
ചിതറ മതിര കുളത്തിൽ ഒരാൾ മുങ്ങി മരിച്ചു
മതിര കുളത്തിൽ കുളിക്കാനിറങ്ങിയ ഒരാൾ മുങ്ങി മരിച്ചു . 6 മണിയോടെയാണ് ഇയാൾ കുളിക്കാൻ ഇറങ്ങിയത് എന്നാണ് നാട്ടുകാർ പറയുന്നത് . ആളിന്റെ തുണിയും പേഴ്‌സും കരയിൽ ഇരിക്കുന്നത് കണ്ട് സംശയം തോന്നിയ ആളുകൾ ആണ് ആദ്യം തിരച്ചിൽ തുടങ്ങിയത്. നാട്ടുകാർ പോലീസിലും കടയ്ക്കൽ ഫയർഫോഴ്‌സിലും വിവരം അറിയിച്ചതിനെ തുടർന്ന് അവർ എത്തി തിരച്ചിൽ നടത്തി മയിലോട്ട് കോണത്ത് വീട്ടിൽ കുമാർ ആണ് മരിച്ചത് . മതിര തിരുവാതിര നടന്നുകൊണ്ടു ഇരിക്കുന്നത്തിന്റെ ഇടയ്ക്കാണ് അപകടം സംഭവിച്ചത് ….