
മടവൂർ തുമ്പോട് നിന്ന് കാണാതായ യുവാവിന്റെ മൃതദേഹം കടലിൽ കണ്ടെത്തി
തുമ്പോട് നിന്നും കാണാതായ യുവാവിന്റെ മൃതദേഹം കടലിൽ കണ്ടെത്തി.കിളിമാനൂർ ജംഗ്ഷനിലുള്ള അശ്വതി ടെക്സ്റ്റയിൽ സിലെ സെയിൽസ്മാൻ മടവൂർ, തുമ്പോട് കൃഷ്ണ കൃപയിൽ രാകേഷി(31) ന്റെ മൃതദേഹമാണ് കടലിൽ കണ്ടെത്തിയത്. മുതലപ്പൊഴി ഭാഗത്തു നിന്നും കോസ്റ്റൽ ഗാർഡാണ് മൃതദ്ദേഹം കണ്ടെടുത്തത്. ഇക്കഴിഞ്ഞ ഞായറാഴ്ച ജോലിക്കായി വീട്ടിൽ നിന്നും പുറപ്പട്ട രാകേഷിനെ കാണാതാവുകയായിരുന്നു. തുടർന്ന് വീട്ടുകാർ പള്ളിക്കൽ പോലീസിൽ പരാതി നൽകുകയും കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു.