ചടയമംഗലത്ത് വീടിന് മുന്നിൽ നിന്നിരുന്ന ചന്ദനമരം രാത്രിയിൽ മോഷ്ടിച്ച് കടത്തി

ചടയമംഗലത്ത് വീടിന് മുന്നിൽ നിന്നിരുന്ന ചന്ദനമരം രാത്രിയിൽ മോഷ്ടിച്ച് കടത്തി. തേവന്നൂർ പറമ്പിൽ തറവീട്ടിൽ മാധവക്കുറുപ്പിന്റെ വീടിനു മുന്നിൽ നിന്ന് ചന്ദനമരമാണ് ഇന്ന് വെളുപ്പിന് മോഷ്ടാക്കൽ മോഷ്ടിച്ച് കടത്തിയത്. 30 വർഷത്തിലേറെ പഴക്കമുള്ളതാണ് ചന്ദനമരം. ഏകദേശം 12 അടിയോളം ഉയരം വരും എന്നാണ് ഉടമസ്ഥൻ പറയുന്നത്. വെളുപ്പിന് 2.30 ഓട് കൂടി വലിയ ശബ്ദം കേൾക്കുകയും വീട്ടുടമയും ഭാര്യയും ലൈറ്റിട്ട് വെളിയിൽ വരുമ്പോഴേക്കും മോഷ്ടാക്കൽ തടിയുമായി കടന്നു കളയുകയായിരുന്നു. വീട്ടുടമ ചടയമംഗലം പോലീസിൽ പരാതി നൽകി

Read More

അമിത വേഗതയിൽ എത്തി കാർ നടയാത്രകാരനെ ഇടിച്ചു തെറിപ്പിച്ച ചിതറ കല്ലുവെട്ടാംകുഴി സ്വദേശി പിടിയിൽ

അമിത വേഗതയിൽ എത്തിയ കാർ കാൽ നട യാത്രകാരനെ ഇടിച്ചിട്ടു, ഡ്രൈവർ പിടിയിൽ. കാർ ഡ്രൈവർ ചിതറ കല്ലുവെട്ടാം ക്കുഴി സ്വദേശി സാബു വാണ് ചടയമംഗലം പോലീസിൻ്റെ പിടിയിലായത്. അപകടത്തിൽ കാൽ നട യാത്രകാരനായ ആറ്റിങ്ങൾ സ്വദേശി ഗോപാലൻ (51) നാണ് ഗുരുതരമായി പരിക്കേറ്റത്. എം.സി റോഡിൽ നിലമേൽ ജംഗ്ഷനിൽ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച് പുറത്തിറങ്ങിയ നിലമേൽ ലോഡിജിൽ താമസിക്കുന്ന ഗോപാലനെ യാണ് അമിത വേഗതയിൽ എത്തിയ കാർ ഇടിച്ചു തെറിപ്പിച്ചത്. അപകടത്തിൽ ഗുരുതമായി പരിക്കേറ്റ…

Read More

നിലമേലിൽ ഹെറോയിനും കഞ്ചാവും പിടികൂടി ചടയമംഗലം എക്സൈസ്

ചടയമംഗലം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ രാജേഷിന്റെ നേതൃത്വത്തിൽ നിലമേൽ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ നിലമേൽ ജംഗ്ഷന് സമീപം നിന്നും ഹെറോയിനും കഞ്ചാവും കൈവശം വെച്ച കുറ്റത്തിന് ആസാം സ്വദേശികളായ രണ്ടു പേർ എക്സൈസിന്റെ പിടിയിൽ ആസം സംസ്ഥാനത്ത് സറുചല വില്ലേജിൽ നൂറുൾ അമീൻ മകൻ 27 വയസ്സുള്ള മുസമ്മിൽ ഹുസൈൻ, സറൂചല വില്ലേജിൽ മസറലി മകൻ 19 വയസ്സുള്ള അമീനുൾ ഹഖ് എന്നിവരാണ് അറസ്റ്റിലായത് ഇവരുടെ പക്കൽ നിന്നും 2.3 ഗ്രാം ഹെറോയിനും കഞ്ചാവും കണ്ടെടുത്തു. നിലമേലിലും,…

Read More

ഇളമാട് നിന്നും അഞ്ച് ലക്ഷത്തോളം വില വരുന്ന നിരോധിത ലഹരി വസ്തുക്കൾ പിടികൂടി ചടയമംഗലം എക്സൈസ്

ചടയമംഗലം എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ രാജേഷിന്റെ ഇളമാട് ഭാഗങ്ങളിൽ നടത്തിയ റെയ്‌ഡിൽ നിരവധി കേസുകളിൽ പ്രതിയായ ആയൂർ ഇളമാട് സ്വദേശി രാധാകൃഷ്ണപിള്ള എന്നയാളുടെ വീട്ടിനുള്ളിലെ രഹസ്യ അറയിൽ വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന 2000 ചെറു പാക്കറ്റുകളിലായി ഉദ്ദേശം 250 കിലോയോളം നിരോധിത പാൻമസാല ശേഖരം കണ്ടെത്തി. കേസെടുത്തു. നിരവധി കേസുകളിൽ ജയിൽ ശിക്ഷ അനുഭവിച്ച വ്യക്തിയാണ് ഇയാൾ ആയൂർ,ഓയൂർ ചടയമംഗലം, കടയ്ക്കൽ മേഖലകളിൽ വിൽപ്പന നടത്തുക എന്നതായിരുന്നു ലക്ഷ്യം, ഉദ്ദേശം അഞ്ച് ലക്ഷം രൂപയോളം വിലമതിക്കുന്ന ലഹരി വസ്തുക്കളാണ്…

Read More

ചടയമംഗലത്ത് ഇന്ന് സിപിഐഎം ഹർത്താൽ

ചടയമംഗലത്ത് രാവിലെ 6 മുതൽ വൈകുന്നേരം 6 വരെയാണ് സിപിഎം ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ ഈ നിമിഷങ്ങളിൽ ഹർത്താൽ പൂർണമല്ല ജന ജീവിതത്തെ ഒട്ടും തന്നെ ബാധിക്കാത്ത അവസ്ഥയാണ് ഇപ്പോൾ നിലവിലുള്ളത്. വാഹന ഗതാഗതവും വ്യാപാര സ്ഥാപനങ്ങളും കൃത്യമായി പ്രവർത്തിക്കുന്നുണ്ട് . ചില കടകൾ മാത്രം അടച്ചു കൊണ്ട് വ്യാപാര സ്ഥാപന ഉടമകൾ ഹർത്തലിനോട് ഐഖ്യദാർഡ്യം പ്രഖ്യാപിക്കുന്നുണ്ട് . കഴിഞ്ഞ ദിവസം രാത്രി ചടയമംഗലം ബാറിൽ നടന്ന സംഘർഷത്തിൽ CITU പ്രവർത്തകനെ ബാർ ജീവിനകരൻ കത്തി ഉപയോഗിച്ച്…

Read More

ചടയമംഗലത്ത് ബാർ ജീവനക്കാരൻ യുവാവിനെ കുത്തി കൊന്നു

ചടയമംഗലത്ത് യുവാവ് കുത്തേറ്റ് മരിച്ചു. ചടയമംഗലം കലയം സുധീഷ് ഭവനിൽ (35) സുധീഷ് ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഭവം. ബാറിലെ സെക്യൂരിറ്റി ജീവനക്കാരനുമായി ഉണ്ടായ വാക്കുതർക്കത്തിനിടെ ആണ് കുത്തേറ്റത്. മൃതദേഹം കടക്കൽ താലൂക്ക് ആശുപത്രിയിലാണ്. സെക്യൂരിറ്റി ജീവനക്കാരൻ ജിബിനെ പൊലീസ് പിടികൂടി.

Read More

ചടയമംഗലത്ത് സംഘർഷം ഒരാൾ കുത്തേറ്റ് മരണപ്പെട്ടു

ചടയമംഗലം ബാറിൽ സംഘർഷം. ഒരാൾ കുത്തേറ്റ് മരണപ്പെട്ടു. കലയം സ്വദേശി സുധീഷ് 37 ആണ് മരണപ്പെട്ടത് . ഒരാൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നതെയുള്ളൂ

Read More

ചടയമംഗലം മണ്ഡലത്തിലെ പൊതു മരാമത്ത് റോഡുകൾ ആധുനിക നിലവാരത്തിൽ നവീകരിക്കും

മണ്ഡലത്തിലെ പൊതു മരാമത്ത് റോഡുകൾ ബി.എം&ബി.സി ആധുനിക നിലവാരത്തിൽ നവീകരിക്കുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി അഭിപ്രായപ്പെട്ടു. സംസ്ഥാന സർക്കാരിൻ്റെ 2023-24, 2024-25 ബഡ്ജറ്റിൽ നിന്നും രണ്ട് കോടി രൂപ ചിലവിൽ നവീകരിക്കുന്ന പട്ടാണിമുക്ക്-വയ്യാനം-ഇളമ്പഴന്നൂർ റോഡിൻ്റെ രണ്ടാം ഘട്ട നിർമാണോദ്ഘാടനം വയ്യാനത്ത് നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഒരു കോടി രൂപ ചിലവിൽ ഒന്നാം ഘട്ട നിർമാണം ഇതിനകം പൂർത്തിയായിക്കഴിഞ്ഞു. മൂന്നാം ഘട്ടത്തിൽ ഇളമ്പഴന്നൂർ വരെ റോഡ് നവീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. കെ.ഓമനക്കുട്ടൻ യോഗത്തിന് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്തംഗം റ്റി.സി.പ്രദീപ്…

Read More

ചടയമംഗലം സ്വദേശിയായ വിദ്യാർത്ഥി KSRTC വാഹനം ഇടിച്ചു മരിച്ചു ; ആന്തരിക അവയവങ്ങൾ മെഡിക്കൽ കോളേജിന് നൽകി  കുടുംബം

ആയുർ മാർത്തോമ കോളേജിലെ രണ്ടാം വർഷ ബികോം വിദ്യാർത്ഥിയും ചടയമംഗലം അക്കോണം ജ്യോതിസിൽ രാജേഷ് ദീപ ദമ്പതികളുടെ മകൻ ധീരജ് (19)ആണ് മരണപ്പെട്ടത്. ഇക്കഴിഞ്ഞ  14തീയതി വെള്ളിയാഴ്ച മൂന്നുമണിയോടുകൂടി മാർത്തോമാ കോളേജിന് സമീപത്ത് വെച്ച് ധീരജും സുഹൃത്തും സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽksrtc ബസ്സ് ഇടിക്കുകയായിരുന്നു. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരീക്കേറ്റ ധീരജിനെ തിരുവനന്തപുരത്തേ സ്വകാര്യ ആശുപത്രിയിൽ പ്രേവേശിപ്പിച്ചു ചികിത്സയിൽ കഴിഞ്ഞ് വരെ ഇന്നലെ വൈകിട്ടോടെ മരണം സ്ഥിരീകരിച്ചു. .തുടർന്ന് ധീരജിന്റെ അന്തരീകാവവയങ്ങൾ മെഡിക്കൽ കോളേജിന് നൽകാൻ ധീരജിന്റെ കുടുംബംതീരുമാനിക്കുകയായിരുന്നു….

Read More

ചിതറ കടയ്ക്കൽ മേഖലയിൽ എം ഡി എം എ – കഞ്ചാവ് വിൽപന നടത്തുന്ന യുവാവ് ഡാൻസഫ് ടീമിന്റെ പിടിയിൽ

നിരവധി ലഹരി പിടിച്ചുപറി കേസിലെ പ്രതി എം ഡി എം എ യുമായി അറസ്റ്റിൽ ഒരു ഗ്രാം MDMA യും ഏഴ് ഗ്രാം കഞ്ചാവുമായി പുലിയൂർക്കോണം ഷമീർ (32) ആണ് റൂറൽ ഡാൻസാഫ് ടീമും ചടയമംഗലം പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്. പ്രതി ജില്ലയുടെ അതിർത്തി പ്രദേശങ്ങളായ നിലമേൽ – കടയ്ക്കൽ – ചിതറ മേഖല കേന്ദ്രീകരിച്ചു ലഹരികച്ചവടം നടത്തി വരുന്നു എന്ന് കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി കെ. എം സാബു മാത്യു IPS…

Read More
error: Content is protected !!