ചടയമംഗലത്ത്; റോഡിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് കത്തിച്ച നിലയിൽ

ചടയമംഗലം ഐത്തിലയിൽ റോഡിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് കത്തിച്ച നിലയിൽ കണ്ടെത്തി. ചടയമംഗലം പാട്ടം കരിക്കിൻ കണ്ടത്തിൽ വീട്ടിൽ ശ്രീരാജിന്റെ ഉടമസ്ഥതയിലുള്ള ബൈക്കാണ് കത്തിച്ച നിലയിൽ കണ്ടെത്തിയത്. ബൈക്ക് കേടയതിനെ തുടർന്ന് ഒരാഴ്ചയായി വാഹനം ചടയമംഗലം പോരേടം റോഡിലുള്ള ഇടറോഡിൽ പാർക്ക് ചെയ്ത നിലയിലായിരുന്നു. കഴിഞ്ഞ ദിവസം രാത്രി നൈറ്റ്‌ പെട്രോളിനെത്തിയ ചടയമംഗലം പോലീസാണ്‌ ബൈക്ക് കത്തുന്നത് കണ്ടത്. തുടർന്ന് ഫയർഫോഴ്‌സിൽ വിവരം അറിയിക്കുകയായിരുന്നു. ശ്രീരാജ് ചടയമംഗലം പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

Read More
error: Content is protected !!