ചിതറ ഗ്രാമപഞ്ചായത്തും കുടുംബ ശ്രീ മിഷനും സംഘടിപ്പിക്കുന്ന തൊഴിൽ മേള

ചിതറ ഗ്രാമപ്പഞ്ചായത്തും കുടുംബ ശ്രീ മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന തൊഴിൽ മേള ചിതറ ഗ്രാമപ്പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് സംഘടിപ്പിക്കുന്നു. അനവധി കമ്പനികളും നൂറിൽ പരം ഒഴിവുകളും ഉണ്ടെന്നാണ് സംഘടകർ അറിയിക്കുന്നത്. ഒക്ടോബർ 18 ശനിയാഴ്ച രാവിലെ 9 മണിമുതൽ പരിപാടി പഞ്ചായത്ത് കമ്മ്യൂണിറ്റി വച്ചു നടക്കുന്നുണ്ട്. പരിപാടി സ്ഥലത്ത് വച്ചു തന്നെ രജിസ്ട്രേഷൻ ഉണ്ടായിരിക്കും എന്നാണ് സംഘടകർ അറിയിച്ചത്

Read More

ചിതറയിൽ ഓണകാലത്ത് വിഷ രഹിത പച്ചക്കറി

ഓണത്തിന് ഒരുമുറം പച്ചക്കറി പരിപാടി യുടെ ഉൽഘാടനം ചിതറ ഗ്രാമപഞ്ചായത്തു പ്രസിഡന്റ്‌ ശ്രീ. മടത്തറ അനിൽ നിർവഹിച്ചു. പ്രസ്തുത പരിപാടിയിൽ വൈസ് പ്രസിഡന്റ്‌ ഷീന, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ മാൻ ശ്രീ ഷിബു, വാർഡ്‌മെമ്പർ ശ്രീ. എം എസ് മുരളി. കൃഷി ഓഫീസർ ശ്രീ. ജോയി. വൈ, കൃഷിഭവൻ സ്റ്റാഫ്‌, കർഷകർ എന്നിവർ കൃഷിഭവനിൽ നടന്ന പരിപാടിയിൽ പങ്കെടുത്തു. ഓണകാലത്ത് നമ്മുക്ക് ആവശ്യമായ വിഷരഹിത പച്ചക്കറി ഉൽപ്പാദനം ലക്ഷ്യം വെച്ച് ആണ് കൃഷി വകുപ്പ്…

Read More

ചിതറ പഞ്ചായത്ത് പരിധിയിൽ അനധികൃതമായി സ്ഥാപിച്ച ബോർഡുകൾ നീക്കം ചെയ്ത് പഞ്ചായത്ത് ഉദ്യോഗസ്ഥർ

ഈ മാസം 18നുശേഷം പൊതുറോഡിലോ നടപ്പാതകളിലോ കൈവരികളിലോ മീഡിയനുകളിലോ ഒരാളുടെയും പേരോ ചിത്രമോ കാണരുതെന്നു തദ്ദേശസ്ഥാപന സെക്രട്ടറിമാർക്കു പ്രിൻസിപ്പൽ സെക്രട്ടറിയുടെ നിർദേശത്തെ തുടർന്നാണ് പഞ്ചായത്ത് പരിധിയിലെ ബോർഡുകൾ നീക്കം ചെയ്തത്. പൊതുപ്രവർത്തകർ ഉൾപ്പെടെ എല്ലാവർക്കും ബാധകമാക്കണം ,പാർട്ടിയുടെയോ സംഘടനയുടെയോ ബോർഡുകളും പാടില്ല. സർക്കാരിൻ്റെയും സർക്കാർ അനുബന്ധ സ്ഥാ പനങ്ങളുടെയും സ്വകാര്യ ഏജൻസികളുടെയും മതസ്ഥാപനങ്ങളുടെയും ബോർഡ്, ബാനർ, പോസ്‌റ്റർ, കൊടിതോരണം എന്നിവയുമുണ്ടാകരുത്. 18നുശേഷം ഇവ പൊതുറോഡിലോ പരിസര ത്തോ കണ്ടാൽ ബോർഡ് ഒന്നിന് 5000 രൂപ വീതം ബന്ധപ്പെട്ട…

Read More

ചിതറ ഗ്രാമപ്പഞ്ചായത്തിലെ ക്യാൻസർ രോഗികൾക്ക് ഭക്ഷ്യകിറ്റ് വിതരണം നടത്തി

ചിതറ ഗ്രാമപ്പഞ്ചായത്തിൽ 60 വയസിന് മുകളിൽ പ്രായമുള്ള പാവപ്പെട്ട ക്യാൻസർ രോഗികൾക്ക് രണ്ട് ഘട്ടമായി ഭക്ഷ്യകിറ്റ് വിതരണം നടത്തി. ജില്ലാ പഞ്ചായത്ത് കഴിഞ്ഞ സാമ്പത്തിക വർഷത്തെ ക്യാൻസർ രോഗികൾക്ക് ഭക്ഷ്യ കിറ്റ് എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി 33 രോഗികൾക്കാണ് രണ്ടാം ഘട്ടം എന്ന നിലയിൽ ഇന്ന് ഭക്ഷ്യ കിറ്റ് വിതരണം നടത്തിയത് . ചിതറ ഗ്രാമപ്പഞ്ചായത്തിലെ 85 രോഗികൾക്കാണ് ഈ പദ്ധതി പ്രകാരം രണ്ട് ചാക്ക് അരി ഉൾപ്പെടെയുള്ള ഭക്ഷ്യ കിറ്റ് ലഭിച്ചത്. പദ്ധതി കൊല്ലം ജില്ലാ…

Read More
error: Content is protected !!