ചുവട് ന്യൂസിന് പിന്നാലെ നടപടി ; അമിത ലോഡുമായി പോകുന്ന ടിപ്പർ ലോറികൾ കടയ്ക്കൽ പോലീസ് പിടികൂടി

2/11/2023 ന് ചുവട് ന്യൂസ് പള്ളിമുക്ക് ജംഗ്ഷനിലൂടെ അമിത ലോഡുമായി പോകുന്ന  ടോറസ് ലോറിയുടെ വാർത്ത നൽകിയിരുന്നു .  അതിന് പിന്നാലെയാണ് ഇപ്പോൾ കടയ്ക്കൽ പോലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്. കടയ്ക്കൽ സിഐ രാജേഷിന്റെ നേതൃത്വത്തിലാണ് പിടികൂടിയത്വിഴഞ്ഞം പോർട്ടിലേക്കാണ് അമിതലോഡ് കയറ്റി വാഹനങ്ങൾ പോകുന്നത് കൊണ്ടോടി വിസ്മയ റോക്കിൽ നിന്നാണ് ഈ വാഹനങ്ങൾ ലോഡുമായെത്തിയത്.

Read More

കടയ്ക്കൽ പാങ്ങലുകാട് സ്വദേശി മൻട്രോതുരുത്തിൽ മുങ്ങി മരിച്ചു

കുണ്ടറ മൻട്രോതുരുത്തിൽ ഉല്ലാസ യാത്രയ്ക്ക് പോയ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മുങ്ങി മരിച്ചു . കടയ്ക്കൽ പാങ്ങലുകാട്ടിൽ ബീന സദനത്തിൽ ഇരുപത്തിയാറുവയസ്സുളള ലാൽകൃഷ്ണനാണ് മുങ്ങിമരിച്ചത്. ഉല്ലാസയാത്രയ്ക്ക് പോയ  ബോട്ടുമറിഞ്ഞാണ് അപകടം സംഭവിച്ചത് .പത്തനം തിട്ട സീതത്തോട് ഹെൽത്ത് ഇൻസ്പെക്ടറാണ്. ആറുമാസം മുമ്പാണ് ഇയ്യാൾ ജോലിയിൽ പ്രവേശിച്ചത്. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

കടയ്ക്കലിൽ വിദ്യാർത്ഥിനി സഹപാഠിയായ വിദ്യാർത്ഥിനിയെ വെട്ടി പരിക്കേൽപ്പിച്ചു

ഇന്നലെ ഉച്ചയോടെയാണ് സംഭവം . ചിങ്ങേലി ഹയർ സെക്കൻഡറി സ്‌കൂളലെ വിദ്യാർഥിനിയ്ക്കാണ്  സഹപാഠിയായ  വിദ്യാർഥിയിൽ നിന്നും വെട്ടേറ്റത്.  വെട്ടേറ്റ  വിദ്യാർത്ഥിനിയെ  കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  കറി കത്തി കൊണ്ട് വെട്ടിയപ്പോൾ കൈ കൊണ്ട് തടഞ്ഞത്‌ മൂലം കൂടുതൽ അപകടം സംഭവിച്ചില്ല. ഇരു കൈകളിലും  മുറിവ് പറ്റിയിട്ടുണ്ട്. കളിയാക്കി എന്ന സംശയത്തിൽ ഭിന്നശേഷിയുള്ള വിദ്യാർത്ഥിനിയാണ് ക്ലാസ് മുറിയിൽ വച്ചു വെട്ടിയത് .  വെട്ടേറ്റ വിദ്യാർത്ഥിനിയുടെ നിലവിളി കേട്ട് ഓടിയെത്തിയ അധ്യാപകർ ഉടൻ തന്നെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ…

Read More

ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവ ത്തിൽ കടയ്ക്കൽ പഞ്ചായത്തിന് ഓവേറാൾ ചാമ്പ്യൻഷിപ്പ്

ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിൽ കടയ്ക്കൽ പഞ്ചായത്തിന് ഓവേറാൾ ചാമ്പ്യൻഷിപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ എവർ റോളിംഗ് ട്രോഫി കടയ്ക്കൽ പഞ്ചായത്തിന് കൈമാറി. പഞ്ചായത്ത് മെമ്പർമാർ ക്ലബ് ഭാരവാഹികൾ തുടങ്ങിയവർ ചേർന്ന് ട്രോഫി ഏറ്റുവാങ്ങി സമാപന യോഗം മന്ത്രി ജെ ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ലതിക വിദ്യാധരൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് ഹരി വി നായർ സ്വാഗതം പറഞ്ഞു. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

കടയ്ക്കൽ കൃഷി ഭവനിൽ നിന്നുള്ള അറിയിപ്പ് ; കാബേജ് ,കോളിഫ്ലവർ വിതരണം

കൃഷിവകുപ്പിന്റെ പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി കാബേജ്, കോളിഫ്ലവർ തൈകൾ, എന്നിവ സൗജന്യമായി കടക്കൽ കൃഷിഭവനിൽ നിന്നും വിതരണം ചെയ്യുന്നു. 2023-24 വർഷത്തെ കരം തീർത്ത രസീത് കൊണ്ട് വരേണ്ടതാണ്. പകർപ്പ് സമർപ്പിക്കേണ്ട ആവശ്യമില്ല) പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

കടയ്ക്കൽ ടൌൺ എൽ പി സ്കൂളിലെ മൈക്ക് സെറ്റ് ഉപകരണങ്ങൾ മോഷണം പോയി ; പരാതിയുമായി സ്കൂൾ അധികൃതർ

തിങ്കളാഴ്ചയാണ് മോഷണ വിവരം സ്കൂൾ അധികൃതർ അറിയുന്നത്കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്കും സ്കൂൾ കുട്ടികളും പിരിവ് ഇട്ട് സ്കൂളിനായി വാങ്ങിയ  ഉപകരണങ്ങളാണ് മോഷ്ടാക്കൾ കൊണ്ട് പോയത്. കടയ്ക്കൽ പോലീസ് സ്റ്റേഷന് സമീപമായി സ്ഥിതി ചെയ്യുന്ന സ്കൂളിൽ നിന്നുമാണ് മോഷണം നടത്തിയത് എന്നത് ശ്രദ്ധിക്കേണ്ടതാണ്. എം എൽ എ ഫണ്ട് ഉപയോഗിച്ച് നിർമിച്ച ഓഡിറ്റോറിയം പൂട്ടിയ നിലയിൽ ആണ്  അവിടെ നിന്നും എങ്ങനെ മോഷണം നടത്തി ഏത് വഴിയാണ് മോഷ്ടാക്കൾ അകത്ത് കയറിയത് എന്നത് കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ല….

Read More

കൗതുകമായി കടയ്ക്കൽ യു പി എസിൽ മില്ലറ്റ് ഫുഡ് ഫെസ്റ്റ്

കടയ്ക്കൽ ഗവ. യു പി എസ് കടയ്ക്കൽ പുതിയ സ്കൂൾ കെട്ടിടത്തിന്റെ നിർമ്മാണ ഉദ്ഘാടനത്തോടാനുബന്ധിച്ചാണ് മില്ലറ്റ് ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചത്. ഇതിന്റെ ഉദ്ഘാടനം കടയ്ക്കൽ ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വേണു കുമാരൻ നായർ ഉദ്ഘാടനം ചെയ്തു. കുട്ടികൾ ചെറു ധാന്യങ്ങൾ കൊണ്ട് വ്യത്യസ്തയാർന്ന വിഭവങ്ങളാണ് ഒരുക്കിയത്. മില്ലറ്റ് വർഷത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ചടയമംഗലം AEO ആർ ബിജു ക്ലാസ് എടുത്തു സ്കൂൾ PTA പ്രസിഡന്റ് സി ദീപു,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ, പഞ്ചായത്ത്…

Read More

കടയ്ക്കൽ സ്വദേശിനിയുടെ മൂക്കിന്റെ പാലം ഹെൽമെറ്റ് കൊണ്ട് അടിച്ചു തകർത്ത ഭർത്താവ് പോലീസ് പിടിയിൽ

ചടയമംഗലം പൂങ്കോട് മണികണ്ഠ വിലാസത്തിൽ സുനിൽ കുമാർ(34) നെയാണ്  ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. മൂക്കിന് ഗുരുതരമായി പരിക്ക് പറ്റിയ യുവതിയെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ നടത്തിയ സ്കാനിംഗിൽ യുവതിയുടെ മൂക്കിന്റെ പാലത്തിന് പൊട്ടൽ ഉള്ളതായി കണ്ടെത്തി. കടയ്ക്കൽ സ്വദേശിനിയെ മദ്യപിച്ച് എത്തുന്ന സുനിൽ കുമാർ നിരന്തരം മർദ്ദിച്ചിരുന്നു. ഈ കാരണത്താൽ  കടയ്ക്കലിലെ  നീതുവിന്റെ മാതാ പിതാക്കൾക്കൊപ്പമായിരുന്നു താമസം . കോടതിയിൽ നിന്നും നീതു സുനിൽ കുമാറിനെതിരെ പ്രൊട്ടക്ഷൻ ഉത്തരവും  വാങ്ങിയിരുന്നു . എന്നാൽ…

Read More

കടയ്ക്കലിൽ സൈനികനെ മർദിച്ച് ശരീരത്തിൽ പിഎഫ്എ എന്നെഴുതിയെത് വ്യാജമാണെന്ന് കണ്ടെത്തിയ കേരള പൊലീസിനെ അഭിനന്ദിച്ച് നടനും സംവിധായകനുമായ മേജർ രവി

സൈനികനെ മർദിച്ച് ശരീരത്തിൽ പിഎഫ്എ എന്നെഴുതിയെത് വ്യാജമാണെന്ന് കണ്ടെത്തിയ കേരള പൊലീസിനെ അഭിനന്ദിച്ച് നടനും സംവിധായകനുമായ മേജർ രവി. ഒരു സൈനികൻ പാകിയ കലാപത്തിന്റെ വിത്തുകളാണ് കൃത്യമായ ഇടപെടലിലൂടെ പൊലീസ് നീക്കം ചെയ്തതെന്നും, പൊലീസിന്റെ ജാഗ്രതയോടെയുള്ള ഇടപെടലാണ് പ്രതിയുടെ കള്ളക്കഥ പൊളിച്ചതെന്നും മേജർ രവി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.കലാപത്തിന്റെ വിത്തു പാകിയത് ഉടനെ പിഴുതെടുത്ത പൊലീസിന്റെ ജാഗ്രത എടുത്ത് പറയേണ്ടതാണെന്നും അദേഹം കൂട്ടിച്ചേർത്തു. മേജർ രവി ഫേസ്ബുക്ക് ലൈവിൽ പറഞ്ഞത് ഇങ്ങനെ ആദ്യം കേട്ടപ്പോൾ കേരളത്തിൽ…

Read More

കടയ്ക്കൽ വ്യാജ പരാതി സൈനികനും സുഹൃത്തിനുമെതിരെ കലാപ ശ്രമത്തിന് കേസ്

കൊല്ലം കടയ്ക്കലിൽ മർദ്ദിച്ച ശേഷം നിരോധിത സംഘടനയായ പിഎഫ്ഐ എന്ന് ശരീരത്തിൽ എഴുതിയെന്ന് വ്യാജ പരാതി നല്‍കിയ സൈനികനും സുഹൃത്തും അറസ്റ്റിൽ. കടയ്ക്കല്‍ സ്വദേശി ഷൈൻ കുമാറിന്റെയും ജോഷിയുടെയും അറസ്റ്റാണ് രേഖപ്പെടുത്തിയത്. കലാപ ശ്രമം, ഗൂഢാലോചനക്കുറ്റം എന്നിവ ചുമത്തിയാണ് അറസ്റ്റ്. ദേശീയ ശ്രദ്ധ നേടി ജോലിയിൽ മെച്ചപ്പെട്ട സ്ഥാനം കിട്ടാനുള്ള നാടകമായിരുന്നു വ്യാജ പരാതിയെന്നും പിന്നിൽ അഞ്ച് മാസത്തെ ആസൂത്രണം പ്രതികള്‍ നടത്തിയെന്നും പൊലീസ് പറയുന്നു. സൈനികനായ ഷൈനിന്റെ വ്യാജ പരാതിക്ക് പിന്നിൽ പ്രശസ്തനാകണമെന്ന ആഗ്രഹമാണെന്ന സുഹൃത്ത്…

Read More