കേരളത്തിലെ മികച്ച RDO ; കടയ്ക്കൽ സ്വദേശി
കടയ്ക്കൽ സ്വദേശി സുരേഷ് ബാബുവിനെ കേരളത്തിലെ മികച്ച ആർ ഡി ഒ ആയി തിരഞ്ഞെടുത്തു.കടയ്ക്കൽ, ആൽത്തറമൂട് സ്വദേശിയാണ് ഇദ്ദേഹം. സുരേഷ്ബാബു കടയ്ക്കൽ ആൽത്തറമൂട് സ്വദേശി കൊല്ലം കണ്ണൂർ എന്നിവിടങ്ങളിൽ ഡെപ്യുട്ടി കളക്ടർ ആയും പത്തനംതിട്ട എ ഡി എം ആയും സേവനം അനുഷ്ഠിച്ച ശേഷമാണ് പുനലൂർ ആർ ഡി ഒ ആയി ചുമതല ഏറ്റെടുത്തത്. സംസ്ഥാനത്തെ മികച്ച തിരഞ്ഞെടുപ്പ് ഓഫീസർക്കുള്ള പുരസ്കാരം ബഹു കേരള ഗവർണറിൽ നിന്നും ഇദ്ദേഹം ഏറ്റുവാങ്ങിയിരുന്നു.


