
പാങ്ങോട് ഗ്രാമപഞ്ചായത്തിലെ വട്ടക്കരിക്കകം ബഡ്‌സ് സ്കൂളിലേക്ക് എത്തുന്ന കുട്ടികളുടെ യാത്രാക്ലേശത്തിന് ഇനി വിരാമം
പാങ്ങോട് ഗ്രാമപഞ്ചായത്തിലെ വട്ടക്കരിക്കകം ബഡ്‌സ് സ്കൂളിലേക്ക് എത്തുന്ന കുട്ടികളുടെ യാത്രാക്ലേശത്തിന് ഇനി വിരാമം. കേരളത്തിൽ തന്നെ ഏറ്റവും മികച്ച അത്യാധുനിക സംവിധാനങ്ങൾ ഉൾകൊള്ളിച്ചു കൊണ്ടു ഭിന്നശേഷി കുട്ടികളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സ്‌ഥാപനമാണ് വട്ടക്കരിക്കകം ബഡ്‌സ് സ്കൂൾ. വാമനപുരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. എസ്. എം റാസിയുടെയും പാങ്ങോട് ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത പരിശ്രമത്തിലൂടെ അനുവദിച്ചു കിട്ടിയ സ്കൂൾ ബസിന്റെ ഫ്ലാഗ് ഓഫ് കർമ്മം ആദരണീയനായ പാങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. എം എം ഷാഫി പഞ്ചായത്താങ്കണത്തിൽ…