പാട്ടും പാടി പടിയിറങ്ങി ഡിജിപി ടോമിൻ ജെ തച്ചങ്കരി
ഡിജിപി ടോമിൻ ജെ തച്ചങ്കരി ഇന്ന് സർവീസിൽ നിന്ന് വിരമിച്ചു.36 വർഷത്തെ സർവീസിന് ശേഷമാണ് ടോമിൻ ജെ തച്ചങ്കരി പടിയിറങ്ങുന്നത്. മനുഷ്യാവകാശ കമ്മിഷനിൽ ഇൻവെസ്റ്റിഗേഷൻ ഡിജിപിയായാണ് വിരമിക്കുന്നത്. ക്രൈംബ്രാഞ്ച് മേധാവി,പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി,ഫയർഫോഴ്സ് മേധാവി, ഗതാഗത കമ്മീഷണർ,കെ.എസ്.ആർ.ടി.സി, കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻസ് എന്നിവയുടെ സിഎംഡി, മാർക്കറ്റ് ഫെഡിന്റെയും, കൺസ്യൂമർ ഫെഡിന്റെയും മാനേജിംങ് ഡയറക്ടർതുടങ്ങി നിരവധി പദവികൾ അദ്ദേഹം വഹിച്ചിട്ടുണ്ട്. 1987 ബാച്ച് ഐപിഎസ് ഓഫീസറാണ് തച്ചങ്കരി . ഇടുക്കി ജില്ലയിലെ കലയന്താന്നി ഗ്രാമത്തിലാണ് അദ്ദേഹം ജനിച്ചത്….