
ചിതറ വിശ്വാസ് നഗറിന് സമീപം കാർ പോസ്റ്റിൽ ഇടിച്ച് അപകടം
ചിതറ വിശ്വാസ് നഗറിന് സമീപമാണ് കാർ പോസ്റ്റിലേക്ക് ഇടിച്ചു കയറി അപകടം ഉണ്ടായത്. അപകടത്തിൽ കാറിന് മുൻഭാഗം തകർന്ന അവസ്ഥയാണ് . യാത്രക്കാർക്ക് പരിക്കില്ല . വാഹനത്തിൽ ഡ്രൈവ് ചെയ്തുകൊണ്ടിരിക്കെ മൊബൈൽ ഫോൺ നോക്കുമ്പോൾ നിയന്ത്രണം വിട്ട് വാഹനം പോസ്റ്റിലേക്ക് ഇടിച്ചു കയറുകയായിരുന്നു എന്നാണ് അറിയാൻ കഴിയുന്നത് . കൂടുതൽ വിവരങ്ങൾ ലഭ്യമല്ല