മിഠായിയുമായി തമിഴ്‌നാട് സ്വദേശികള്‍ അറസ്റ്റില്‍; പിടിയിലായത് തിരുവനന്തപുരം വേങ്കോട് വച്ച്

മിഠായി രൂപത്തില്‍ ലഹരിയുമായി മൂന്ന് തമിഴ്‌നാട് സ്വദേശികള്‍ അറസ്റ്റില്‍. പ്രശാന്ത് (32), ഗണേഷ് (32), മാര്‍ഗബന്ധു (22) എന്നിവരാണ് പിടിയിലായത്. തിരുവനന്തപുരം റൂറല്‍ എസ് പിയ്ക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് ഡാന്‍സഫ് എസ് ഐ ഓസ്റ്റിന്‍ സജു, ഗ്രേഡ് എസ് ഐ സതി, നെടുമങ്ങാട് എസ് എച്ച് ഒ രാജേഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. വട്ടപ്പാറ വേങ്കോട്ടെ സ്വകാര്യ മെഡിക്കൽ കോളജിന്റെ വിദ്യാർത്ഥികളുടെ ബോയ്‌സ് ഹോസ്റ്റല്‍ അഡ്രസിലാണ് പാഴ്‌സല്‍ എത്തിയത്. ഇത് വാങ്ങിയ…

Read More

വിതുരയിൽ മാതാവിനെ ആക്രമിച്ച് ലഹരിക്കടിമയായ മകൻ

ചെറ്റച്ചൽ സ്വദേശിയായ മുഹമ്മദ് ഫയാസ് (19) ആണ് 46കാരിയായ ഉമ്മയെ മർദിച്ചത്. സംഭവത്തിൽ മുഹമ്മദ് ഫയാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഫയാസിന്റെ ആക്രമണത്തിൽ പരിക്കേറ്റ മാതാവിനെ വിതുര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രസവിച്ചു കിടക്കുന്ന മരുമകളുടെ മുറിയിൽ ഫയാസ് ഇടയ്ക്കിടയ്ക്ക് കയറിയിരുന്നു. ഇത് മാതാവ് വിലക്കി. ഇതോടെ പ്രകോപിതനായ ഫയാസ് മാതാവിനെ ചീത്ത വിളിക്കുകയും കഴുത്തിൽ കുത്തിപ്പിടിച്ച് കവിളിൽ അടിക്കുകയുമായിരുന്നു. എംഡിഎംഎ അടക്കം നാല് കേസുകളിൽ പ്രതിയാണ് ഫയാസ് എന്ന് പൊലീസ് പറഞ്ഞു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം…

Read More