
കഞ്ചാവുമായി മടത്തറ സ്വദേശികളായ യുവാക്കൾ പിടിയിൽ
2 കിലോ കഞ്ചാവുമായി മടത്തറ സ്വദേശികളായ രണ്ടു യുവാക്കൾ കോയമ്പത്തൂരിൽ പിടിയിലായി. റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും മയക്കുമരുന്നും മറ്റു നിരോധിത ഉൽപ്പന്നങ്ങളും കടത്തുന്നത് തടയുന്നതിനായി റയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് നടത്തുന്ന സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ട്രെയിൻ നമ്പർ 22644 പാറ്റ്ന ഇ ആർ എക്സ്പ്രസിൽ നിന്ന് 2കിലോ കഞ്ചാവുമായി മടത്തറ കാരറ തടത്തിൽ വീട്ടിൽ ,കണ്ണനെന്നു വിളിക്കുന്ന അബീഷ് (32) തുമ്പമൺതൊടി അശ്വതി ഭവനിൽ അശ്വിൻ(22) എന്നിവരെ NDPS 42 ആം വകുപ്പ് അനുസരിച്ച്…