
നെൽകൃഷിയിൽ നൂറുമേനി വിളവുമായി കടയ്ക്കൽ ഫാർമർ പ്രൊഡ്യൂസർ കമ്പനി
കടയ്ക്കൽ ഫാർമർ പ്രൊഡ്യൂസർ കമ്പനിയുടെ നേതൃത്വത്തിൽ മണലുവട്ടം അരത്തകണ്ഠപ്പൻ ക്ഷേത്രം ഏലായിൽ നടത്തിയ നെൽകൃഷിക്ക് നൂറുമേനി വിളവ്. വിളവെടുപ്പുത്സവം സംസ്ഥാന മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് മികച്ച വില ഉറപ്പാക്കാൻ കർഷക ഉത്പാദക കമ്പനികൾക്ക് സാധിക്കുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. നബാർഡിൻ്റെ സഹായത്തോടുകൂടി ചടയമംഗലം ബ്ലോക്കടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന കടയ്ക്കൽ ഫാർമർ പ്രൊഡ്യൂസർ കമ്പനിയുടെ ‘നിറകതിർ തരിശ് രഹിത നെൽകൃഷി’ പദ്ധതിയുടെ ഭാഗമായാണ് അരത്തകണ്ഠപ്പൻ ക്ഷേത്രം ഏലായിലെ മൂന്നേക്കർ നിലത്തിൽ നെൽകൃഷി…