fbpx

കേരളത്തിലെ പക്ഷിപ്പനി, തമിഴ്നാട് – കേരള അതിർത്തിയിൽ പരിശോധന ശതമാക്കി

കേരളത്തില്‍ പക്ഷിപ്പനി കണ്ടെത്തിയ സാഹചര്യത്തില്‍ തമിഴ്‌നാട്-കേരള അതിർത്തിയായ വാളയാർ ഉള്‍പ്പെടെ 12 ചെക്ക്‌പോസ്റ്റുകളില്‍ മൃഗസംരക്ഷണ വകുപ്പിന്‍റെ നേതൃത്വത്തില്‍ നിരീക്ഷണം ശക്തമാക്കി. ആനക്കട്ടി, വാളയാർ, വേലന്താവളം, മുള്ളി, മീനാക്ഷിപുരം, ഗോപാലപുരം, ചെമ്മണാംപതി, വീരപ്പഗൗണ്ടൻപുത്തൂർ, നടുപ്പുണി, ജമീൻകാളിയപുരം, തമിഴ്‌നാട്ടിലെ വടകടുത്തുഴി തുടങ്ങി ചെക്ക്പോസ്റ്റുകളില്‍ മൃഗസംരക്ഷണ വകുപ്പിന്‍റെ പ്രത്യേക സംഘം 24 മണിക്കൂറും നിരീക്ഷണത്തിലാണ്. ഒരു വെറ്ററിനറി ഡോക്ടർ, ഒരു ഇൻസ്പെക്ടർ, രണ്ട് അസിസ്റ്റന്‍റുമാർ എന്നിവരടങ്ങുന്നതാണ് സംഘം. കേരളത്തില്‍നിന്ന് കോയമ്ബത്തൂരിലേക്ക് കൊണ്ടുവരുന്ന കോഴി, കോഴിവളം, കോഴിമുട്ട, കോഴിക്കുഞ്ഞുങ്ങള്‍, താറാവ്, താറാവ് മുട്ട…

Read More

ആലപ്പുഴയിൽ പക്ഷിപ്പനി; താറാവുകളെ കൂട്ടത്തോടെ കൊന്ന് നശിപ്പിക്കും

ആലപ്പുഴ ജില്ലയിൽ വീണ്ടും പക്ഷിപ്പനി ഇന്നലെ സ്ഥിരീകരിച്ചു. രോഗബാധിത മേഖലയിൽ താറാവുകളെ കൂട്ടത്തോടെ കൊന്ന് നശിപ്പിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ബുധനാഴ്ച വൈകുന്നേരത്തോടെ തന്നെ താറാവുകളെ നശിപ്പിക്കാനുള്ള തയ്യാറെടുപ്പുകളും ആരംഭിച്ചിരുന്നു. നിലവിൽ ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്നാണ് ജില്ലാ ഭരണകൂടം വ്യക്തമാക്കുന്നത്. കുട്ടനാട്ടിലെ ചെറുതനയിലും എടത്വായിലുമാണ് പക്ഷിപ്പനി റിപ്പോർട്ട് ചെയ്‌തത്‌. ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി ലാബിലെ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ദിവസങ്ങൾക്ക് മുമ്പായിരുന്നു ആലപ്പുഴയിലെ തെക്കൻ മേഖലകളിൽ താറാവുകൾ കൂട്ടത്തോടെ ചത്തത്. ഇതിന് പിന്നാലെ അയച്ച സാമ്പിളുകളുടെ പരിശോധനഫലമാണ് ബുധനാഴ്ച…

Read More