കുളത്തൂപ്പുഴയിൽ കടുവ ചത്ത നിലയിൽ

കുളത്തൂപുഴയിൽ കടുവ ചത്ത നിലയിൽ.നിലവന്നൂർ കടവ് പൂമ്പാറ ഭാഗത്താണ് ചത്ത നിലയിൽ കടുവയെ കണ്ടെത്തിയത്.ആറ്റിൽ കുളിക്കാനെത്തിയ നാട്ടുകാരാണ് കണ്ടത്. പിന്നീട് വനപാലകരെ വിവരം അറിയിച്ചു.അഞ്ചൽ, തെന്മല റേഞ്ചിലെ വനപാലകർ സ്ഥലത്തെത്തി. തുടർ നടപടികൾ നാളെ മാത്രമെ ഉണ്ടാവുകയുള്ളൂ. കുറച്ചു ദിവസങ്ങൾക്കുമുമ്പ് ഈ ഭാഗത്ത് കടുവയുടെ സാന്നിധ്യമുള്ളതായി നാട്ടുകാർ പറഞ്ഞിരുന്നു. ചത്തത് പെൺ കടുവ ആണെന്നാണ് സംശയിക്കുന്നത്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മാത്രമേ എങ്ങനെയാണ് കടുവ ചത്തത് എന്ന് വ്യക്തമാവുകയുള്ളൂ

Read More

പൊന്മുടിയിൽ 55കാരിയെ പീഡിപ്പിച്ച കുളത്തൂപ്പുഴ സ്വദേശി പിടിയിൽ

പൊന്മുടിയിൽ 55കാരിയെ പീഡിപ്പിച്ച കുളത്തൂപ്പുഴ സ്വദേശി പിടിയിൽ കുളത്തൂപ്പുഴ സ്വദേശി രാജനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ലയത്തിൽ അതിക്രമിച്ചു കയറിയായിരുന്നു പീഡനം. പൊന്മുടിയിലെ എസ്റ്റേറ്റിൽ ഒന്നര വർഷം മുമ്പ് ജോലിക്ക് വന്ന ആളാണ് രാജൻ. എസ്റ്റേറ്റിലെ ലയത്തിൽ ഒരു മാസമായി ഒറ്റയ്ക്ക് താമസിക്കുകയാണ് വീട്ടമ്മ. ഇന്നലെ രാത്രി വീട്ടിൽ അതിക്രമിച്ചുകയറി ഇവരെ പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി. ഇന്ന് രാവിലെ അയൽവാസികളോടാണ് വീട്ടമ്മ പീഡനവിവരം ആദ്യം പറഞ്ഞത്. തുടർന്ന് പൊൻമുടി പൊലീസിൽ പരാതി നൽകുകയായിരുന്നു. കസ്റ്റഡിയിലെടുത്ത പ്രതിയെ പൊലീസ് ചോദ്യം…

Read More

കുളത്തൂപ്പുഴയിൽ 15 കാരിയായ മകളെ അച്ഛൻ പീഡിപ്പിച്ചു

കുളത്തൂപ്പുഴയിലാണ് സംഭവം നടന്നത്. കൗൺസിലിങ്ങിനിടയിൽ അസ്വസ്ഥതകൾ അറിയിച്ച കുട്ടിയോട് വിശദമായ വിവരങ്ങൾ തിരക്കിയപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. തുടർന്ന് കുളത്തൂപ്പുഴ പോലീസിന്റെ നേതൃത്വത്തിൽ കുട്ടിയോട് വിശദമായി കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കുകയായിരുന്നു. കുട്ടിയുടെ പിതാവിനെ കസ്റ്റഡിയിലെടുത്ത്‌  ചോദ്യം ചെയ്തതിൽ കുറ്റം ചെയ്തു എന്ന് ഇയാൾ സമ്മതിച്ചു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും

Read More

കുളത്തൂപ്പുഴയിൽ കണ്ടത് സമീപ കാലത്തെ ഏറ്റവും വലിയ തീ പിടുത്തം; തീപിടുത്തത്തിൽ ദുരൂഹത

കുളത്തൂപ്പുഴ എസ്റ്റേറ്റിലെ തീപിടുത്തത്തിൽ ദുരൂഹത സംശയിക്കുന്നതായി തൊഴിലാളി നേതാക്കൾ. എസ്റ്റേറ്റിൽ മുൻപും നിരവധി തവണ തീപിടുത്തം ഉണ്ടായിട്ടുണ്ട്. തീ പിടിക്കാൻ ഉണ്ടായ സാഹചര്യം ഇതുവരെയും റിപ്പോർട്ട് ആക്കി ഗവൺമെൻ്റിന് അധികൃതർ സമർപ്പിച്ചിട്ടില്ലെന്നും ആരോപണം ഉയരുന്നു. സമീപകാലത്ത് കണ്ടതിൽ വച്ച് ഏറ്റവും വലിയ തീപിടുത്തമാണ് കുളത്തൂപ്പുഴ ഓയിൽ ഫാം എസ്റ്റേറ്റിലെ കണ്ടൻചിറയിൽ സംഭവിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയോടെയുണ്ടായ തീപിടുത്തം 10 മണിക്കൂറോളം നീണ്ടുനിന്നു. പുതിയ തൈകൾ നടുന്നതിനായി മരങ്ങൾ വെട്ടിമാറ്റിയ സ്ഥലത്താണ് ആദ്യം തീ കണ്ടത്. പിന്നീട് നിമിഷനേരം…

Read More

കുളത്തൂപ്പുഴയിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ 23 കാരൻ പിടിയിൽ

കുളത്തൂപ്പുഴയിൽ 2021 ൽ പ്രായപൂർത്തി ആകാത്ത ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ ചന്ദനക്കാവ് മാലദ്വീപ് സ്വദേശി 23 വയസ്സുള്ള സുജിത്തിനെ കുളത്തുപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. സ്കൂളിൽ നടത്തിയ കൗൺസിലിംഗിലാണ് കുട്ടി വിവരം പറയുന്നത്. തുടർന്ന് സ്കൂൾ അധികൃതർ ചൈൽഡ് ലൈനിൽ വിവരം അറിയിക്കുകയും ചൈൽഡ് ലൈൻ പ്രവർത്തകർ കുട്ടിയുമായി സംസാരിക്കുകയും തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയും ചെയ്തു. തുടർന്ന് കുട്ടിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തി പ്രതിക്കെതിരെ പോക്സോ വകുപ്പ് ഉൾപ്പെടെ ചുമത്തി കേസ് രജിസ്റ്റർ…

Read More

കുളത്തുപ്പുഴയിൽ പുരുഷന്റേത് എന്ന് കരുതുന്ന അസ്ഥിക്കൂടം കണ്ടെത്തി

കുളത്തുപ്പുഴ നെടവണ്ണൂർ കടവ് ഭാഗത്തേ എർത്ത് ഡാമിന് സമീപത്ത് വനത്തിലുള്ളിലാണ് മാസങ്ങൾ പഴക്കമുള്ള മനുഷ്യ അസ്ഥികൂടം കണ്ടെത്തിയത്. അസ്ഥികൂടം പുരുഷൻ്റെ താണ് എന്നാണ് പ്രാഥമിക നിഗമനം . ആത്മഹത്യ ചെയ്തത് ആണെന്നുള്ള നിഗമനത്തിലാണ് പോലീസ്‌ പോലീസും ഫോറൻസിക് സംഘവും പരിശോധ നടത്തിയ ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയു വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

കുളത്തൂപ്പുഴയിൽ കാട്ടാന ആക്രമണം, ജീവ ഭീതിയിൽ നാട്ടുകാർ.

കൊല്ലം കുളത്തൂപ്പുഴയിൽ കാട്ടനയുടെ ആക്രമണത്തിൽ ആദിവാസി യുവാവിന് പരിക്ക്.കുളത്തൂപ്പുഴ രണ്ടാമൽ സ്വദേശി സനലിനെയാണ് കാട്ടാന ആക്രമിച്ചത്.മരപ്പണി തൊഴിലാളിയായിരുന്ന സനൽ പുലർച്ചെ  ആറ് മണിക്ക് വീട്ടിൽ നിന്നും ജോലിക്ക് പോകും വഴി ആമക്കുളത്ത് വച്ചായിരുന്നു ആക്രമണം ഉണ്ടായത്.സനലിനെ നാട്ടുകാർ പുനലൂർ ആശുപത്രിയിൽ എത്തിച്ചു. കൊല്ലം കുളത്തുപ്പുഴയിൽ ജനവാസ മേഖലയിൽ വന്യജീവികളുടെ അക്രമം പതിവായതോടെ ജനങ്ങൾ ഭീതിയിലായി. സംഭവത്തിൽ അടിയന്തര നടപടി സ്വീകരിയ്ക്കാൻ പി.എസ് സുപാൽ എംഎൽഎ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

Read More

കുളത്തൂപ്പുഴയിൽ  കാട്ടുപോത്തിന്റെ ആക്രമണത്തിൽ രണ്ട് യുവാക്കൾക്ക് പരിക്ക്.

കുളത്തൂപ്പുഴ പതിനാറേക്കർ സ്വദേശി എൻജിനിയറിങ് വിദ്യാർത്ഥിയുമായ 22 വയസുള്ള നിതിൻ ലോപ്പർ, കുളത്തൂപ്പുഴ നെല്ലിമൂട് സ്വദേശിയും വിദ്യാർതിയുമായ 22 വയസുള്ള ആദിൽ എന്നിവർക്കുമാണ് പരിക്കേറ്റത്. വൈകിട്ട് 6 മണിയോടെ കുളത്തൂപ്പുഴ പട്ടണത്തോട് ചേർന്നുള്ള 16 ഏക്കർ പഞ്ചായത്ത് സ്റ്റേഡിയത്തിൽ കളിച്ചുകൊണ്ട് നിന്നവർക്ക് നേരെയാണ് അപ്രതീക്ഷിതമായി കാട്ടുപോത്ത് പാഞ്ഞെത്തിയത്. നിതിനെ നടുവിനിടിച്ചു തെറിപ്പിച്ചു. കാലിന് ചവിട്ടേറ്റു. ആദിലിന് നേരെ പാഞ്ഞെത്തിയെങ്കിലും ആദിൽ ഒഴിഞ്ഞു മാറുകയായിരുന്നു. നിതിനെയും ആദിലിനെയും അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. നട്ടെല്ലിനും കാലിനും ഗുരുതരമായി പരിക്കേറ്റ…

Read More

കുളത്തൂപ്പുഴയിൽ വിവാഹം കഴിക്കണമെന്ന് 16 കാരിയുടെ ആത്മഹത്യ ഭീക്ഷണി ; ഒടുവിൽ 22 കാരൻ പോസ്കോ വകുപ്പിൽ ജയിലിൽ

കുളത്തൂപ്പുഴയിൽ സുജിത്ത് 22 നെയാണ് കുളത്തുപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുമായി മൂന്ന് വർഷമായി പ്രണയത്തിലയിരുന്നു. തമിഴ് നാട്ടിൽ പഠിക്കുന്ന പെൺകുട്ടി അവധിക്ക് നാട്ടിൽ എത്തി സുജിത്തിനോട് വിവാഹം കഴിക്കണം എന്ന് ആവശ്യപ്പെട്ടു . എന്നാൽ പ്രായപൂർത്തി ആകാത്തതിനാൽ സുജിത്ത് പെൺകുട്ടിയുടെ ആവശ്യം നിരസിച്ചു. എന്നിട്ടും പെൺകുട്ടി പിന്മാറിയില്ല ഒടുവിൽ വീട്ടുകാർ സംസാരിച്ചു വഴങ്ങാത്ത പെൺകുട്ടി കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു .ഇതോടെ ഭയന്ന വീട്ടുകാർ സുജിത്തുമായി രഹസ്യമായി വിവാഹം കഴിപ്പിച്ച് തമിഴ് നാട്ടിൽ താമസം…

Read More

കുളത്തൂപ്പുഴ മറവിൻ ചിറയിൽ വീട്ട് മുറ്റത്ത് കിടന്ന ടിപ്പർ ലോറി കത്തിക്കാൻ ശ്രമം

കഴിഞ്ഞ ദിവസം രാത്രി 11.30 ഓടെയാണ് ദീപക് എന്ന ആളുടെ ഉടമസ്ഥതയിലുള്ള ടിപ്പർ ലോറി കത്തിക്കാൻ ശ്രമം നടന്നത് . പെട്രോൾ ഒഴിച്ചു കത്തിച്ച ലോറിയുടെ മുന്നിലെ ക്യാബിൻ പൂർണ്ണമായും കത്തി നശിച്ച അവസ്ഥയാണ് . ആരാണ് ഇതിന് പിന്നിലെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. എന്നിരുന്നാലും സംശയം  ദീപക്കിന്റെ ബന്ധുവിലേക്കാണ് എത്തുന്നത് .  കുളത്തൂപ്പുഴ പോലീസ് അന്വേഷണം നടത്തുന്നുണ്ട്. ഉടൻതന്നെ പ്രതി പിടിയിലാകും എന്നാണ്  പോലീസ് പറയുന്നത്. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More