തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

കനത്തമഴയെ തുടർന്ന് തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസസ്‌ഥാപനങ്ങൾക്കും പ്രഫഷണൽ കോളജുകൾക്കും അവധി . മഴയെ തുടർന്ന് തിരുവനന്തപുരം നഗരത്തിലെ മിക്ക റോഡുകളിലും വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. മഴ തുടർന്നാൽ തെറ്റിയാറിലെ ജലനിരപ്പ് ഉയരാൻ സാധ്യത ഉണ്ട്. കഴക്കൂട്ടം, ആറ്റിങ്ങൽ, നെടുമങ്ങാട് മേഖലകളിലും ശക്‌തമായ മഴയുണ്ടായി. ശനിയാഴ്ചയോടെ വടക്കൻജില്ലകളിലും മഴ കിട്ടുമെന്ന് കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു. പൊതുപരീക്ഷകൾക്ക് മാറ്റമില്ല

Read More

തിരുവനന്തപുരം ജില്ലയില്‍ നാളെ കെ എസ് യു വിദ്യാഭ്യാസ ബന്ദ്.

തിരുവനന്തപുരം ജില്ലയില്‍ നാളെ കെ എസ് യു വിദ്യാഭ്യാസ ബന്ദ്. ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിച്ച കെഎസ്‌യു പ്രവര്‍ത്തകരെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ചാണ് കെഎസ്‌യു ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. ആര്‍എസ്എസ്- യുവമോര്‍ച്ച ഗുണ്ടകളാണ് പ്രവര്‍ത്തകരെ മര്‍ദിച്ചതെന്ന് കെഎസ്‌യു ആരോപിച്ചു. ഗവര്‍ണര്‍ രാജേന്ദ്ര ആർലേക്കർക്കെതിരായ പ്രതിഷേധത്തില്‍ കെഎസ്‌യു ജില്ലാ പ്രസിഡന്റ് ഗോപു നെയ്യാര്‍ ഉള്‍പ്പെടെയുളളവര്‍ക്ക് മര്‍ദനമേറ്റിരുന്നു. കേരള സര്‍വകലാശാല സെനറ്റ് ഹാളില്‍ നടന്ന പരിപാടിക്കെതിരെയാണ് കെഎസ്‌യു പ്രവർത്തകർ പ്രതിഷേധിച്ചത്. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ പങ്കെടുത്ത പരിപാടിയില്‍ കാവിക്കൊടിയേന്തിയ ‘ഭാരതാംബ’ ചിത്രം വെച്ചിരുന്നു. അടിയന്തരാവസ്ഥയുടെ അന്‍പതാണ്ടുകള്‍…

Read More

MDMA യുമായി ചടയമംഗലം സ്വദേശിനിയും യുവാവും പിടിയിൽ

തിരുവനന്തപുരം തുമ്പയിൽ നിന്നും യുവതിയെയും യുവാവിനെയും എംഡിഎംഎയുമായി പിടികൂടി. പാങ്ങാപ്പാറ സ്വദേശി അനന്തു, ചടയമംഗലം സ്വദേശി ആര്യ എന്നിവരാണ് പിടിയിലായത്. 5 ഗ്രാം എംഡി എം എയാണ് ഇവരിൽ നിന്നും കണ്ടെത്തിയത്. തിരുവനന്തപുരം തുമ്പയിലെ ഒരു സ്വകാര്യ ലോഡ്‌ജിൽ നിന്നുമാണ് ഇരുവരെയും പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ് നടത്തിയത്.

Read More

മിഠായിയുമായി തമിഴ്‌നാട് സ്വദേശികള്‍ അറസ്റ്റില്‍; പിടിയിലായത് തിരുവനന്തപുരം വേങ്കോട് വച്ച്

മിഠായി രൂപത്തില്‍ ലഹരിയുമായി മൂന്ന് തമിഴ്‌നാട് സ്വദേശികള്‍ അറസ്റ്റില്‍. പ്രശാന്ത് (32), ഗണേഷ് (32), മാര്‍ഗബന്ധു (22) എന്നിവരാണ് പിടിയിലായത്. തിരുവനന്തപുരം റൂറല്‍ എസ് പിയ്ക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് ഡാന്‍സഫ് എസ് ഐ ഓസ്റ്റിന്‍ സജു, ഗ്രേഡ് എസ് ഐ സതി, നെടുമങ്ങാട് എസ് എച്ച് ഒ രാജേഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. വട്ടപ്പാറ വേങ്കോട്ടെ സ്വകാര്യ മെഡിക്കൽ കോളജിന്റെ വിദ്യാർത്ഥികളുടെ ബോയ്‌സ് ഹോസ്റ്റല്‍ അഡ്രസിലാണ് പാഴ്‌സല്‍ എത്തിയത്. ഇത് വാങ്ങിയ…

Read More

തിരുവനന്തപുരത്ത് ശിശുക്ഷേമ സമിതിയിൽ രണ്ടര വയസ്സുകാരിയുടെ ജനനേന്ദ്രിയത്തിൽ മുറിവേൽപ്പിച്ചു; ആയമാർക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു

തിരുവനന്തപുരത്ത് ശിശുക്ഷേമ സമിതിയിൽ കിടക്കയിൽ മൂത്രമൊഴിച്ചതിന് രണ്ടര വയസ്സുള്ള കുഞ്ഞിനോട് കൊടും ക്രൂരത. രണ്ടര വയസ്സുകാരിയുടെ ജനനേന്ദ്രിയത്തിൽ മുറിവേൽപ്പിച്ചു. സംഭവത്തിൽ ആയമാരായ അജിത, മഹേശ്വരി, സിന്ധു എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിനെ മുറിവേൽപ്പിച്ചത് അജിത എന്ന ആയയാണ്. മറ്റ് രണ്ടുപേർ ഇക്കാര്യം അറിഞ്ഞിട്ടും മറച്ചുവെച്ചെന്നാണ് വിവരം. കുഞ്ഞിനെ ഉപദ്രവിച്ചതിനും ഉപദ്രവിച്ച കാര്യം മറച്ചു വച്ചതിനും ആയമാർക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു.മൂന്ന് ആയമാരും കുട്ടിയെ ഉപദ്രവിച്ചുവെന്നാണ് വിവരം. പ്രതികൾക്കെതിരെ മറ്റെന്തെങ്കിലും നടപടി മുൻപ് എടുത്തിട്ടുണ്ടോയെന്ന് വ്യക്തമല്ല. ശിശുക്ഷേമ…

Read More

തിരുവനന്തപുരത്ത് ഇൻഷുറൻസ് കമ്പനിയിൽ വൻതീപിടിത്തം; രണ്ടുപേർ വെന്തുമരിച്ചു

പാപ്പനംകോട് ന്യൂ ഇന്ത്യ അഷ്വ- റൻസ് ഏജൻസിയുടെ ഓഫീസിൽ തീപിടിത്തം. രണ്ട് സ്ത്രീകൾ വെന്ത് മരിച്ചു. മരിച്ചവരിൽ ഒരാൾ ഇവിടത്തെ ജീവനക്കാരിയായ വൈഷ‌- യാണ്. മരിച്ച രണ്ടാമത്തെ സ്ത്രീയെ തിരിച്ചറി- ഞ്ഞിട്ടില്ല. ഇരുവരുടെയും ശരീരം കത്തിക്കരിഞ്ഞ നിലയിലായിരുന്നുവെന്ന് ദൃക് സാക്ഷികൾ പറയു- ന്നു. ഇരുവർക്കും 90 ശതമാനത്തിലുമേറെ പൊ ള്ളലേറ്റുവെന്നാണ് റിപ്പോർട്ടുകൾ. നഗരഹൃദയഭാഗത്താണ് തീപിടിത്തം ഉണ്ടായത്. ഇരു നില കെട്ടിടത്തിൻ്റെ മുകളിലെ നിലയിലാണ് തീപിടിത്തം ഉണ്ടായത്. ഇവിടെ പൂർണമായും കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകട- ത്തിന് കാരണമെന്നാണ്…

Read More

പൗഡിക്കോണത്ത് വെട്ടേറ്റ കൊലക്കേസ് പ്രതി മരിച്ചു

രക്തം വാർന്ന് ഗുരുതരാവസ്ഥയിലായ കുറ്റ്യാണി സ്വദേശി ജോയി മെഡിക്കൽ കോളേജ് ആശുപത്രിൽ ചികിത്സയിലിരിക്കെ പുലർച്ചെ രണ്ട് മണിയോടെയാണ് മരിച്ചത്. സംഭവത്തില് പ്രതികളെ ആരെയും പിടികൂടിയിട്ടില്ല. നീലക്കാറിലെത്തിയ മൂന്നംഗ അക്രമി സംഘത്തിനായി പൊലീസ് തെരച്ചിൽ തുടരുകയാണ്. കാപ്പ കേസിൽ ജയിൽവാസം കഴിഞ്ഞ് രണ്ട് ദിവസം മുൻപാണ് ജോയ് പുറത്തിറങ്ങിയത്. ഓട്ടോറിക്ഷയിലെത്തിയ ജോയിയെ കാറിൽ എത്തിയ സംഘം സൊസൈറ്റി ജംഗ്ഷനിൽ വച്ച് വെട്ടുകയായിരുന്നു. രണ്ട് കാലിലും ഗുരുതരമായി പരിക്കേറ്റ ജോയിയെ പൊലീസാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെട്ടേറ്റ്…

Read More

തിരുവനന്തപുരം നഗരത്തിൽ പട്ടാപ്പകലിൽ വെടിവെയ്പ്

തിരുവനന്തപുരം നഗരത്തിൽ പട്ടാപ്പകലിൽ വെടിവെയ്പ്. പടിഞ്ഞാറേക്കോട്ട ചെമ്പകശേരി പോസ്റ്റ് ഓഫിസ് ലെയിനിൽ എയർഗൺ ഉപയോഗിച്ചുള്ള ആക്രമണത്തിൽ യുവതിക്ക് പരുക്ക്. ചെമ്പകശേരി സ്വദേശി ഷിനിയെയാണ് മുഖംമൂടി ധരിച്ചെത്തിയ സ്ത്രീ ആക്രമിച്ചത്. കൊറിയർ നൽകാനെന്ന പേരിലാണ് മുഖംമൂടി ധരിച്ച് അക്രമി എത്തിയത്. ഷിനി മേൽവിലാസം പരിശോധിക്കുന്നതിനിടയിൽ കൈയ്യിൽ കരുതിയ പിസ്റ്റല്‍ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. പിന്നീട് ഇവര്‍ ഇവിടെ നിന്ന് രക്ഷപ്പെടുകയും ചെയ്തു. അക്രമി മുഖംമൂടി ധരിച്ചിരുന്നതിനാൽ ആളെ തിരിച്ചറിഞ്ഞില്ലെന്നും, സ്ത്രീയാണെന്ന് വ്യക്തമായെന്നും ഷിനി പൊലീസിനോട് പറഞ്ഞു. യുവതിയെത്തിയ കാറിന്‍റെ നമ്പര്‍…

Read More

ട്രെയിനില്‍ മോഷണം നടത്തിയ കൊടും ക്രിമിനൽ തിരുവനന്തപുരത്ത് പിടിയില്‍

ട്രെയിനില്‍ മോഷണം നടത്തിയ കൊടും ക്രിമിനൽ തിരുവനന്തപുരത്ത് പിടിയില്‍ തിരുവനന്തപുരം: ട്രെയിനില്‍ മോഷണം നടത്തിയ പ്രതി പിടിയില്‍. വിഴിഞ്ഞം മുല്ലൂര്‍ സ്വദേശി അനില്‍കുമാര്‍ ആണ് പിടിയിലായത്. നിരവധി മയക്കുമരുന്ന്, മോഷണക്കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. കൊടുംക്രിമിനലായ ഇയാള്‍ക്കെതിരെ നേരത്തെ കാപ്പ ചുമത്തിയിട്ടുണ്ട്. കാപ്പ കേസ് പ്രതിയായ ഇയാളെ തിരുവനന്തപുരം റെയില്‍വെ സ്റ്റേഷനില്‍ നിന്നാണ് മോഷ്ടിച്ച ബാഗുമായി പിടികൂടിയത്. ആര്‍പിഎഫ് സംഘമാണ് പ്രതിയെ പിടികൂടിയത്. മോഷ്ടിച്ച ബാഗില്‍ നിന്ന് ലാപ്ടോപ്പും മൊബൈലും മൂന്ന് എടിഎം കാര്‍ഡ‍ുകളും പൊലീസ്…

Read More

തിരുവനന്തപുരത്ത്  ബോംബ് നിർമാണത്തിനിടെ പൊട്ടിത്തെറി;17 കാരന്റെ രണ്ട് കൈപ്പത്തിയും നഷ്ടപ്പെട്ടു

തിരുവനന്തപുരം മണ്ണന്തലയിൽ നാടൻ ബോംബ് നിർമാണത്തിനിടെ പൊട്ടിത്തെറി. നാല് പേർക്ക് പരുക്കേറ്റു. 17 വയസുകാരന്റെ രണ്ട് കൈപ്പത്തിയും നഷ്ടപ്പെട്ടു. പരുക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അഖിലേഷ്, കിരൺ, ശരത് ഇരു കൈകളും നഷ്ട‌പ്പെട്ട 17കാരൻ എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. പൊട്ടിയത് മാരക ശേഷിയുള്ള അമിട്ടാണെന്ന് പൊലീസ് അറിയിച്ചു. അമിട്ട് കൂട്ടുകാർ പൊട്ടിക്കാൻ കൊണ്ടുവന്നതാണ്. പ്രദേശത്ത് പടക്ക നിർമ്മാണശാലയില്ല. പരുക്കേറ്റവർ ഗുണ്ടാ സംഘങ്ങളുമായി ബന്ധമുള്ളവരാണ്. പരുക്കേറ്റവരിൽ ഒരാൾക്കെതിരെ മുൻപ് എക്സ്പ്ലോസീവ് ആക്റ്റ് പ്രകാരം…

Read More
error: Content is protected !!