം പോലീസ്.

ചടയമംഗലം ഇളമാട് തോട്ടത്തറയിൽ ആയിരുന്നു സംഭവം നടന്നത്. ലഹരി ഉപയോഗിച്ചുവെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ചടയമംഗലം പോലീസ് സ്ഥലത്തെത്തി വിദ്യാർത്ഥികളെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഇന്ന് രാവിലെ 10 മണിയോടെ ആയിരുന്നു ഇത് നടന്നത്. ചടയമംഗലം തോട്ടത്തറയിലെ വെയിറ്റിംഗ് ഷെഡിലാണ് രണ്ടു വിദ്യാർത്ഥികളെ കണ്ടെത്തിയത്.

Read More

വിതുരയിൽ മകനും പെണ്‍സുഹൃത്തും ചേര്‍ന്ന് അമ്മയെ റോഡില്‍ വലിച്ചിഴച്ചു, വസ്ത്രങ്ങള്‍ വലിച്ചുകീറി

ലഹരിയുപയോഗിക്കുന്നതു വിലക്കിയ അമ്മയെ മർദിച്ച മകനും പെണ്‍സുഹൃത്തും അറസ്റ്റില്‍.വിതുര മേമല സ്വദേശിയും കെട്ടിടനിർമാണത്തൊഴിലാളിയുമായ അനൂപ് (23), പത്തനംതിട്ട സ്വദേശിയായ സംഗീതാദാസ്(19) എന്നിവരാണ് പിടിയിലായത്.അനൂപിന്റെ അമ്മ മേഴ്സി(57)ക്കാണ് മർദനമേറ്റത്. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. അക്രമികള്‍ മേഴ്സിയെ വീട്ടില്‍നിന്നു വലിച്ചിഴച്ച്‌ റോഡിലിട്ടശേഷം മർദിച്ചെന്നും വസ്ത്രങ്ങള്‍ വലിച്ചുകീറിയെന്നുമാണ് കേസ്. നാട്ടുകാരാണ് പോലീസിനെ വിവരം അറിയിച്ചത്. കോടതി പ്രതികളെ റിമാൻഡ് ചെയ്തു.

Read More