രാജ്യം നടുക്കിയ ഭീകരാക്രമണം; ജമ്മു കശ്മ‌ീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെ നടന്ന ഭീകരാക്രമണത്തിൽ ഇരുപതിലേറെ പേർ കൊല്ലപ്പെട്ടതായി സൂചന

ജമ്മു കശ്മ‌ീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെ നടന്ന ഭീകരാക്രമണത്തിൽ ഇരുപതിലേറെ പേർ കൊല്ലപ്പെട്ടതായി സൂചന. അഞ്ച് പേരുടെ നില അതീവ ഗുരുതരമാണ്. തമിഴ്‌നാട്, കർണാടക, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് സഞ്ചാരികൾ. പരുക്കേറ്റ 12 പേരെ അനന്തനാഗിലെ ഗവൺമെൻറ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൊല്ലപ്പെട്ടവരിൽ ഒരാൾ കർണാടക സ്വദേശിയായ മഞ്ചുനാഥ് റാവുവാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് മുഖ്യമന്ത്രി ഒമർ അബ്‌ദുള്ള മുന്നറിയിപ്പ് നൽകി. സൈനിക വേഷത്തിലെത്തിയവരാണ് ആക്രമണം നടത്തിയത്. ‘ദ് റെസിസ്‌റ്റൻ്റ് ഫ്രണ്ട്’ എന്ന സംഘടന…

Read More

വിനോദസഞ്ചാരത്തിന ജമ്മുവിലെത്തിയ മലയാളികളുടെ വാഹനം കൊക്കയിലേക്ക് മറിഞ്ഞു; നാല് മലയാളികൾ ഉൾപ്പെടെ 5 പേർ മരിച്ചു

ജമ്മു കശ്മീരിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പടെ അഞ്ച് പേർ മരിച്ചു. മരിച്ചവരിൽ നാല് പേർ മലയാളികളാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. അപകടത്തില്‍ മൂന്ന് മലയാളികൾക്ക് പരിക്കേറ്റു. ശ്രീനഗർ ലേ ദേശീയപാതയിലാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ച വാഹനം മറിഞ്ഞായിരുന്നു അപകടം. വിനോദയാത്രയ്ക്ക് പോയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. പാലക്കാട് സ്വദേശികളായ അനിൽ (34 ), സുധീഷ് ( 32 ), രാഹുൽ ( 28 ), വിഘ്നേഷ് ( 23 ) എന്നിവരാണ് മരിച്ചത്. ഈ മാസം മുപ്പതിന് ട്രെയിൻ മാർഗമാണ്…

Read More

ബസ് കൊക്കയിലേക്ക് മറിഞ്ഞ് 36 മരണം; 19 പേർക്ക് പരിക്ക്, 6 പേരുടെ നില ഗുരുതരം

ജമ്മുകശ്മീരിലെ ദോഡയിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 36 പേർ മരിച്ചു. അപകടത്തിൽ 19 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ 6 പേരുടെ നില ​ഗുരുതരമാണ്. 300 അടി താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്. 55 പേരാണ് ബസിലുണ്ടായിരുന്നത് എന്നാണ് പ്രാഥമിക നി​ഗമനം.  ബത്തോത്ത –  കിഷ്ത്വാർ ദേശീയപാതയിലാണ് അപകടം. പരിക്കേറ്റവരെ ഇവരെ ദോഡ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. രക്ഷാപ്രവർത്തനം ഇപ്പോഴും പുരോ​ഗമിക്കുകയാണ്. ആദ്യഘട്ടത്തിൽ നാട്ടുകാരും പിന്നീട് പൊലീസുമെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തിൽ  പ്രധാനമന്ത്രി അനുശോചനം അറിയിച്ചു. മരിച്ചവർക്ക് രണ്ടു ലക്ഷവും…

Read More

ജമ്മു കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ;കമാന്റിംഗ് ഓഫീസർ ഉൾപ്പെടെ മൂന്ന് ജവാന്മാർ വീരമൃത്യു വരിച്ചു

ജമ്മു കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ. അനന്ത്‌നാഗിലാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലിൽ മൂന്ന് സുരക്ഷ ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചു. 19 രാഷ്ട്രീയ റൈഫിൾസ് യൂണിറ്റിലെ കമാന്റിംഗ് ഓഫീസർ ഉൾപ്പെടെയാണ് വീരമൃത്യു വരിച്ചത്.ജമ്മുകശ്മീർ പോലീസിലെ ഡെപ്യൂട്ടി സൂപ്രണ്ടും വീരമൃത്യു വരിച്ചു. അനന്തനാഗിലെ കോകെർനാഗിലാണ് ഏറ്റുമുട്ടൽ നടക്കുന്നത് പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More