
കൊടും ചൂട് സഹിക്കാൻ വയ്യ. എഴുന്നള്ളത്തിനു കൊണ്ട് വന്ന ആന കുഴഞ്ഞു വീണു.
അടിതെറ്റിയാൽ ആനയാണേലും വീഴും. കൊടും ചൂട് സഹിക്കാൻ വയ്യാതെ എഴുന്നള്ളത്തിനു കൊണ്ട് വന്ന ആന കുഴഞ്ഞു വീണു. ചടയമംഗലം തിരുവൈക്കോട് ക്ഷേത്രത്തിലെ ഉത്സവത്തിന് എഴുന്നളിക്കാൻ ഒരുക്കി നിർത്തിയിരുന്നഈരാറ്റുപേട്ടഅയ്യപ്പൻ എന്ന ആനയാണ് ഘോഷയാത്രക്ക് തയ്യാറായി നിൽക്കെ കുഴഞ്ഞു വീണത്. വെട്ടുവഴി കരകാരുടെ നേർച്ചയായിട്ട് വെട്ടുവഴി ഭാഗത്തു വെച്ച് ക്ഷേത്രത്തിലെ ഘോഷയാത്രയോട് കൂടെ എഴുന്നള്ളിക്കാൻ നിന്നിരുന്ന ആനയാണ് കുഴഞ്ഞു വീണത്. ആറുമണിയോടെയായിരുന്നു സംഭവം ആനയുടെ ദേഹത്ത് നല്ലത് പോലെ വെള്ളമൊഴിക്കുകയും, ആഹാരവും നൽകിയതിനെ തുടർന്ന് അരമണിക്കൂറിനു ശേഷം ആന എഴുന്നേറ്റു.