ആയുർ മാർത്തോമ കോളേജിലെ രണ്ടാം വർഷ ബികോം വിദ്യാർത്ഥിയും ചടയമംഗലം അക്കോണം ജ്യോതിസിൽ രാജേഷ് ദീപ ദമ്പതികളുടെ മകൻ ധീരജ് (19)ആണ് മരണപ്പെട്ടത്.
ഇക്കഴിഞ്ഞ 14തീയതി വെള്ളിയാഴ്ച മൂന്നുമണിയോടുകൂടി മാർത്തോമാ കോളേജിന് സമീപത്ത് വെച്ച് ധീരജും സുഹൃത്തും സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽksrtc ബസ്സ് ഇടിക്കുകയായിരുന്നു.
അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരീക്കേറ്റ ധീരജിനെ തിരുവനന്തപുരത്തേ സ്വകാര്യ ആശുപത്രിയിൽ പ്രേവേശിപ്പിച്ചു ചികിത്സയിൽ കഴിഞ്ഞ് വരെ ഇന്നലെ വൈകിട്ടോടെ മരണം സ്ഥിരീകരിച്ചു.
.തുടർന്ന് ധീരജിന്റെ അന്തരീകാവവയങ്ങൾ മെഡിക്കൽ കോളേജിന് നൽകാൻ ധീരജിന്റെ കുടുംബംതീരുമാനിക്കുകയായിരുന്നു. തുടർന്ന് ധീരജിന്റെ മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി. മറ്റു നടപടിക്രെമങ്ങൾ നടന്നു വരുകയാണ്. നാളെമൂന്ന് മണിയോടെ ധീരജിന്റെ ശവസംസ്കാരചടങ്ങുകൾ നടക്കുകയുള്ളു എന്ന് ധീരജിന്റെ ബന്ധുക്കൾ പറഞ്ഞു.