കടയ്ക്കൽ ഇടത്തറ വാർഡിന്റെ ADS വാർഷികം ആഘോഷിച്ചു
കടയ്ക്കൽ: കടയ്ക്കൽ ഗ്രാമപഞ്ചായത്തിലെ ഇടത്തറ വാർഡിന്റെ ADS വാർഷികം വിപുലമായി സംഘടിപ്പിച്ചു. ഘോഷയാത്ര,ബാലസഭ കുട്ടികളുടെ കലാപരിപാടികൾ, കുടുംബശ്രീ അംഗങ്ങളുടെ കലാ മത്സരങ്ങൾ,പാചക മത്സരങ്ങൾ, കുടുംബ ശ്രീ ഗ്രൂപ്പുകളുടെ വടംവലി എന്നിവ സംഘടിപ്പിച്ചു. തുടർന്ന് വൈകിട്ട് 4മണിമുതൽ വാർഡ് മെമ്പർ ശ്രീ. ബാബുവിന്റെ അധ്യക്ഷതയിൽ ചേർന്ന വാർഷിക പൊതുയോഗം ബഹു. മൃഗ സംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ശ്രീമതി. ജെ. ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു. CDS അംഗം ശ്രീമതി ആര്യ സ്വാഗതം ആശംസിച്ചു. ഇടത്തറ ADS…