
കടയ്ക്കൽ എസ് ഐയുടെ ബൈക്ക് മോഷ്ടിച്ച പ്രതിയെ ചിതറ പോലീസ് അറസ്റ്റ് ചെയ്തു
ചിതറ പോലീസ് സ്റ്റേഷൻ പരിധിയിൽ കലയപുരത്തെ വീട്ടിൽ ഇരുന്ന ബൈക്ക് കഴിഞ്ഞ പത്തൊമ്പതാം തീയതി മോഷ്ടിക്കപ്പെടുകയായിരുന്നു. ഈ കേസിൽ പ്രതികളിൽ ഒരാളെ ചിതറ സി ഐ വി ബിജുവിജന്റെ നേതൃത്വത്തിൽ കിളിമാനൂരിൽ നിന്നും പിടികൂടി. കിളിമാനൂർ തട്ടത്തുമല പൂച്ച കുന്നിൽ 27 വയസുകാരൻ സുജിനാണ് പിടിയിലായത് കടയ്ക്കൽ പോലീസ് സ്റ്റേഷനിലെ എസ് ഐ മാതാവിനെയും കൊണ്ട് അഞ്ചൽ ആശുപത്രിയിൽ പോയിരുന്ന ദിവസമാണ് രാത്രിയിൽ മോഷണം നടക്കുന്നത്. തുടർന്ന് മോഷണ വിവരം ചിതറ പോലീസ് സ്റ്റേഷനിൽ പരാതിയായി നൽകി…