മണ്ണന്തലയിൽ സഹോദരിയെ സഹോദരൻ അടിച്ചുകൊന്നു;സഹോദരനും സുഹൃത്തും കസ്റ്റഡിയിൽ

തിരുവനന്തപുരം മണ്ണന്തലയിൽ ആണ് ഈ അരും കൊല നടന്നത്. പോത്തൻകോട് സ്വദേശി ഷെഫീന (32) ആണ് കൊല്ലപ്പെട്ടത്. സഹോദരൻ ഷംസാദിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കഴിഞ്ഞ 14 ന് സഹോദരന് ദന്തൽ ചികിത്സയുടെ ഭാഗമായാണ് മണ്ണന്തലയിൽ സഹോദരനും സഹോദരിയും ചേർന്ന് അപ്പാർട്ട്മെൻ്റ് വാടകയ്ക് എടുക്കുന്നത്. ഷെഫീനയുടെ മാതാപിതാക്കൾ ഇന്ന് വൈകുന്നേരം അപ്പാർട്ട്മെന്റിൽ എത്തിയപ്പോഴാണ് ഷെ ഫീന കട്ടിലിനു താഴെ കിടക്കുന്നത് കണ്ടത്. സംശയം തോന്നിയ ഇവർ തന്നെയാണ് മണ്ണന്തല പൊലീസിൽ വിവരമറിയിച്ചത്. ഷംഷാദും സുഹൃത്ത് ചെമ്പഴന്തി സ്വദേശി…

Read More