ഭരതന്നൂരിൽ പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ട്യൂഷൻ സെന്റർ ഉടമ പിടിയിൽ

കല്ലറ ഭരതന്നൂരിൽ പ്രവർത്തിക്കുന്ന നളന്ദ ട്യൂഷൻ സെന്റർ നടത്തുന്ന പ്രഭാസ് എന്നയാളെയാണ് പാങ്ങോട് പൊലീസ് അറസ്റ്റ് ചെയ്ത്. ഇയാൾ ട്യൂഷൻ സെന്ററിന് സമീപം ഒരു കട നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം മിഠായി വാങ്ങാൻ വന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത് മറ്റൊരു പെൺകുട്ടി കണ്ടു. തുടർന്ന് വിദ്യാർത്ഥിനി രക്ഷകർത്താവിനെ വിവരം അറിയിച്ചതോടെ രക്ഷകർത്താവ് സ്റ്റേഷനിൽ എത്തി പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തു. പ്രതിയെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Read More
error: Content is protected !!