
ജബ് ജയിലിലേക്ക് മദ്യക്കുപ്പി ഉൾപ്പെടെ എറിഞ്ഞു കൊടുത്തു; ഉടൻ പൊക്കി പോലീസ്
മൂവാറ്റുപുഴ സ്പെഷൽ സബ്ജയിലിലേക്ക് പുറമെ നിന്ന് മദ്യക്കുപ്പി ഉൾപ്പെടെയുള്ള വസ്തുക്കളടങ്ങിയ പായ്ക്കറ്റുകൾ എറിഞ്ഞ് കൊടുത്ത കേസിൽ ഒരാൾ പിടിയിൽ. തൃക്കാക്കര എച്ച്എംടി കോളനി കുന്നത്ത് കൃഷ്ണകൃപാ വീട്ടിൽ വിനീത് (32)നെയാണ് മൂവാറ്റുപുഴ പൊലീസ് പിടികൂടിയത്. ഒരു പൊതിയിൽ മദ്യവും മിനറൽ വാട്ടറും അടങ്ങുന്ന ഓരോ കുപ്പിയും, മറ്റൊരു പൊതിയിൽ പതിനഞ്ച് കൂട് ബീഡിയും, മൂന്നാമത്തെ പൊതിയിൽ ഒരു ലാമ്പും 7 പായ്ക്കറ്റ് ചെമ്മീൻ റോസറ്റും ആണുണ്ടായിരുന്നത്. ജയിൽ വളപ്പിന് വെളിയിൽ നിന്നും കോമ്പൗണ്ട് വാളിന് മുകളിൽക്കൂടി അകത്തേക്ക്…