fbpx

ആറ്റിങ്ങൽ കരവാരം ഗ്രാമപഞ്ചായത്തിൽ രണ്ട് ബിജെപി അംഗങ്ങൾ രാജിവച്ചു

കരവാരം ഗ്രാമപഞ്ചായത്തിൽ രണ്ട് ബി.ജെ.പി കൗൺസിലർമാർ രാജിവെച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സിന്ധു.എസ്, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ തങ്കമണി എന്നിവരാണ് കൗൺസിലർ സ്ഥാനം രാജിവെച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ഷിബുലാലിൻ്റെയും, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഉല്ലാസിന്റെയും മാനസിക പീഡനത്തിലും ജനദ്രോഹ നടപടികളിലും പ്രതിഷേധിച്ചാണ് രാജിവെച്ചതെന്ന് ഇവർ വ്യക്തമാക്കി. ആകെയുള്ള 18 സീറ്റുകളിൽ ബി.ജെ.പിക്ക് 9 കൗൺസിലർമാരുണ്ടായിരുന്നു. സി.പി.എമ്മിന് അഞ്ചും കോൺഗ്രസിനും എസ്.ഡി.പി.ഐയ്ക്കും വീതം കൗൺസിലർമാരുമാണ് ഉള്ളത്. ബി.ജെ.പിയിൽനിന്ന് രാജിവച്ച രണ്ട് കൗൺസിലർമാരും സി.പി.എമ്മുമായി ചേർന്ന്…

Read More

കർണാടക മുൻ മുഖ്യമന്ത്രിക്കെതിരെ പോക്സോ കേസ്

കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ബിജെപിയുടെ മുതിര്‍ന്ന നേതാവുമായ ബി എസ് യെദ്യൂരപ്പയ്‌ക്കെതിരേ പോക്‌സോ കേസെടുത്തു. ബെംഗളൂരുവിലെ സദാശിവനഗര്‍ പൊലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതിയെ തുടര്‍ന്നാണ് നടപടി. ബലാല്‍സംഗ ഇരയായ 17കാരിയുടെ മാതാവാണ് യെദ്യൂരപ്പയ്‌ക്കെതിരേ പരാതി നല്‍കിയത്.(pocso case against bjp leader bs yediyurappa in bengaluru) ബലാല്‍സംഗത്തിന് ഇരയായ 17കാരിയെയും കൊണ്ട് ഫെബ്രുവരി രണ്ടിന് സഹായംതേടിച്ചെന്നപ്പോഴായിരുന്നു മകളെ മുറിയിലാക്കി യെദ്യൂരപ്പ ലൈംഗികാതിക്രമം നടത്തിയതെന്ന് മാതാവ് നല്‍കിയ പരാതിയില്‍ പറയുന്നു. പരാതിയില്‍ പൊലീസ് യെദ്യൂരപ്പയ്‌ക്കെതിരേ പോക്‌സോ വകുപ്പുകള്‍…

Read More

തിരുവനന്തപുരം ജില്ലയിലെ ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ ഇന്ന് ബിജെപിയില്‍ ചേരുമെന്ന് റിപ്പോർട്ടുകൾ

തിരുവനന്തപുരം ജില്ലയിലെ ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ ഇന്ന് ബിജെപിയില്‍ ചേരും. രാവിലെ 11 മണിക്ക് വിളിച്ചിട്ടുളള വാർത്ത സമ്മേളനത്തിൽ നേതാക്കള്‍ പാർട്ടിയിൽ ചേരുമെന്നാണ് ബിജെപി നേതൃത്വം അറിയിച്ചിട്ടുള്ളത്. എന്നാല്‍ ആരാണ് എന്ന വിവരം സസ്പെന്‍സാക്കി വച്ചിരിക്കുകയാണ് ബിജെപി. കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍, ഇടത്, വലത് മുന്നണികളില്‍ നിന്ന് നേതാക്കള്‍ ബിജെപിയിലെത്തുമെന്ന് അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ വൈകിട്ട് കൂടുതൽ കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ ചേരുമെന്ന് പാര്‍ട്ടി നേതൃത്വം അറിയിച്ചത്. പത്മജ വേണുഗോപാൽ…

Read More

കെ കരുണാകരന്റെ മകൾ പദ്മജ വേണുഗോപാൽ ബിജെപിയിലേക്കെന്ന് സൂചന ; നാളെ ബിജെപിയിൽ ചേരും എന്നാണ് റിപ്പോർട്ടുകൾ

മുതിർന്ന കോണ്‍ഗ്രസ് നേതാവും അന്തരിച്ച മുൻ മുഖ്യമന്ത്രി കെ കരുണാകരന്റെ മകളുമായ പത്മജ വേണുഗോപാൽ ബിജെപിയിലേക്ക് എന്ന് സൂചന . നാളെ ബിജെപിയിൽ ചേരുമെന്നാണ് റിപ്പോര്‍ട്ട്. നാളെ ബിജെപി ആസ്ഥാനത്തെത്തി അംഗത്വം സ്വീകരിക്കും. ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നുവെങ്കിലും സമൂഹമാധ്യമത്തിലൂടെ പത്മജ വേണുഗോപാൽ ഇത് നിഷേധിച്ചിരുന്നു

Read More

പിസി ജോർജ് ബിജെപിയിലേക്ക്

പിസി ജോർജ് ബിജെപിയിലേക്ക്. ജനപക്ഷം പ്രവർത്തകർ ബി ജെ പി യിൽ അംഗത്വമെടുക്കണമെന്നാണ് പൊതുവികാരമെന്നും ലോക്സഭ തെരഞ്ഞെടുപ്പിനുമുമ്പ് തീരുമാനമുണ്ടാകുമെന്ന് പിസി ജോർജ് പറഞ്ഞു. ‘ജനപക്ഷം ബിജെപിക്കൊപ്പം പോകും. ബിജെപിയിൽ അംഗത്വം എടുക്കണമെന്നാണ് സംസ്ഥാന കമ്മിറ്റി അഭിപ്രായം. ലയനം എന്ന് പറയാൻ ആകില്ല. നദിയിൽ തോടു ചേരുന്നു അത്രമെ പറയാനാകു.’ പി സി ജോർജ്ജ് പറഞ്ഞു. ബിജെ പി യിൽ ചേരണമെന്ന അനുകൂലമായ നിലപാടാണ് ജനപക്ഷം സംസ്ഥാന നേതൃത്വത്തിൻ്റേത്. ബിജെപിയെ ഇക്കാര്യം അറിയിച്ചു. പത്തനം തിട്ടയിൽ സ്ഥാനാർത്ഥിയാകണമെന്ന നിർബന്ധമില്ലെന്നും…

Read More

വെഞ്ഞാറമൂട് ബി.ജെ.പി വാർഡ് മെമ്പർക്ക് എതിരെ പീഡന പരാതിയുമായി പാർട്ടി പ്രവർത്തകയായ യുവതി

പാർട്ടി സഹപ്രവർത്തകയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന പരാതിയിൽ പഞ്ചായത്ത് മെമ്പർക്കെതിരെ പൊലീസ് കേസ് എടുത്തു. വെഞ്ഞാറമൂട് നെല്ലനാട് ഗ്രാമപഞ്ചായത്ത് മുക്കന്നൂർ വാർഡിൽ ബിജെപി മെമ്പറായ വെഞ്ഞാറമൂട് ആലന്തറ തെങ്ങുവിള വീട്ടിൽ വിപിൻ (29) – ന് എതിരെയാണ് നെടുമങ്ങാട് പൊലീസ് കേസ് എടുത്തത്. യുവതി യുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പാർട്ടി പ്രവർത്തകയായ യുവതിയുമായി അടുപ്പത്തിലാവുകയും വിവാഹം കഴിക്കാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് കോവളത്തെ ഹോട്ടലിൽ വച്ച് ശാരീരിക ബന്ധത്തിൽ ഏർപ്പെടുകയും 15,000 രൂപം…

Read More

വെഞ്ഞാറമൂട്ടിൽ ഡിവൈഎഫ്ഐ പ്രവർത്തകന്റെ വീടിന് നേരെ ആക്രമണം

വെഞ്ഞാറമൂട് വലിയകട്ടയ്ക്കാലിൽ ഡിവൈഎഫ്ഐ പ്രവർത്തകന്റെ വീടിന് നേരെ ആക്രമണം. മൈലക്കുഴിൽ ആനന്ദിൻ്റെ വീടിന് നേരെ ഇന്ന് പുലർച്ചെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിന് പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു. ആക്രമണത്തിൽ പരിക്കേറ്റ ആനന്ദിനെയും അമ്മ സിന്ധുവിനെയും ഗോകുലം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

ചടയമംഗലം പഞ്ചായത്തിലെ വാർഡ് മെമ്പർ രാജി വച്ചു

ചടയമംഗലം ഗ്രാമപഞ്ചായത്ത് പത്താം വാർഡ് അംഗം ജയൻ രാജിവച്ചു. ചടയമംഗലം ഗ്രാമപഞ്ചായത്തിലെ ബിജെപി അംഗവും പുലിയോട് വാർഡ് മെമ്പറുമാണ് ഇദ്ദേഹം. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പഞ്ചായത്തിൽ രാജി സമർപ്പിച്ചിരിക്കുന്നത്. എന്നാൽ സംഘടനാപരമായ ചില വിഷയങ്ങൾ നിലനിൽക്കുന്നതായാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ കുറെ ദിവസങ്ങൾക്കു മുന്നേ രാജി വയ്ക്കാൻ തീരുമാനമെടുത്തിരിക്കുകയായിരുന്നു ഇദ്ദേഹം എന്നാണ് അറിയുന്നത്. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

നവകേരള സദസ്സ് കടയ്ക്കൽ ദേവി ക്ഷേത്ര മൈതാനിയിൽ ; പരാതിയുമായി ബിജെപി നേതാവ്

ചടയമംഗലം നിയോജക മണ്ഡലത്തിലെ നവകേരള സദസ്സ്  കടയ്ക്കൽ ക്ഷേത്ര മൈതാനിയിൽ നടത്തുന്നതിനെതിരെ കൂടുതൽ പരാതികൾ .  തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റിനാണ് പരാതിയുമായി ബിജെപി നേതാവ്  അഡ്വ. ശങ്കു ടി. ദാസ് മുന്നോട്ട് വന്നത് . കുമ്മിൾ പഞ്ചായത്ത് അംഗം ഷെമീർ കുമ്മിൾ കൊല്ലം ജില്ലാ കളക്ടർക്ക് മുമ്പ് പരാതി അയച്ചിരുന്നു . അതിന് ശേഷമാണ് അഡ്വ. ശങ്കു ടി. ദാസ് പരാതിയുമായി മുന്നോട്ടു വന്നത്. എന്നാൽ നവകേരള സദസ്സിന്റെ സംഘടിപ്പിക്കാനായി സ്റ്റേജ് വർക്കിന്റെയും ബാക്കി അറ്റകുറ്റപ്പണികളും  ക്ഷേത്ര…

Read More