അജ്ഞാത വാഹനം ഇടിച്ച് കിളിമാനൂർ സ്വദേശി മരിച്ച സംഭവം; ഇടിച്ചിട്ട കാർ പാറശ്ശാല പോലീസ് ഉദ്യോഗസ്ഥന്റെത്

കിളിമാനൂരിൽ അജ്ഞാത വാഹനമിടിച്ച് കിളിമാനൂർ ചേണിക്കുഴി സ്വദേശി രാജൻ (59) മരിച്ച സംഭവത്തിൽ വാഹനം തിരിച്ചറിഞ്ഞു. ഇടിച്ചത് പാറശ്ശാല SHO അനിൽകുമാറിന്റെ ഉടമസ്ഥതയിലുള്ള വാഹനമാണ്. റോഡിലൂടെ നടന്നുപോകുകയായിരുന്ന രാജനെ ഇടിച്ചിട്ടശേഷം കാർ നിർത്താതെ പോവുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ നാലിനും അഞ്ചിനും ഇടയിലായിരുന്നു അപകടം.CCTV കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അനിൽകുമാറിന്റെ മാരുതി 800 വാഹനമാണെന്ന് തെളിഞ്ഞത്. വാഹനം അമിത വേഗത്തിൽ അലക്ഷ്യമായി ഓടിച്ചു എന്നാണ് എഫ്‌ഐആർ. .വാഹനമിടിച്ചിട്ട കൂലിപ്പണിക്കാരൻ രാജൻ റോഡിൽ ചോരവാർന്നാണ് മരണപ്പെട്ടത്. ഒരു മണിക്കൂറോളം…

Read More

കിളിമാനൂരിൽ സ്വകാര്യ ബസ് കണ്ടക്ടർമാർ തമ്മിൽ ഏറ്റുമുട്ടി

കിളിമാനൂരിൽ സ്വകാര്യ ബസ് കണ്ടക്ടർമാർ തമ്മിൽ ഏറ്റുമുട്ടി. ബസ് സർവീസ് നടക്കുന്നതിനിടെയാണ് ബസ് സ്റ്റാന്‍ഡിൽ വെച്ച് ഇരുവരും തമ്മിലടിച്ചത്. സംഭവത്തിൽ രണ്ടുപേരെയും കിളിമാനൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. സജീര്‍, ബിനിൽ എന്നിവരാണ് കസ്റ്റഡിയിലായത്.രണ്ടു പേരും നേരെത്തെ ഒരേ ബസിൽ ജീവനക്കാരായിരുന്നു. ഇരുവരും തമ്മിലുള്ള വ്യക്തിപരമായ പ്രശ്നങ്ങളാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.ഇന്ന് രാവിലെ കിളിമാനൂര്‍ ബസ് സ്റ്റാന്‍ഡിൽ വെച്ചാണ് സംഭവം. ബസ് സര്‍വീസ് നടത്തുന്നതിനിടെ ഒരു ബസിലെ കണ്ടക്ടര്‍ ബസിൽ നിന്ന് ചാടിയിറങ്ങി മറ്റൊരു ബസിലെ കണ്ടക്ടറെ അടിക്കുകയായിരുന്നു.പിന്നീട്…

Read More

കിളിമാനൂരില്‍ അധ്യാപകരുടെ കുടിപ്പകയില്‍ വിദ്യാര്‍ഥിനിക്കെതിരെ വ്യാജപ്രചരണം നടത്തിയ അധ്യാപികക്കെതിരെ പോക്‌സോ കേസ്

കിളിമാനൂരില്‍ അധ്യാപകരുടെ കുടിപ്പകയില്‍ വിദ്യാര്‍ഥിനിക്കെതിരെ വ്യാജപ്രചരണം നടത്തിയ അധ്യാപികക്കെതിരെ പോക്‌സോ കേസ്. കിളിമാനൂര്‍ രാജാ രവിവര്‍മ്മ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹിന്ദി അധ്യാപികയായ സി ആര്‍ ചന്ദ്രലേഖക്കെതിരെയാണ് കേസെടുത്തത്. കുട്ടിയുടെ മാതാവില്‍ നിന്ന് മൊഴിയെടുത്തു. സ്‌കൂളിലെ ഒരു അധ്യാപകന്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന വ്യാജ പ്രചരണത്തിനാണ് കേസ്. വ്യാജ പരാതി നല്‍കുകയും വാട്‌സാപ്പിലൂടെ ഇക്കാര്യം പ്രചരിപ്പിക്കുകയും ചെയ്തു. പ്ലസ് വണ്‍ വിദ്യാര്‍ഥിനി ഗുരുതര അപസ്മാരം പിടിപെട്ട് സ്‌കൂളില്‍ നിന്നും നാല് മാസം മാറി നിന്നപ്പോഴായിരുന്നു അധ്യാപകര്‍…

Read More

കിളിമാനൂർ നഗരൂരിൽ 25 കുട്ടികളുമായി പോയ സ്‌കൂൾ ബസ് മറിഞ്ഞു; വിദ്യാർത്ഥികൾക്ക് പരിക്ക്

തലസ്ഥാനത്ത് നഗരൂരിൽ സ്കൂൾ ബസ് വയലിലേക്ക് മറിഞ്ഞ് അപകടം. വെള്ളല്ലൂർ ഗവൺമെന്റ് എൽപി സ്കൂളിലെ ബസാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെ ഒമ്പതരയോടെയാണ് അപകടമുണ്ടായത്. കുട്ടികളുമായി പോയ ബസ് റോഡിൽ നിന്ന് നിയന്ത്രണം നഷ്ടപ്പെട്ട് വയലിലേക്ക് മറിയുകയായിരുന്നു. 25 കുട്ടികളാണ് ബസിലുണ്ടായിരുന്നത്. അപകടത്തിൽ രണ്ട് കുട്ടികൾക്ക് പരിക്കേറ്റു. ഒരു കുട്ടിയുടെ കെെ ബസിനടിയിൽ കുടുങ്ങുകയായിരുന്നു. 23 കുട്ടികൾക്ക് സാരമായ പ്രശ്നങ്ങളില്ല. അപകടം നടന്നതിന് പിന്നാലെ നാട്ടുകാരടക്കം ചേർന്നാണ് ബസിലുണ്ടായിരുന്ന കുട്ടികളെ പുറത്തെത്തിച്ചത്. എല്ലാ കുട്ടികളെയും കേശവപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക്…

Read More

കിളിമാനൂരിൽ വേടന്റെ പരിപാടിയിൽ സംഘർഷ ഉണ്ടാക്കിയവർ കരുതി ഇരിക്കുക; ആദ്യ അറസ്റ്റ് രേഖപ്പെടുത്തി പോലീസ്

കിളിമാനൂർ വെള്ളല്ലൂരിൽ ഊന്നൻകല്ല് ബ്രദേഴ്സ് സംഘടിപ്പിച്ചവേടന്റെ പരിപാടിക്കിടെയുണ്ടായ സംഘർഷം. യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.. 25 പേരക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഇതിൽആറ്റിങ്ങൽ ഇളമ്പ സ്വദേശി അരവിന്ദിനെ അറസ്റ്റ് ചെയ്തു. നഗരൂർ പൊലീസാണ് അറസ്റ്റ് ചെയ്തത്. ഇലക്ട്രീഷ്യൻ ഷോക്കേറ്റ് മരിച്ചതിനെ തുടർന്നാണ് പരിപാടി റദ്ദാക്കിയത്. പിന്നാലെ പരിപാടി കാണാൻ എത്തിയവർ സംഘർഷം ഉണ്ടാക്കുകയായിരുന്നു. പൊലീസിന് നേരെ ഉൾപ്പടെ ചെളി വാരി എറിഞ്ഞിരുന്നു. പരിപാടി മുടങ്ങിയ വിവരം രാത്രിയോടെ ഭാരവാഹികൾ മൈക്കിലൂടെ പ്രേക്ഷകരെ അറിയിച്ചതോടെ സ്റ്റേജിലേക്ക് ചെളിയും കല്ലും വാരിയെറിഞ്ഞ്…

Read More

കിളിമാനൂർ കാട്ടുംപുറത്ത് വീടിനുള്ളിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി

കിളിമാനൂർ കാട്ടുംപുറത്ത് വീടിനുള്ളിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. കാട്ടുംപുറം സ്വദേശി നബീൽ (40) നെ ആണ് മരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് 7 ദിവസത്തോളം പഴക്കമുണ്ട്. വീട്ടിൽ അമ്മയ്ക്കും ഇളയ സഹോദരിക്കുമൊപ്പമാണ് നബീൽ താമസിക്കുന്നത്. സഹോദരിയുടെ ചികിത്സയ്ക്കായി അമ്മയും സഹോദരിയും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുകയാണ്. ഈ മാസം 4-ാം തീയതി വരെ നബീലിനെ പുറത്ത് കണ്ടിരുന്നതായി നാട്ടുകാർ പറയുന്നു. യുവാവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമാർട്ടത്തിന് ശേഷം മാത്രമേ മരണകാരണം അറിയാൻ സാധിക്കൂ

Read More

കിളിമാനൂരിൽ  സുഹൃത്ത് യുവാവിനെ അടിച്ചു കൊലപ്പെടുത്തി.

കിളിമാനൂർ സ്റ്റേഷൻ പരിധിയിൽ കാട്ടുംപുറം അരിവാരികുഴിയിൽ ആണ് യുവാവിനെ സുഹൃത്ത് അടിച്ചു കൊന്നത്. കാട്ടുപ്പുറം പന്തടിക്കളം സ്വദേശി 28 വയസുള്ള അഭിലാഷ് ആണ് കൊല്ലപ്പെട്ടത്. സുഹൃത്തു അരുണിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകുന്നേരം ആണ് സംഭവം എന്നാണ് പ്രാഥമിക നിഗമനം. മദ്യപാനത്തിനിടയിൽ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.പ്രതിയായ അരുണിന്റെ കൂടെ ഒരു സ്ത്രീയും ഉണ്ടായിരുന്നു. കൂടുതൽ വിവരങ്ങൾ പിന്നാലെ അറിഞ്ഞു വരുന്നു.

Read More

നഗരൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; അമ്മയുടെ സുഹൃത്ത് ഉൾപ്പടെ ആറ് പേർക്കെതിരെ കേസ്

കിളിമാനൂർ നഗരൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം. അമ്മയുടെ സുഹൃത്ത് ഉൾപ്പടെ ആറ് പേർക്കെതിരെ കേസ്. പ്രായപൂർത്തിയാകാത്ത നാല് പേർ ഉൾപ്പടെയാണ് പ്രതികൾ. പലസമയങ്ങളിലായാണ് കുട്ടി പീഡനത്തിരയായത്. കൗൺസിലിംഗിനിടെയാണ് കുട്ടി പീഡന വിവരം തുറന്ന് പറഞ്ഞത്.

Read More

കിളിമാനൂരിൽ അച്ഛനെ കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ

തലയ്ക്ക് പരിക്കേറ്റ് മെഡിക്കൽ കോളെജ് ആശുപത്രിയിൽ കഴിഞ്ഞിരുന്ന ഗൃഹനാഥൻ മരിച്ചു കിളിമാനൂർ പെരുന്തമൻ ഉടയൻകാവിനു സമീപം ഹരിത ഭവനിൽ ഹരികുമാർ (52, ഷിബു) ആണ് മരിച്ചത് മകൻ ആദിത്യ കൃഷ്ണ (24)യെ ആണ് കിളിമാനൂർ പോലീസിന്റെ കസ്റ്റഡിയിൽ എടുത്തത് കഴിഞ്ഞ 15 ന് വൈകിട്ട് വീട്ടിൽ അച്ഛനും മകനും തമ്മിൽ വാക്കേറ്റം ഉണ്ടായത് തുടർന്ന് തലയ്ക്ക് പരിക്കേറ്റ നിലയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് വെളുപ്പിന് 3 മണിക്ക് മരണം സംഭവിച്ചു.

Read More

കിളിമാനൂർ മടവൂരിൽ സ്കൂൾ ബസ് തലയിൽ കയറിയിറങ്ങി വിദ്യാർഥിനിക്ക് ദാരുണാന്ത്യം

സ്കൂൾ ബസ് ഇടിച്ച് രണ്ടാംക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. മടവൂർ ചാലിലാണ് സംഭവം. മടവൂർ എൽപിഎസിലെ രണ്ടാംക്ലാസ് വിദ്യാർത്ഥിനി കൃഷ്ണേന്ദു ആണ് മരിച്ചത്. കുട്ടിയുടെ വീടിനു മുന്നിലായിരുന്നു അപകടം. കുട്ടിയെ ഇറക്കിയ ബസ് മുന്നോട്ട് എടുത്തപ്പോഴാണ് അപകടമെന്നാണു റിപ്പോർട്ട്. മുന്നോട്ടു നടന്ന കുട്ടി കാൽ കല്ലിൽ തട്ടി വഴുതി ബസിനു മുന്നിലേക്കു വീഴുകയായിരുന്നു. ബസിന്റെ പിൻചക്രം കുട്ടിയുടെ ശരീരത്തിൽ കയറിയിറങ്ങി. വീടിന് തൊട്ടടുത്തായിരുന്നു അപകടം. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ഉടൻ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല….

Read More
error: Content is protected !!