
കൊട്ടാരക്കരയിൽ മൂന്നുപേർക്ക് വെട്ടേറ്റു;7 മാസം പ്രായമുള്ള കുഞ്ഞിനും പരിക്ക്
കൊട്ടാരക്കരയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് വെട്ടേറ്റു. ഏഴുമാസം പ്രായമുള്ള കുഞ്ഞിനും ആക്രമണത്തിൽ പരുക്കേറ്റു. കുടുംബ വഴക്കാണ് ആക്രമണകാരണമെന്ന് പൊലീസ് പറയുന്നു അരുൺ (28), പിതാവ് സത്യൻ (48), മാതാവ് ലത (43), അരുണിൻ്റെ ഭാര്യ അമൃത, 7 മാസം പ്രായമുള്ള മകൾ എന്നിവർക്കാണ് പരുക്ക് പറ്റിയത്.പള്ളിക്കൽ മൈലം മാരിയമ്മൻ ക്ഷേത്രത്തിലെ പൊങ്കാല സമർപ്പണം കഴിഞ്ഞ് മടങ്ങിയ കുടുംബത്തിനാണ് ആക്രമണം ഉണ്ടായത്.വടിവാൾ, കമ്പിവടി എന്നിവ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആക്രമിച്ചയാളുമായി കുടുംബത്തിന് പ്രശ്നങ്ങളുണ്ടായിരുന്നു. അരുണിനാണ്…