
മടത്തറ അരിപ്പലിൽ കാർ മരത്തിലിടിച്ച് അപകടം
തമിഴ്നാട്ടിൽ നിന്നും തിരുവനന്തപുരത്തേക്ക് പോയ കാറാണ് അപകടത്തിൽപ്പെട്ടത് . തിരുവനന്തപുരം സ്വദേശികളായ അൽത്താഫ് (33) കണ്ണൻ (44) ഇർഹാൻ (1) ആതിര (25)എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. കാർ നിയന്ത്രണം വിട്ട് അരിപ്പ അമ്മയമ്പലത്തിന് സമീപത്തുള്ള മരത്തിൽ ഇടിക്കുകയായിരുന്നു. കാറിന്റെ മുൻവശം പൂർണമായും തകർന്നു. അപകടത്തിൽ പെട്ടവരെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181