നാവായിക്കുളം തട്ടുപാലത്തിനു സമീപം സ്കൂൾ വാനിനു പിന്നിൽ സ്വകാര്യ ബസ് ഇടിച്ച് അപകടം, വിദ്യാർത്ഥിക്ക് പരിക്ക്

നാവായിക്കുളം തട്ടുപാലത്തിനു സമീപം സ്‌കൂൾ വിദ്യാർത്ഥികളെ കൊണ്ടുപോകുന്ന പ്രൈവറ്റ് വാനിനു പിന്നിൽ സ്വകാര്യ ബസ് ഇടിച്ച് വിദ്യാർത്ഥിക്ക് പരിക്ക്. ഇന്ന് രാവിലെ 9:30 ആയിരുന്നു സംഭവം. കല്ലമ്പലം റോസ് ഡേയ്ൽ സ്‌കൂളിലേക്ക് കുട്ടികളുമായി പോവുകയായിരുന്ന വാനിനു പിന്നിലാണ് ബസ് ഇടിച്ചത്. സ്വകാര്യ ബസ്സിന്റെ മുൻവശത്തെ ചില്ല് പൂർണമായും തകർന്നു. ആർക്കും ഗുരുതര പരിക്കില്ലെന്നാണ് വിവരം

Read More

നാവായിക്കുളം സ്കൂൾ പരിസരത്തു പൂവാല ശല്യം പ്രതികൾ പോക്സോ നിയമപ്രകാരം അറസ്റ്റിൽ

നാവായിക്കുളം സ്കൂൾ പരിസരത്തു പൂവാല ശല്യം പ്രതികൾ പോക്സോ നിയമപ്രകാരം അറസ്റ്റിൽ.കല്ലമ്പലം നാവായിക്കുളം സ്കൂൾ പരിസരത്തു പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെയും വിദ്യാർഥിനികളെയും നിരന്തരം പിന്തുടർന്ന് ശല്യപെടുത്തുന്ന സംഘത്തിലെ രണ്ടു പേരെ കല്ലമ്പലം പോലീസ് പിടികൂടി. കഴിഞ്ഞ ദിവസം വൈകുന്നേരം 5 മണിയോടെ ഏതുക്കാട് നിന്നുമാണ് പൂവാല സംഘത്തിലെ അംഗങ്ങളായ നാവായിക്കുളം നൈനാകോണം സ്വദേശികളായ അജിത് എന്നു വിളിക്കുന്ന കിച്ചു, സുൽത്താൻ എന്നിവർ പിടിയിലായത്.ഇവരോടൊപ്പം പ്രായപൂർത്തിയാകാത്ത മറ്റൊരാളെ കൂടി പോലീസ് പിടിച്ചെങ്കിലും രക്ഷകർത്താക്കളെ വിളിച്ചുവരുത്തി വിട്ടയച്ചു. പ്രായപൂർത്തി ആകാത്ത കുട്ടിക്കെതിരെ…

Read More

വീടിനുള്ളിൽ വയോധികയുടെ മൃതദേഹം കണ്ടെത്തി

നാവായിക്കുളം വെട്ടിയറ ചരുവിള പുത്തൻവീട്ടിൽ പരേതനായ ഗോപാലൻ ഉണ്ണിത്താന്റെ ഭാര്യ ശ്യാമള (68)യുടെ മൃതദേഹമാണ് വീടിനുള്ളിൽ കണ്ടെത്തിയത്.ദൂരെ സ്ഥലങ്ങളിൽ താമസിക്കുന്ന ഇവരുടെ മക്കൾ അമ്മയെ ഫോണിൽ വിളിച്ചിട്ടും കിട്ടാതെ വന്നപ്പോൾ സമീപത്ത് താമസിക്കുന്ന ബന്ധുവിനെ വിവരം അറിയിക്കുകയും തുടർന്ന് ശ്യാമളയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ തറയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു ഇവർക്ക് അസുഖങ്ങൾ ഉണ്ടായിരുന്നതായി ബന്ധുക്കൾ അറിയിച്ചു. സംഭവമറിഞ്ഞ് കല്ലമ്പലം പോലീസ് വീട്ടിലെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് അയച്ചു. സൈജ,സിജു…

Read More

നാവായിക്കുളത്ത് ബൈക്കിൽ കടത്തിയ കഞ്ചാവ് പിടികൂടി

വർക്കല എക്സൈസ് ഇൻസ്പെക്ടറും പാർട്ടിയും ചേർന്ന് നാവായിക്കുളംഭാഗത്ത് നടത്തിയ റെയ്ഡിൽ KL.21A.8084 നമ്പർ ബൈക്കിൽ കടത്തി കൊണ്ടുവന്ന 1.2 kg ഗഞ്ചാവുമായി ചിറയിൻകീഴ് താലൂക്കിൽ വെള്ളല്ലൂർ വില്ലേജിൽ കാട്ടുചന്ത പേരൂർദേശത്ത് പരുത്തിവിള പുത്തൻവീട്ടിൽ കുഞ്ഞിരാമൻ മകൻ 48 വയസ്സുള്ള ടിപ്പർ ഉണ്ണി എന്ന് വിളിക്കുന്ന ഉണ്ണി, വർക്കല താലൂക്കിൽ ഇടവ വില്ലേജിൽ തോട്ടുമുഖം ദേശത്ത് കാട്ടുമ്പുറം റീത്താ മണി നിവാസിൽ മണി മകൻ 23 വയസ്സുള്ള മണികണ്ഠൻ എന്ന് വിളിക്കുന്ന വിമൽ എന്നിവരുടെ പേരിൽ ഒരു എൻഡിപിഎസ്…

Read More