കടയ്ക്കൽ ദേവി ക്ഷേത്ര മൈതാനിയിൽ നവകേരള സദസ്സ് ; പരാതിയുമായി ജനപ്രതിനിധി
ചടയമംഗലം മണ്ഡലത്തിലെ നവകേരള സദസ്സ് ഗവർമെന്റ് V HSS കടയ്ക്കൽ സ്കൂളിൽ വച്ചു തീരുമാനിച്ചു എങ്കിലും സാങ്കേതിക കാരണത്താൽ അവിടെ നിന്നും മാറ്റി കടയ്ക്കൽ ദേവീ ക്ഷേത്ര മൈതാനത്ത് നടത്തുവാൻ തിരുമാനിച്ചു . ഈ തീരുമാനത്തിലാണ് പരാതിയുമായി ജില്ലാ കലക്ടർക്ക് കുമ്മിൽ പഞ്ചായത്തിലെ കൊണ്ടോടി വാർഡ് മെമ്പർ ഷെമീർ പരാതിയുമായി മുന്നോട്ട് വന്നത്. “നവ കേരള സദസ്സുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഉടനീളം പല അനിഷ്ടസംഭവങ്ങളും ഉണ്ടായിട്ടുണ്ട് , വിശ്വാസികളുടെ സ്വതന്ത്രമായ ആരാധനാ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതും ക്ഷേത്രത്തിന്റെ അന്തരീക്ഷം…