fbpx

നടി ജ്യോതിർമയിയുടെ മാതാവ് അന്തരിച്ചു

ചലച്ചിത്രതാരം ജ്യോതിർമയിയുടെ അമ്മ കോട്ടയം വേളൂർ പനക്കൽ വീട്ടിൽ പി.സി സരസ്വതി അന്തരിച്ചു. 75 വയസായിരുന്നു. പരേതനായ ജനാർദ്ദനൻ ഉണ്ണിയാണ് ഭർത്താവ്. സംവിധായകനും ഛായാഗ്രാഹകനുമായ അമൽ നീരദ് മരുമകനാണ്. എറണാകുളം ലിസി – പുല്ലേപ്പടി റോഡിലുള്ള ‘തിരുനക്കര’ വീട്ടിലെ പൊതു ദർശനത്തിന് ശേഷം ഭൗതിക ശരീരം വെള്ളിയാഴ്ച വൈകീട്ട് 5.00 മണിക്ക് രവിപുരം ശ്മശാനത്തിൽ സംസ്‌കരിക്കും. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ മലപ്പുറത്ത് രണ്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു

മലപ്പുറത്ത് രണ്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു. മലപ്പുറം കൊണ്ടോട്ടി പുളിക്കലിലാണ് സംഭവം. പെരിന്തൽമണ്ണ തൂത സ്വദേശി സുഹൈൽ – ജംഷിയ ദമ്പതികളുടെ മകൻ മുഹമ്മദ് ഉമർ ആണ് മരിച്ചത്. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ ഇന്നലെ രാവിലെയാണ് പാമ്പ് കടിയേറ്റത്. കുട്ടിയുടെ കരച്ചിൽ കേട്ടാണ് രക്ഷിതാക്കൾ പരിശോധിച്ചത്. കാലിൽ പാമ്പു കടിച്ച പാടുകളുണ്ടായിരുന്നു. ഉടൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിച്ചു. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

വർക്കലയിൽ മോഷണത്തിനിടെ പിടിയിലായ പ്രതികളിൽ ഒരാൾ മജിസ്ട്രേറ്റിന് മുന്നിൽ കുഴഞ്ഞുവീണ് മരിച്ചു

വർക്കല ഹരിഹരപുരത്ത് കിടപ്പ് രോഗിയായ വൃദ്ധ ഉൾപ്പെടെയുള്ള വീട്ടുകാരെ ഭക്ഷണത്തിൽ ലഹരി ചേർത്ത് നൽകിയശേഷം നേപ്പാളിയായ വീട്ടുജോലിക്കാരിയുടെ സഹായത്തോടെ മോഷണം നടത്താൻ ശ്രമിച്ച് പിടിയിലായ പ്രതികളിൽ ഒരാൾ വർക്കല കോടതിയിൽ മജിസ്ട്രേറ്റിന് മുന്നിൽ കുഴഞ്ഞുവീണ് മരിച്ചു. നേപ്പാൾ സ്വദേശി രാംകുമാർ( 48 ) ആണ് മരിച്ചത്. വൈകുന്നേരത്തോടെയാണ് കോടതിയിൽ ഹാജരാക്കിയത്. കുഴഞ്ഞുവീണ രാംകുമാറിനെ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മോഷണം നടത്തിയ ശേഷം സ്ഥലത്തുനിന്നും ഓടിരക്ഷപ്പെട്ട രാംകുമാറിനെ പുലർച്ചെ മൂന്ന് മണിയോടെയാണ് പോലീസ് പിടികൂടിയത്….

Read More

പാലോട് ജ്യൂസ് എന്ന് കരുതി ചെടിക്കൊഴിക്കുന്ന കീടനാശിനി കഴിച്ച് അഞ്ചാം ക്ലാസ് വിദ്യാർത്ഥി മരിച്ചു

കീടനാശിനി കഴിച്ച് അഞ്ചാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. ജ്യൂസ് എന്ന് കരുതിയാണ് വിദ്യാർത്ഥി ചെടിക്ക് ഒഴിക്കുന്ന കീട നാശിനി കഴിച്ചത്. തിരുവനന്തപുരം പാലോട് പയറ്റടി പ്രിയാഭിയിൽ ഭവനിൽ പ്രശാന്തിന്റെയും യമുനയുടെയും മകൻ അഭിനവ് (11) ആണ് മരിച്ചത്.ഇന്നലെ വൈകിട്ട് 6.30 ഓടെയാണ് സംഭവം. മെഡിക്കൽ കോളജ് ആശുപത്രിയിൽ കുട്ടിയെ ചികിത്സയ്ക്കായി എത്തിച്ചെങ്കിലും രാത്രി എട്ട് മണിയോടെ മരണം സംഭവിക്കുകയായിരുന്നു. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

വാഹനാപകടത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു

അതിരപ്പള്ളി മലക്കപാറയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. മലക്കപ്പാറ സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ വൈ. വിൽസൻ (40) ആണ് മരിച്ചത്. കൊല്ലം സ്വദേശിയാണ് വിൽസൺ. ഇന്ന് രാവിലെ 7 മണിയോടെയാണ് അപകടമുണ്ടായത്. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

സിപിഐ നേതാവ് ആർ രാമചന്ദ്രൻ അന്തരിച്ചു

സിപിഐ നേതാവ് ആർ രാമചന്ദ്രൻ അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. കഴിഞ്ഞ രണ്ടാഴ്ച്ചയായി ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ഇന്നലെ ആരോഗ്യനില വഷളാകുകയായിരുന്നു. കരുനാഗപ്പള്ളി മുൻ എംഎൽഎയും സിപിഐ കൊല്ലം ജില്ലാ മുൻ സെക്രട്ടറിയുമായിരുന്നു. കഴിഞ്ഞ നിയമസഭയിൽ അംഗമായിരുന്നു. സിപിഐ സംസ്ഥാന കൗൺസിലംഗമാണ് .മൃതദേഹം ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ കൊല്ലം ജില്ലാ കൗൺസിൽ ഓഫീസിൽ പൊതുദർശനത്തിന് വെക്കുമെന്ന് പാർട്ടി നേതൃത്വം അറിയിച്ചു പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp…

Read More

സിനിമ താരം കലാഭവൻ ഹനീഫ് അന്തരിച്ചു

പ്രശസ്ത മിമിക്രി താരവും ചലച്ചിത്ര താരവുമായ കലാഭവൻ ഹനീഫ്(61) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപ്രതിയിൽ ചികിത്സയിലായിരുന്നു. മട്ടാഞ്ചേരി സ്വദേശിയാണ്. ഈ പറക്കും തളികയിൽ മേക്കപ്പിടുന്ന മണവാളന്റെ വേഷം ശ്രദ്ധേയം. മിമിക്രി താരമായി തുടങ്ങിയ അദ്ദേഹം നിരവധി സീരിയലുകളിലും സിനിമകളിലും വേഷമിട്ടിട്ടുണ്ട്. ചെപ്പുകിലുക്കണ ചങ്ങാതി എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

നാലാം ക്ലാസ് വിദ്യാർത്ഥിയെ മാലിന്യക്കുഴിയിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി

തൃശൂർ കൊട്ടേക്കാട് നിന്ന് കാണാതായ നാലാം ക്ലാസ് വിദ്യാർത്ഥിയെ മാലിന്യക്കുഴിയിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. കുറുവീട്ടിൽ റിജോയുടെ മകൻ ജോൺ പോൾ ആണ് മരിച്ചത്. കുന്നത്തുപീടിക സെന്ററിലെ സ്വകാര്യ കമ്പനിയുടെ മാലിന്യ കുഴിയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം കുട്ടി വീട്ടിൽ നിന്ന് സൈക്കിളെടുത്ത് പുറത്തേക്ക് പോയിരുന്നു. ഇതിനിടെയാണ് കുട്ടിയെ കാണാതായത്. മഴ പെയ്തതിനെ തുടർന്ന് വെള്ളം കയറിക്കിടക്കുകയായിരുന്നു മാലിന്യക്കുഴിയിൽ. ഇങ്ങനെയായിരിക്കാം അപകടം സംഭവിച്ചതെന്നാണ് നിഗമനം. കുട്ടിയെ ഏറെ നേരമായിട്ടും കാണാതായതിനെ തുടർന്ന് വീട്ടുകാരും…

Read More

മലയാളി സൈനികന്‍ രാജസ്ഥാനില്‍ ജോലിക്കിടെ പാമ്പുകടിയേറ്റ് മരിച്ചു

മലയാളി സൈനികന്‍ രാജസ്ഥാനില്‍ ജോലിക്കിടെ പാമ്പുകടിയേറ്റ് മരിച്ചു. പട്ടണക്കാട് മൊഴികാട്ട് കാര്‍ത്തികേയന്റെ മകന്‍ വിഷ്ണു ആണ് മരിച്ചത്. ജയ്‌സാല്മറില്‍ പെട്രോളിംഗിനിടെ പുലര്‍ച്ചെ മൂന്നിനാണ് പാമ്പുകടിയേറ്റത്. ഉടന്‍ സൈനിക ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ഇന്ന് വൈകിട്ട് ആറിന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിക്കും. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

ഡോക്ടറുടെ അശ്രദ്ധ നവജാത ശിശുക്കൾ തണുത്ത് ഉറഞ്ഞു മരിച്ചു

ഉത്തർപ്രദേശിൽ സ്വകാര്യ ക്ലിനിക്കിൽ രണ്ട് നവജാത ശിശുക്കള്‍ തണുത്തുറഞ്ഞ് മരിച്ച സംഭവത്തിൽ ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. ഷാംലി ജില്ലയിലെ സ്വകാര്യ ക്ലിനിക്കിലാണ് ദാരുണ സംഭവമുണ്ടായത്. കുഞ്ഞുങ്ങള്‍ കിടന്നിരുന്ന ഫോട്ടോതെറപ്പി മുറിയില്‍ രാത്രി മുഴുവന്‍ എ സി പ്രവര്‍ത്തിപ്പിച്ചതിനെതുടര്‍ന്ന് തണുപ്പ് താങ്ങാനാകാതെയാണ് കുഞ്ഞുങ്ങൾ മരിച്ചതെന്നാണ് ആരോപണം. സംഭവത്തില്‍ സ്വകര്യ ക്ലിനിക്ക് ഉടമ ഡോ. നീതുവിനെ അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ കുറ്റകരമായ നരഹത്യക്ക് കൈരാന പൊലീസ് കേസെടുത്തു. ഞായറാഴ്ച രാവിലെയാണ് കുഞ്ഞുങ്ങളെ ഫോട്ടോതെറപ്പി മുറിയില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്….

Read More