കശുമാവ് തൈഗ്രാമ പഞ്ചായത്ത് തല വിതരണ ഉദ്ഘാടനം നടത്തി

കേരള സംസ്ഥാന കശുമാവ് കൃഷി വികസന ഏജൻസിയുടെ ആഭിമുഖ്യത്തിൽഡോക്ടർ എപിജെ അബ്ദുൽ കലാംജനകീയ കൾച്ചറൽ ഓർഗനൈസേഷനും, മൂഴി ടിപ്പു കൾച്ചറൽ സൊസൈറ്റിയും  സംയുക്തമായി പനവൂർ ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കുന്ന കശുമാവ് കൃഷി വികസന പദ്ധതിയുടെ ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനംഗ്രാമപഞ്ചായത്ത്വൈസ് പ്രസിഡന്റ്സുനിൽ നിർവഹിച്ചു.ഡോക്ടർ എപിജെ അബ്ദുൽ കലാം ജനകീയ കൾച്ചറൽ ഓർഗനൈസേഷൻ ചെയർമാൻ പനവൂർ ഹസൻ അധ്യക്ഷത വഹിച്ചു.മുൻ വില്ലേജ് ഓഫീസർപോത്തൻകോട് ഷാജഹാൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാനജനറൽ സെക്രട്ടറി ചെറുവാളം സുരേഷ്, വൈസ് ചെയർമാൻനെടുമങ്ങാട് ശ്രീകുമാർ, മൂഴി ടിപ്പു കൾച്ചറൽ…

Read More

നെടുമങ്ങാട് പനയമുട്ടത്ത് പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് 19 വയസുകാരൻ മരിച്ചു

നെടുമങ്ങാട് പൊട്ടിവീണ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. നെടുമങ്ങാട് പനയമുട്ടം സ്വദേശി അക്ഷയ് എന്ന 19കാരനാണ് മരിച്ചത്. മരം ഒടിഞ്ഞ് പോസ്റ്റിൽ വീണതിനെ തുടർന്നാണ് വൈദ്യുതി കമ്പി പൊട്ടി റോഡിൽ കിടക്കുകയായിരുന്നു.കാറ്ററിംഗ് ജോലി കഴിഞ്ഞ് മടങ്ങവേ യുവാവിന് വൈദ്യുതാഘാതമേൽക്കുകയായിരുന്നു. പുലർച്ചെ 2 മണിക്കാണ് അപകടമുണ്ടായത്. മൂന്ന് പേർ സഞ്ചരിച്ച സ്കൂട്ടർ വൈദ്യുതകമ്പിയിൽ തട്ടി അപകടമുണ്ടായത്. അക്ഷയ് ആണ് വാഹനമോടിച്ചിരുന്നത്. മരം കടപുഴകി പോസ്റ്റിലേക്ക് വീണതിനെ തുടർന്ന് മരവും പോസ്റ്റും റോഡിലേക്ക് വീണു. ഇത് ശ്രദ്ധിക്കാതെ…

Read More

നെടുമങ്ങാട് മാർക്കറ്റിൽ യുവാവ് കുത്തേറ്റ് മരിച്ചു

നെടുമങ്ങാട് മാർക്കറ്റിൽ യുവാവ് കുത്തേറ്റ് മരിച്ചു. അഴിക്കോട് സ്വദേശി ആഷിർ (30) ആണ് മരിച്ചത്. സുഹൃത്ത് നിസാറാണ് കുത്തിയത്. ഇയാൾ ഓടി രക്ഷപ്പെട്ടു. രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. ബാറിൽ വെച്ചുണ്ടായ തർക്കമാണ് അക്രമത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ആഷിറിന്റെ നെഞ്ചിലും തുടയിലും കഴുത്തിലും കുത്തേറ്റു. നെടുമങ്ങാട് പൊലീസ് അന്വേഷണം ആരംഭിച്ചു.

Read More

നെടുമങ്ങാട് ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരു മരണം; കുട്ടികളടക്കം നിരവധിപേർക്ക് പരുക്ക്

നെടുമങ്ങാട് ഇരിഞ്ചയത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരു മരണം. നിരവധിപേർക്ക് പരുക്ക്. കാട്ടാക്കട സ്വദേശിനിയായ ദാസിനിയാണ് (60) അപകടത്തിൽ മരിച്ചത്. വിനോദയാത്രയ്ക്ക് പോയ 49 പേർ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. കാട്ടാക്കട പെരുങ്കട വിളയിൽ നിന്നും വിനോദയാത്രയ്ക്കായി പോയവരാണിവർ. ഇന്ന് രാത്രി 10 .20 ഓടെയായിരുന്നു അപകടം. നാട്ടുകാരും പൊലീസും ഫയർഫോഴ്സും ചേർന്ന് രക്ഷാപ്രവർത്തനം നടത്തുകയാണ്. പരുക്കേറ്റവരെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേക്കും തിരുവനന്തപുരം മെഡിക്കൽ കോളജിലേക്കും ചികിത്സയ്ക്കായി മാറ്റിയിരിക്കുകയാണ്. കൂടുതൽ ആളുകളെയും കന്യാകുളങ്ങര താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.

Read More

ഫാർമസി സ്റ്റോറിന്റെ മറവിൽ എംഡിഎംഎ കച്ചവടം; യുവാവ് പിടിയിൽ

തിരുവനന്തപുരം നെടുമങ്ങാട് എംഡിഎംഎ കച്ചവടം നടത്തിയ യുവാവ് പിടിയിൽ. ഫാർമസിയുടെ മറവിൽ എംഡിഎംഎ കച്ചവടം നടത്തിയ സ്റ്റോറുടമയുടെ മകനാണ് പിടിയിലായത്. നെടുമങ്ങാട് സ്വദേശി ഷാനാസാണ്(34) പിടിയിലായത്.പരിശോധനയിൽ നെടുമങ്ങാട് ജില്ലാ ഹോസ്പിറ്റലിനു എതിർവശം കുറക്കോട് വി.കെയർ ഫാർമസി എന്ന സ്ഥാപനത്തിൽ നിന്നും 11 പ്ലാസ്റ്റിക് പൗച്ചുകളിലായി സൂക്ഷിച്ചിരുന്ന എംഡിഎംഎ കണ്ടത്തി

Read More

നെടുമങ്ങാട്ട് യുവാക്കള്‍ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍

നെടുമങ്ങാട് ഉളിയൂർ മണക്കോട് കാവിയോട്ടുമുകള്‍ കർവേലിക്കോളനിയില്‍ വിജീഷ് (26), വർക്കല സ്വദേശി ശ്യാം (26)എന്നിവരാണ് മരിച്ചത്. പൂവത്തൂർ കുശർക്കോട് തെള്ളിക്കുഴിയില്‍ അടുത്തടുത്ത പറങ്കിമാവുകളില്‍ തൂങ്ങിയ നിലയിലായിരുന്നു ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി ഒമ്ബതോടെ പ്രദേശവാസികളാണ് മൃതദേഹങ്ങള്‍ കണ്ടവിവരം പൊലീസിനെ അറിയിച്ചത്. ജെ.സി.ബി ഡ്രൈവറാണ് വിജീഷ്. വെള്ളിയാഴ്ച വൈകിട്ടു മുതല്‍ വിജീഷിനെ കാണാനില്ലായിരുന്നു. ബന്ധുക്കള്‍ ഇതുസംബന്ധിച്ച്‌ പൊലീസില്‍ പരാതി നല്‍കാനിരിക്കുകയായിരുന്നു. ഇതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. രണ്ടു ദിവസം മുമ്ബ് വിജീഷിന്റെ വീടിനു സമീപത്ത് ഒരു ബൈക്ക് ഉപേക്ഷിക്കപ്പെട്ട…

Read More

പോലീസിനെ വെട്ടിച്ച്‌ വിലങ്ങുമായി രക്ഷപ്പെട്ട നെടുമങ്ങാട് സ്വദേശിയെ  വലിയതുറ ഒളിസങ്കേതത്തില്‍ നിന്ന് പിടികൂടി

കൊലപാതകമുള്‍പ്പടെ മയക്കുമരുന്ന് കേസുകളില്‍ പ്രതിയായ നെടുമങ്ങാട് ആനാട് ഇളവട്ടം സ്വദേശി അന്‍സാരി(38)യെയാണ്‌ വലിയതുറ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റുചെയ്തത്. കര്‍ണ്ണാടകയിലെ ബൊഹനഹള്ളി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഡമ്ബല്‍സ് കൊണ്ട് വയോധികയെ തലയക്കടിച്ച്‌ കൊന്നശേഷം മാലതട്ടിയെടുത്ത കേസില്‍ അവിടെ പോലീസ് അറസ്റ്റിലായിരുന്നു. തിരുവനന്തപുരത്തെ പൂന്തുറ പോലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ മയക്കുമരുന്ന്‌ കേസുണ്ട്. ഇതുമായി ബന്ധപ്പെട്ട് വഞ്ചിയൂര്‍ കോടതിയില്‍ ഹാജരാക്കുന്നതിനാണ് ബൊഹനഹള്ളി പോലീസ് അന്‍സാരിയുമായി തീവണ്ടിമാര്‍ഗ്ഗമെത്തിയത്. ഏപ്രില്‍ ഒന്നിനായിരുന്നു കോടതിയില്‍ ഹാജരാക്കേണ്ടിയിരുന്നത്. എന്നാല്‍, കോയമ്ബത്തൂര്‍ വച്ച്‌ ഇയാള്‍ പോലീസിനെ വെട്ടിച്ച്‌…

Read More

നെടുമങ്ങാട് കല്ലിയോട് സ്വയം കഴുത്തറുത്ത യുവാവ് മരിച്ചു

നെടുമങ്ങാട് കല്ലിയോട് ജംഗ്ഷന് സമീപം ഫ്ലാറ്റില്‍ വാടകയ്ക്ക് താമസിക്കുന്ന വിതുര മരുതാമല സില്‍ക്കി നഗറില്‍ വിശാഖം വീട്ടില്‍ സ്മിതേഷ് (38) ആണ് മരിച്ചത്. കാട്ടാക്കട ടയർ പഞ്ചർകട നടത്തുന്ന സ്മിതേഷ് ഭാര്യയുമായി വഴക്കുണ്ടാക്കിയ ശേഷം വീട്ടില്‍ ഇരുന്ന കത്തിയെടുത്ത് സ്വന്തമായി കഴുത്തില്‍ മുറിവേല്‍പ്പിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. സ്മിതേഷ് കഴുത്തറുക്കുന്നത് കണ്ട ഭാര്യ അശ്വതി നിലവിളിച്ച്‌ തൊട്ടടുത്ത ഫ്ലാറ്റില്‍ താമസിക്കുന്നവരെ അറിയിച്ചു. തുടർന്ന് നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഇരുവരും നെടുമങ്ങാട് സിനിമയ്ക്ക്…

Read More

നെടുമങ്ങാട് ഭർത്താവിന്റെ വീട്ടില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭർത്താവ് അറസ്റ്റിൽ

നെടുമങ്ങാട് പനവൂർ പനയമുട്ടം തേവരുകുഴി തടത്തരികത്ത് വീട്ടില്‍ ശരത്തിനെ (29) ആണ് അറസ്റ്റ് ചെയ്തത്. സ്ത്രീധന പീഡനത്തിനാണ് നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. ശരത്തിന്റെ ഭാര്യ അഭിരാമിയെ വ്യാഴാഴ്ച രാവിലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവ സമയം ശരത്ത് വീട്ടില്‍ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. രണ്ടര വർഷം മുമ്ബായിരുന്നു ഇരുവരുടെയും വിവാഹം. പെയിന്റിങ് തൊഴിലാളിയായ ശരത്ത് കല്യാണ നിശ്ചയം കഴിഞ്ഞ ഉടൻ തന്നെ അഭിരാമിയെ വിളിച്ചിറക്കി കൊണ്ടുപോവുകയായിരുന്നു. തുടർന്ന് സ്ത്രീധനത്തിന്റെ പേരില്‍ നിരന്തരം അഭിരാമിയെ മർദിക്കുന്നത് പതിവായിരുന്നെന്ന്…

Read More

നെടുമങ്ങാട്ട് ജ്വല്ലറിയില്‍ മോഷണം; 25 പവൻ സ്വര്‍ണവും വെള്ളിയും മോഷണം പോയി

നെടുമങ്ങാട് ജ്വല്ലറിയില്‍ മോഷണം. 25 പവൻ സ്വർണവും വെള്ളിയും മോഷ്ടിക്കപ്പെട്ടു. നെടുമങ്ങാട് അമൃത ജ്വല്ലറിയിലാണ് മോഷണം നടന്നത്. ഇന്ന് രാവിലെ ഒൻപത് മണിയോടെ കടയുടമ സ്ഥാപനം തുറക്കാൻ വന്നപ്പോഴാണ് മോഷണ വിവരമറിഞ്ഞത്. കടയുടെ ഷട്ടറിന്റെ പൂട്ട് അറുത്തുമാറ്റിയ നിലയിലായിരുന്നു. സംഭവത്തില്‍ നെടുമങ്ങാട് പൊലീസ് കേസെടുത്തു. മുഖം മൂടി വച്ച രണ്ട് പേരാണ് മോഷണം നടത്തിയതെന്നാണ് പ്രാഥമിക വിവരം. മോഷ്ടാക്കള്‍ സ്വർണവും പണവുമിരിക്കുന്ന ലോക്കർ തുറന്നാണ് മോഷണം നടത്തിയത്. ലോക്കറിന് സമീപം തന്നെ താക്കോലുണ്ടായിരുന്നു. ഇതുപയോഗിച്ചാണ് ലോക്കറിലെ സ്വർണം…

Read More
error: Content is protected !!