കുളത്തൂപ്പുഴ എസ്റ്റേറ്റിലെ തീപിടുത്തത്തിൽ ദുരൂഹത സംശയിക്കുന്നതായി തൊഴിലാളി നേതാക്കൾ. എസ്റ്റേറ്റിൽ മുൻപും നിരവധി തവണ തീപിടുത്തം ഉണ്ടായിട്ടുണ്ട്. തീ പിടിക്കാൻ ഉണ്ടായ സാഹചര്യം ഇതുവരെയും റിപ്പോർട്ട് ആക്കി ഗവൺമെൻ്റിന് അധികൃതർ സമർപ്പിച്ചിട്ടില്ലെന്നും ആരോപണം ഉയരുന്നു. സമീപകാലത്ത് കണ്ടതിൽ വച്ച് ഏറ്റവും വലിയ തീപിടുത്തമാണ് കുളത്തൂപ്പുഴ ഓയിൽ ഫാം എസ്റ്റേറ്റിലെ കണ്ടൻചിറയിൽ സംഭവിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയോടെയുണ്ടായ തീപിടുത്തം 10 മണിക്കൂറോളം നീണ്ടുനിന്നു. പുതിയ തൈകൾ നടുന്നതിനായി മരങ്ങൾ വെട്ടിമാറ്റിയ സ്ഥലത്താണ് ആദ്യം തീ കണ്ടത്. പിന്നീട് നിമിഷനേരം…