
ഇളമാട് നിന്നും അഞ്ച് ലക്ഷത്തോളം വില വരുന്ന നിരോധിത ലഹരി വസ്തുക്കൾ പിടികൂടി ചടയമംഗലം എക്സൈസ്
ചടയമംഗലം എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ രാജേഷിന്റെ ഇളമാട് ഭാഗങ്ങളിൽ നടത്തിയ റെയ്‌ഡിൽ നിരവധി കേസുകളിൽ പ്രതിയായ ആയൂർ ഇളമാട് സ്വദേശി രാധാകൃഷ്ണപിള്ള എന്നയാളുടെ വീട്ടിനുള്ളിലെ രഹസ്യ അറയിൽ വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന 2000 ചെറു പാക്കറ്റുകളിലായി ഉദ്ദേശം 250 കിലോയോളം നിരോധിത പാൻമസാല ശേഖരം കണ്ടെത്തി. കേസെടുത്തു. നിരവധി കേസുകളിൽ ജയിൽ ശിക്ഷ അനുഭവിച്ച വ്യക്തിയാണ് ഇയാൾ ആയൂർ,ഓയൂർ ചടയമംഗലം, കടയ്ക്കൽ മേഖലകളിൽ വിൽപ്പന നടത്തുക എന്നതായിരുന്നു ലക്ഷ്യം, ഉദ്ദേശം അഞ്ച് ലക്ഷം രൂപയോളം വിലമതിക്കുന്ന ലഹരി വസ്തുക്കളാണ്…