
കടയ്ക്കലിൽ തെങ്ങിൽ കയറിയ യുവാവ് കാല് വഴുതി തല കീഴായി കിടന്നത് ഒരുമണിക്കൂറിലേറെ
തേങ്ങയിടാൻ കയറിതെങ്ങിന് മുകളിൽ യന്ത്രത്തിൽ കുടുങ്ങി തലകീഴായി കിടന്നയാളെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. ചരിപ്പറമ്പ്കുന്നും പുറത്ത് വീട്ടിൽ സുമേഷ് കുമാർ(51) ആണ് തെങ്ങിൻ മുകളിൽ കുടുങ്ങിയത്.ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. വീട്ടു പുരയിടത്തിലെ ഉയരമുള്ള തെങ്ങിൽ തേങ്ങയിടാൻ യന്ത്രത്തിൻ്റെ സഹായത്തോടെ കയറുകയായിരുന്നു സുമേഷ് കുമാർ. തിരികെ ഇറങ്ങുമ്പോൾ 30 അടി ഉയരെ വച്ച് കാൽ വഴുതുകയായിരുന്നു. തലകീഴായി യന്ത്രത്തിൽകുടുങ്ങിയ ഇയാളുടെ നിലവിളി കേട്ട് നാട്ടുകാർ എത്തിയെങ്കിലും രക്ഷിക്കാനായില്ല. വിവരമറിഞ്ഞ് കടയ്ക്കലിൽ നിന്നും അഗ്നിരക്ഷാസേന സ്ഥലത്തെത്തി. സാഹസികമായി മുകളിൽ കയറി ഒരു മണിക്കൂറിന് ശേഷം നാട്ടുകാരുടെ സഹായത്തോടെ…