എം ഡി എം എയുമായി യുവാക്കള്‍ പിടിയിലായി
പരവൂര്‍ ഭൂതക്കുളം വേപ്പാലമൂട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന വര്‍ക്കല പാളയംകുന്ന് സ്വദേശിയായ രമ്യ ഭവനില്‍ 32 വയസ്സുള്ള സായികുമാറിനെ ഊന്നിന്‍മൂട് ജംഗ്ഷനില്‍ നിന്നും , പള്ളിക്കല്‍ തുമ്പോട് സ്വദേശിയായ പഴുവടി വിളയില്‍ വീട്ടില്‍ 35 വയസ്സുള്ള അജിത്തെന്ന പ്രതിയുടെ വീടിന് സമീപത്തു നിന്നുമാണ് ഇന്നലെ ഡാന്‍സാഫ് സംഘം പിടികൂടിയത്. പാളയംകുന്ന് സ്വദേശിയായ സായികുമാറിനെ കല്ലമ്പലം എസ് എച്ച് ഒ പ്രൈജു സ്ഥലത്തെത്തി പ്രതിയുടെ ദേഹ പരിശോധന നടത്തി MDMA(1 ഗ്രാം) കണ്ടെടുക്കുകയും പ്രതിയെ അയിരൂര്‍ പോലീസിനു കൈമാറുകയും ചെയ്തു….


