കിളിമാനൂരിൽ വിഷം കഴിച്ച യുവതി ഓടി പൊലീസ് സ്റ്റേഷനിലെത്തി

കിളിമാനൂരിൽ വിഷം കഴിച്ച യുവതി ഓടി പൊലീസ് സ്റ്റേഷനിലെത്തി വിവരം പറഞ്ഞു. തൊട്ടപിന്നാലെ ബോധരഹിതയായ യുവതിയെ പൊലീസ് ആശുപത്രിയിലെത്തിച്ചു. കഴിഞ്ഞ ഉച്ചയോടെയാണ് വെള്ളറട സ്വദേശിനിയായ യുവതി കിളിമാനൂർ പൊലീസ് സ്റ്റേഷനിലേക്ക് വിഷം കഴിച്ച ശേഷം ഓടിക്കയറിയത്. ആത്മഹത്യക്ക് ശ്രമിച്ച് ആശുപത്രിയിൽ കഴിയുന്ന വിവാഹിതനായ ആൺസുഹൃത്തിനെ കണ്ട് മടങ്ങുന്നതിനിടെയാണ് യുവതിയും വിഷം കഴിച്ചത്. യുവതി അഞ്ചൽ സ്വദേശിയായ ആൺ സുഹൃത്തിനെ ഹോസ്‌പിറ്റലിൽ കണ്ട് മടങ്ങുമ്പോഴാണ്  സംഭവം. ഇരുചക്ര വാഹനത്തിലായിരുന്ന യുവതി വഴിയിൽ എവിടെയോ വച്ച് വിഷം കഴിക്കുകയായിരുന്നു. കിളിമാനൂർ…

Read More

കിളിമാനൂരിൽ നിന്ന് രണ്ട് ദിവസം മുമ്പ് കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി

കിളിമാനൂർമടവൂരിൽ നിന്നും രണ്ട് ദിവസം മുമ്പ് കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി. പഴുവടി, പാറശ്ശേരി വീട്ടിൽ കെ.ഭവാനി (75)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. ശരീരത്തിലെ മാംസഭാഗങ്ങൾ തെരുവുനായ്ക്കൾ ഭക്ഷിച്ച നിലയിലാണ് അവശിഷ്ടം കണ്ടെത്തിയത്. തലയോട്ടിയും അസ്ഥിഭാഗങ്ങളുമാണ് ബാക്കിയായത്. ധരിച്ചിരുന്ന വസ്ത്രങ്ങളും കഴുത്തിലണിഞ്ഞിരുന്ന സ്വർണമാലയുമാണ് മൃതദേഹം തിരിച്ചറിയാൻ സാധിച്ചത്. പുരയിടത്തിൽ നിന്ന് ശേഖരിച്ച വിറക് കെട്ടിവച്ച നിലയിൽ മൃതദ്ദേഹത്തിന് സമീപത്തുണ്ട്. വിറക് ശേഖരിക്കുന്നതിനിടെ കുഴഞ്ഞ് വീണ് മരിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. തുടർന്ന് തെരുവുനായ്ക്കൾ മൃതദേഹം ഭക്ഷിച്ചതാകാനാണ് സാധ്യതയെന്ന് പോലീസ് പറയുന്നു….

Read More

കിളിമാനൂരിൽ പാർക്ക് ചെയ്തിരുന്ന കാർ സെല്ലോ ടാപ്പ് ഒട്ടിച്ച് വികൃതമാക്കി

തിരുവനന്തപുരം കിളിമാനൂരിൽ പാർക്ക് ചെയ്തിരുന്ന കാറിൽ സെലോ ടേപ്പ് ഒട്ടിച്ച് വികൃതമാക്കി. ടയറിൽ ദ്രാവക രൂപത്തിലുള്ള ലായനി ഒഴിച്ച് കേട് വരുത്തിയതായും പരാതി. തട്ടത്തുമല സ്വദേശിനിയായ വീട്ടമ്മ കിളിമാനൂർ പൊലീസിൽ പരാതി നൽകി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. എം സി റോഡിൽ കിളിമാനൂർ തട്ടത്തുമല ജംഗ്ഷനിൽ കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. ആളൊഴിഞ്ഞ സ്ഥലത്ത് കാർ പാർക്ക് ചെയ്ത കാർ ആണ് വികൃതമാക്കിയ നിലയിൽ കണ്ടത്. തുടർന്ന് വീട്ടമ്മ കിളിമാനൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. കാർ പാർക്ക്…

Read More

ഇടുക്കിയിൽ വയോധികയെ കൊലപ്പെടുത്തിയത് കഴുത്തറുത്ത്;കിളിമാനൂർ സ്വദേശികളായ പ്രതികൾ പിടിയിൽ

ഇടുക്കി അടിമാലിയിൽ വയോധികയായ ഫാത്തിമ കാസിമിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾ പിടിയിൽ. പാലക്കാട് നിന്നാണ് പ്രതികൾ പിടിയിലായത്. കൊല്ലം, കിളിമാനൂർ, സ്വദേശികളായ അലക്സ് കെ ജെ, കവിത എന്നിവരാണ് പ്രതികൾ. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്വയോധികയെ കൊന്നത് കഴുത്തറുത്താണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. മോഷണശ്രമത്തിനിടെ നടന്ന കൊലപാതകം എന്നാണ് പൊലീസിന്റെ നിഗമനം. ഫാത്തിമയുടെ സ്വർണ്ണമാല നഷ്ടമായിട്ടുണ്ട്. വീട് വാടകയ്ക്ക് ചോദിച്ചെത്തിയവരാണ് കൊലപാതകം നടത്തിയത് എന്നാണ് സംശയം. കൊല്ലം സ്വദേശികളായ സ്ത്രീയെയും പുരുഷനെയും കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരികയായിരുന്നു….

Read More

കിളിമാനൂരിൽ 17 കാരിയെ കൂട്ട ബലാത്സംഗം ചെയ്തതിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

പ്ലസ് വൺ വിദ്യാർഥിനിയെ കൂട്ട ബലാത്സംഗത്തിനിരക്കിയ കേസിൽ മൂന്നുപേർ പിടിയിൽ. മേലേ വെട്ടൂർ സ്വദേശി ഹുസൈൻ (20), വെൺകുളം സ്വദേശി രാഖിൽ (19), മാന്തറ സ്വദേശി കമാൽ (18) എന്നിവരാണ് പിടിയിലായത്. ഇൻസ്റ്റഗ്രാം വഴിയാണ് പതിനാറുകാരി പ്രതിയെ പരിചയപ്പെടുന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം നടന്നത്. കേസിലെ ഒന്നാം പ്രതിയായ ഹുസൈനുമായി പെൺകുട്ടി കുറച്ചു നാളായി സൗഹൃദത്തിലായിരുന്നു. തുടർന്ന് ശനിയാഴ്ച രാത്രി 12 മണിക്ക് പ്രതി പെൺകുട്ടിയോട് വീടിനു പുറത്തേക്ക് വരാൻ ആവശ്യപ്പെടുകയും ഇതു അനുസരിച്ച് പുറത്തേക്ക് എത്തിയ…

Read More

കിളിമാനൂരിൽ 17 കാരിയെ കൂട്ടബലാത്സംഗം ചെയ്തു

കഴിഞ്ഞ ദിവസം പുലർച്ചെയാണ് സംഭവം. ഇൻസ്റ്റാഗ്രാമിൽ കൂടി സൗഹൃദം സ്ഥാപിച്ചു കൊണ്ട് വർക്കല വെൻകുളം സ്വദേശി ഹുസൈൻ പെൺകുട്ടിയെ വീട്ടിൽ നിന്നും വിളിച്ച് ഇറക്കുകയായിരുന്നു. ഹുസൈനൊപ്പം കമലും മറ്റൊരു സുഹൃത്തും ഉണ്ടായിരുന്നു. ഇവർ മൂന്ന് പേരും ചേർന്ന് പെൺകുട്ടിയെ പീഡിപ്പിച്ചു സാരമായി പരിക്കേറ്റ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . പെൺകുട്ടിയുടെ മൊഴിയിൽ പ്രതികളെ കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്തു വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

കിളിമാനൂരിൽ വാഹനാപകടം

കിളിമാനൂർ ആലംകോട് രാജാരവിവർമ്മ റോഡിൽ കിളിമാനൂർ ചൂട്ടയിൽ നടന്നഅപകടം. ഇന്ന് പുലർച്ചെയാണ് അപകടം നടന്നത് ‘നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റ് ഇടിക്കുകയായിരുന്നു.കാറിലുണ്ടായിരുന്ന വരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുഅപകടത്തിൽ കാർ പൂർണമായും തകർന്നു വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

കിളിമാനൂരിൽ എട്ടാം ക്ലാസുകാരിയെ പീഡിപ്പിയ്ക്കാൻ ശ്രമിച്ച മധ്യവയസ്ക‌ൻ അറസ്റ്റിൽ

കിളിമാനൂരിൽ എട്ടാം ക്ലാസുകാരിയെ പീഡിപ്പിയ്ക്കാൻ ശ്രമിച്ച മധ്യവയസ്ക‌ൻ അറസ്റ്റിൽ. വെള്ളല്ലൂർ മാത്തയിൽ സ്വദേശി ജോൺസൻ (54) ആണ് പിടിയിലായത്.കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ട്യൂഷൻ സെന്ററിൽ കൊണ്ടുവിടാമെന്ന് പറഞ്ഞ് കാറിൽ കയറ്റി പീഡിപ്പിയ്ക്കാൻ ശ്രമിക്കുകയായിരുന്നു. പെൺകുട്ടി ബഹളം വച്ചതോടെ പ്രതി ഓടി രക്ഷപ്പെട്ടു. രക്ഷിതാക്കൾ നൽകിയ പരാതിയിലാണ് കിളിമാനൂർ പൊലീസ് കേസെടുത്തത് വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

കിളിമാനൂർ എക്സൈസ് വേട്ടയിൽ 25 കിലോയോളം നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി

കരവാരം വടകോട്ടുകാവിന് സമീപം കോഴി കടയുടെ മറവിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തുന്ന നസീറിനെ ആണ് കിളിമാനൂർ എക്സൈസ് സംഘം പിടികൂടിയത്…… സ്കൂൾ കോളേജ് വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് പുകയില ഉത്പന്നങ്ങൾ വിൽപ്പന നടത്തുന്നു എന്ന രഹസ്യ വിവരം കിളിമാനൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബി അനിൽകുമാറിന് ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ ഇയാളെ ദിവസങ്ങളായി എക്സൈസ് സംഘം നിരീക്ഷിച്ചു വരികയായിരുന്നു… തുടർന്ന് നടത്തിയ റെയ്ഡിലാണ് കോഴിക്കടയ്ക്ക് സമീപത്തെ പൊന്തക്കാട്ടിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 25 കിലോയോളം നിരോധിത പുകയില ഉൽപ്പന്നങ്ങൾ…

Read More

കിളിമാനൂരിൽ കുട്ടികളെ തട്ടികൊണ്ട് പോകാൻ ശ്രമം നടന്നതായി പരാതി

ചെറുനാരകം കോട് സ്വദേശികളായ 9 ഉം 6 ഉം വയസുള്ള സഹോദരങ്ങളെ യാണ് തട്ടികൊണ്ടുപോകാൻ ശ്രമം നടന്നത്. കഴിഞ്ഞ ദിവസം ഉച്ചക്ക് 12.15 മണിയോടെ കിളിമാനൂർ ആനന്ദൻമുക്കിന് സമീപം വച്ചായിരുന്നു സംഭവം. ബാർബർ ഷോപ്പിൽ പോയി മുടി വെട്ടിച്ച ശേഷം വീട്ടിലേക്ക് നടന്ന് പോവുകയായിരുന്നു കുട്ടികൾ . ഈ സമയം അതുവഴി വന്ന വെള്ളി നിറത്തിലുള്ള മാരുതി കാർ കുട്ടികളുടെ സമീപം നിർത്തിയശേഷം ഡ്രൈവർ ഇറങ്ങാൻ ഒരുങ്ങുമ്പോൾ സംശയം തോന്നിയ കുട്ടികൾ അവിടെ നിന്നും മുന്നോട്ട് ഓടി….

Read More
error: Content is protected !!